ഒരു പത്തു മുട്ട വാങ്ങിച്ചാല്‍ അതു പൊട്ടാതെ വീട്ടില്‍ എത്തിക്കാന്‍ നാം എന്തു ത്യാഗവും സഹിക്കും.നന്നായിട്ടു പൊതിഞ്ഞ് വേണമെങ്കില്‍ ഒരു ഇരുമ്പ് പെട്ടിയില്‍ വെച്ചു കൊണ്ടുപോകും.
അതേ സമയം ജനിച്ചപ്പ്പ്പോള് free ആയിക്കിട്ടിയ മൊട്ടത്തലയും അതിനകത്തെ കുറച്ചു തലച്ചോറും (ചേറും ??) പൊട്ടാതെ വീട്ടിലെത്തിക്കണമെന്ന് ഒരുത്തനും യാതൊരു ആഗ്രഹവും ഇല്ല.അതിനൊരു പത്തു "രൂഫാ" കൊടുക്കണമായിരുന്നെങ്കില്‍ അതിനെ പൊന്നു പോലെ നോക്കിയേനേ !
സ്വര്‍ണാഭരണം ഇല്ലാത്തവനെന്തിനു അലമാരി എന്നു ചോദിക്കുന്നതു പോലെ, തലയ്ക്കകത്ത് വിലപിടിപ്പുള്ളതൊന്നും ഇല്ലെങ്കില്‍ പിന്നെന്തിന് അതു സൂക്ഷിക്കാന്‍ ഒരു ഹെല്‍മെറ്റ്?????
മനുഷ്യാവകാശ കമ്മിറ്റിയുടെ അഭിപ്രായത്തില്‍ ഹെല്‍മെറ്റ് വയ്ക്കുന്നതിനേക്കാള്‍ പ്രധാനം "പ്ലാസ്റ്റിക്കിന്റെയും, പാന്‍ മസാലയുടെയും മറ്റും ഉപയോഗം തടയുന്നതാണ്".
പിന്നല്ലാതെ !
Dont drink & Drive
Monday, June 18, 2007
Subscribe to:
Posts (Atom)