സ്കൂള്‍ വാന്‍ പാര്‍വതി പുത്ത്തനാരിലെയ്ക്ക് മറിഞ്ഞു.
അങ്ങനെ കാത്തിരുന്നു കാത്തിരുന്നു "ദുഖിക്കാന്‍" നമുക്ക് മറ്റൊരു അപകടവും കൂടി കിട്ടി. പെപ്പരുകാര്ക്കും, ചാനെലുകള്‍ക്കും ,രാഷ്ട്രീയക്കാര്‍ക്കും സന്തോഷം ! കൊച്ചു കുഞ്ഞുങ്ങളെ കുത്തിനിറച്ചു ചീറിപ്പായുന്ന ആട്ടോകളും ,വീലുള്ള സവപ്പെട്ടി എന്ന് പറയാവുന്ന വാനുകളും കാണാത്ത മട്ടില്‍ നാം നടക്കാന്‍ തുടങ്ങിയിട്ട് നാള് കുറെ ആയി. അലറി വിളിച്ചു കരയുന്ന കുടുംബത്തിന്റെ കൂടെ നിന്ന് ഫോട്ടം പിടിക്കാനുള്ള തത്രപ്പാടും ടി വിയില്‍ മുഖം കാണിക്കാനുള്ള ആക്രാന്തവും കണ്ടാല്‍ ലജ്ജ തോന്നും . ഓരോ അപകടവും കഴിയുമ്പോള്‍ ഖോരഖോര മായ കുറെ പ്രസംഗങ്ങള്‍ . തീര്‍ന്നു. ഇനി നമുക്ക് അടുത്ത അപകടം വരുമ്പോള്‍ കാണാം. പുതിയ നിയമം കൊണ്ടുവരും എന്നൊരു പെടിപ്പെടുത്തല്. മുതലാളിമാര്‍ പൈസ വാരി എറിയുന്നു. നിയമം അകാല്‍ ചരമം അടയുന്നു. ഈ വണ്ടി ഓടിക്കുന്നവന് എന്തെങ്കിലും മുന്‍പരിചയം ഉള്ളവന് ആണോ എന്നൊക്കെ നോക്കാന്‍ ആര്‍ക്കു സമയം ? ഇങ്ങനത്തെ വണ്ടികളെ പിടിക്കാന്‍ പോലീസിനു യാതൊരു താല്പര്യവും ഇല്ലേ?
Dont drink & Drive
Friday, February 18, 2011
Subscribe to:
Posts (Atom)