Dont drink & Drive

Dont drink & Drive

Saturday, July 14, 2007

ഹെല്‍മെറ്റ്‌ വച്ചാല്‍


തലമുടി കൊഴിയും

സൈനുസൈറ്റിസ്‌ വരും

തലനീരിറങ്ങും

സന്ധിവാതം വരും

spondylitis വരും

കേള്‍വി കുറയും

കാഴ്ച നശിക്കും

പ്രോസ്റ്റേറ്റ്‌ ഗ്രന്ഥി വീങ്ങും (ആണുങ്ങള്‍ക്ക്‌)

ക്യാന്‍സര്‍ വരും

ചൊറി വരും
ഇങ്ങനെ എന്തല്ലാം പ്രശ്നങ്ങള്‍ !

വച്ചില്ലെങ്കിലോ? ഒന്നുമില്ല.താഴെവീണ്‌ തല പൊട്ടി ചാവും എന്നു മാത്രമേ ഉള്ളു.

ഏതാണ്ട്‌ 10 കുഴപ്പങ്ങളും ഒരൊറ്റ ഗുണവും. അപ്പോപ്പിന്നെ ഹെല്‍മെറ്റ്‌ വയ്ക്കുന്നതെന്തിനാ?

Wednesday, July 11, 2007

ചാവുന്നതിനു തൊട്ടു മുന്‍പ്‌ !


സ്വന്തം തലയ്ക്കു വേണ്ടിയല്ല പലരും ഹെല്‍മെറ്റ്‌ വാങ്ങുന്നത്‌. വഴിയില്‍ നില്‍ക്കുന്ന പോലീസിനെക്കാണിക്കാന്‍ വേണ്ടിയാണ്‌. കാരണം---

പത്തോ ഇരുനൂറോ രൂഫായ്ക്ക്‌ ചട്ടിയുടെ ഷേപ്പില്‍ ഉള്ള ഒരു സാധനം റോഡ്‌ അരികത്തുനിന്നാണ്‌ പലരും വാങ്ങുന്നത്‌. അംഗീകൃത കമ്പനികളുടെ ISI മാര്‍ക്കുള്ളതേ വാങ്ങിക്കാവൂ എന്ന് എത്ര പറഞ്ഞാലും മനസ്സിലാവില്ല-
ചാവുന്നതിന്‌ തൊട്ടു മുന്‍പേ മാത്രമായിരിക്കും ഇതോര്‍ക്കുക.

ഹെല്‍മെറ്റ്‌ handle barല്‍ തൂക്കിയാല്‍ പോര എന്ന് എത്ര പറഞ്ഞാലും മനസ്സിലാവില്ല. ചാവുന്നതിന്‌ തൊട്ടു മുന്‍പേ മാത്രമായിരിക്കും ഇതോര്‍ക്കുക.

ഹെല്‍മെറ്റ്‌ പുറകിലിരിക്കുന്നവന്റെ കായില്‍ ഇരുന്നാല്‍ പോരാ എന്ന് എത്ര പറഞ്ഞാലും മനസ്സിലാവില്ല. ചാവുന്നതിന്‌ തൊട്ടു മുന്‍പേ മാത്രമായിരിക്കും ഇതോര്‍ക്കുക.

ഹെല്‍മെറ്റ്‌ പുറകിലത്തെ സ്റ്റാന്റില്‍ ഭദ്രമായി കെട്ടിവച്ചാല്‍ പോര തലയില്‍ വയ്ക്കണം എന്ന് എത്ര പറഞ്ഞാലും മനസ്സിലാവില്ല. ചാവുന്നതിന്‌ തൊട്ടു മുന്‍പേ മാത്രമായിരിക്കും ഇതോര്‍ക്കുക.

ഹെല്‍മെറ്റ്‌ തലയില്‍ വച്ചാല്‍ മാത്രം പോരാ അതിന്റെ strap നേരേ ഇട്ടില്ലെങ്കില്‍ അത്‌ തെറിച്ചു പോവും എന്ന് അത്ര പറഞ്ഞാലും മനസ്സിലാവില്ല. ചാവുന്നതിന്‌ തൊട്ടു മുന്‍പേ മാത്രമായിരിക്കും ഇതോര്‍ക്കുക.

സ്വന്തം തല മരം കൊണ്ടുണ്ടാക്കിയതല്ലെന്നും താഴെ വീണാല്‍ അത്‌ പൊട്ടുമെന്നും എത്ര പരഞ്ഞാലും മനസ്സിലാവില്ല. ""ഞാന്‍ മലയാളി ആണ്‌ എന്റെ തല മരം കൊണ്ടാണ്‌ ഞാന്‍ ഒരു മരത്തലയനാണ്‌ ""എന്നിങ്ങനെ കടുമ്പിടിത്തം പിടിച്ചാലോ?

ചാവുന്നതിന്‌ തൊട്ടു മുന്‍പേ മാത്രമായിരിക്കും ഇതോര്‍ക്കുക.