നമ്മള് ജയിച്ചു തുടങ്ങിയിരിക്കുന്നു.അതെ, ഒരു സന്തോഷ വാര്‍ത്ത.2006ഇല് ഉണ്ടായിരുന്നതിനെക്കാളും 5000 കുറവാണ് 2007 ല്‍ കേരളത്തില്‍ ബൈക്കില്‍ നിന്നു വീണ് Head injury ആയി അഡ്മിറ്റ് ചെയ്തവരുടെ എണ്ണം.
കുറേ അധികം പേരുടെ അശ്രാന്ത പരിശ്രമവും നട്ടെല്ലുള്ള ചില പൊലീസ് ഓഫീസര്‍മാരുടെ (Ernakulam, calicut ) {support ഉം കാരണം 5000 പേരുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞു.
90 ശതമാനത്തില്ക്കൂടുതല്പേരും ഹെല്‍മെറ്റ് വയ്ക്കുന്ന എറണാകുളവും ,കോഴിക്കോടും നമുക്ക് മാതൃകയായിരുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ പേരെ രക്ഷിക്കാമായിരുന്നു.
എന്തു ചെയ്യാം നമ്മുടെ മാതൃക എന്നു പറയുന്നത് 20 ശതമാനം പേര് മാത്രം ഹെല്‍മെറ്റ് ഉപയോഗിക്കുന്ന തിരോന്തരം ആയിപ്പോയി.
എല്ലാ ജില്ലകളും കൂടിക്കൂട്ടുമ്പോള്‍ വെറും 30 ശതമാനത്തില്‍ താഴെയാണ് ഹെല്‍മെറ്റ് ഉപയോഗിക്കുന്നത്.അങ്ങനെ നോക്കുമ്പോള്‍ 30 ശതമാനം മാത്രം ഹെല്‍മെറ്റ് വച്ചിട്ടും 5000 പേര് രക്ഷപ്പെട്ടു. കേരളമൊട്ടുക്ക് 90 ശതമാനമായിരുന്നെങ്കിലോ????
Dont drink & Drive
Thursday, March 27, 2008
Thursday, March 13, 2008
മറ്റൊരു കുടുംബം കൂടി
മറ്റൊരു കുടുംബം കൂടി ഇല്ലാതായി.
രാവിലെയുള്ള ഡ്രൈവിംഗ് അപകടകരമാണെന്നും എത്ര പരിചയമുള്ള ഡ്രൈവറായാലും ചിലപ്പോള്‍ ഉറങ്ങിപ്പോകുമെന്നും ഇനിയെന്നാ നാം പഠിക്കുന്നത്?പത്രത്തിലെ പടം കണ്ടാല്‍ അറിയാം ആ കാര്‍ വിട്ടു വരികയായിരുന്നു എന്ന് അത്രയ്ക്ക് തകര്‍ന്ന് തരിപ്പണമായിട്ടുണ്ട്. വെറും ഒരു ambassador ആയിട്ടു പോലും ഇത്രയും സ്പീഡില്‍ പോകാന്‍ പറ്റി.
ഇനിയിപ്പം ആവശ്യത്തിലേറെ കാശും ആവശ്യത്തില്ക്കുറവു വിവരവും ഉള്ളവനെല്ലാം മണിക്കൂറില്‍ 300 കിമി പായാന്‍ കെല്‍പ്പുള്ള ഫെറാരിയും വാങ്ങി ഇവിടൊക്കെ കറങ്ങി നടക്കും. പിടിക്കാന്‍ ആളില്ല, പിടിച്ചാല്‍ വിടീയ്ക്കാനും വാദിയെ പ്രതിയാക്കാനും ആളുണ്ടു താനും. ആനന്ദലബ്ധിക്കിനിയെന്തു വേണം?
international നിലവാരമുള്ള റോഡുകളും, അതേ നിലവാരമുള്ള ഡ്രൈവിംഗ് സ്കൂളുകളും പൊലീസും,സംസ്കാരമുള്ള ആള്‍ക്കാരും വരുന്നതുവരെ ഇങ്ങനത്തെ കാറുകള്‍ കേരളത്തിലെങ്കിലും ഇറക്കുമതി ചെയ്യാനോ ഉപയോഗിക്കാനോ പാടില്ല എന്നൊരു നിയമം കൊണ്ടുവരാന്‍ നട്ടെല്ലുള്ള ആരെങ്കിലും ഇവിടുണ്ടോ?
ഇല്ലെങ്കില്‍ ഇതും ഇതില്‍ അപ്പുറവും ഇവിടെ നടക്കാന്‍ പോകുന്നതേ ഉള്ളു.
ഇവിടെ light അണയ്ക്കൂ എന്നു മുറവിളി കൂട്ടാന്‍ സൂപ്പര്‍ താരങ്ങള്‍ ഓടി നടക്കുന്നു. ഒന്നു പതുക്കെ ഓടിയ്ക്കൂ എന്നു പറയാന്‍ ഒരു വായില്‍നോക്കിയും ഇല്ല. എങ്ങനെ പറയും? അവരില്‍ പലരും 100 ലും 120 ലും ആണല്ലോ പറന്നു നടക്കുന്നത്.

Subscribe to:
Posts (Atom)