എല്ലാ റോഡിലും വാഹനം ഓടിക്കുവാനായി ഒരു പരിമിതി ഏര്‍പ്പെടുത്തിയിട്ടുണ്ട് അതാണ് സ്‌പീഡ് ലിമിറ്റ്. ഇതിന്റെ ആവശ്യമുണ്ടോ എന്നു നമുക്കു നോക്കാം.
സിറ്റിക്കകത്ത് 40 കിലോമീറ്റര്‍ ഉം ഹൈ വെയ്‌ല് 70 കിലോമീറ്റര്‍ ഉം വേഗത ആണ് നിലവിലുള്ള സ്‌പീഡ് ലിമിറ്റ്. പലര്‍ക്കും ഇതു വളരെ കുറഞ്ഞ വേഗത ആയിത്തോന്നറുണ്ട് എങ്കിലും യഥാര്‍ഥത്തില്‍ എത്രയാണ് എന്നറിയാമോ ? 40 ല്‍ പോകുമ്പോള്‍ ഓരോ സെക്കന്റിലും 11 മീറ്റര്‍ ആണു സഞ്ചരിക്കുന്നത്. ആലോചിച്ചു നോക്കിയാല്‍ ഇത് വിചാരിക്കുന്നതുപോലെ അത്ര നിസ്സാരം അല്ല എന്നു മനസ്സിലാകും. അതുപോലെ 60 കിമി എന്നു പറഞ്ഞാല്‍ അത് ഒരു സെക്കന്റില്‍ 16 മീറ്റര്‍ ആണ്.
എന്താണിതിന്റെ പ്രശ്നം എന്നല്ലേ ? സാധാരണ നിലയില്‍ ഒരാളിന് വണ്ടി ചവിട്ടി നിര്‍ത്താന്‍ കുറഞ്ഞത് ഒരു സെക്കന്റെങ്കിലും വേണം,കാരണം നമ്മുടെ മുമ്പില്‍ നടക്കുന്ന കാര്യങ്ങള്‍ കണ്ണുകള്‍ വഴി തലച്ചോറില്‍ എത്തിയതിനു ശേഷം അപകടം ഉണ്ടോ ഇല്ലയോ എന്നു വിലയിരുത്തി ഉണ്ടെങ്കില്‍ ബ്രേക്ക് പിടിക്കൂ എന്നു കാലിലെയോ കൈയിലെയോ മാംസപേശികള്‍ക്ക് തലച്ചോറിന്റെ നിര്‍ദ്ദേശം കിട്ടാനുള്ള സമയം ആണിത്.ദൈവം തമ്പുരാന്‍ വിചാരിചാല്‍ പോലും ഇതിന്റെ വേഗത കൂട്ടാന്‍ സാധിക്കുകയില്ല. ഇതു മാത്രം അല്ല പ്രശ്നം. വാഹനത്തിന്റെ ഭാരവും വേഗതയും അനുസരിച്ച് അതിന്റെ ഊര്‍ജം (മൊമെന്റം) കൂടുന്നു.ബ്രേക്ക് ചവിട്ടിക്കഴിഞ്ഞ് ഒന്നോ രണ്ടോ സെക്കന്റെടുക്കും വണ്ടി നില്‍ക്കാന്‍. സൈക്കിള്‍ നിര്‍ത്താന്‍ വേണ്ടതിനേക്കാള്‍ കൂടുതല്‍ ദൂരം വേണം സ്കൂട്ടര്‍ നിര്‍ത്താന്‍ എന്നുള്ളത് നമുക്കെല്ലാം അറിയാം. അതിനേക്കാള്‍ പതിന്മടങ്ങ് വേഗത്തില്‍ വരുന്ന കാറോ ബസ്സോ ലോറിയോ പിടിച്ചാലുടന്‍ നില്‍ക്കാത്തതില്‍ ഒട്ടും അത്ഭുതപ്പെടണ്ടതില്ല.
പക്ഷേ ഇതു നമ്മളില്‍ പലര്‍ക്കും മനസ്സിലാകാന്‍ താമസ്സിക്കുന്നു. ഫലമോ നിത്യേന ഉണ്ടാകുന്ന അപകട മരണങ്ങളുടെ നീണ്ട ലിസ്റ്റ് ! നമ്മളുടെ സ്‌പീഡ് അനുസരിച്ച്,വണ്ടി നില്‍ക്കാന്‍ വേണ്ട ദൂരവും, സമയവും കൂടുന്നു.
40ല്‍ പോകുമ്പോള്‍ (11 മീറ്റര്‍ / സെക്കന്റ്)നമ്മുടെ മുമ്പില്‍ ഒരു കുട്ടി എടുത്തു ചാടി എന്നിരിക്കട്ടെ. നമ്മള്‍ വളരെ "ശ്രദ്ധയോടെ" ഓടിക്കുന്നതുകൊണ്ട് (ഹ ഹ ഹ )ഇത് നാം ഉടനെ കാണുകയും ബ്രേക്ക് ചവിട്ടാന്‍ തുടങ്ങുകയും ചെയ്യുന്നു ( ഒരു സെക്കന്റ്). വണ്ടിയുടെ ഊര്‍ജം കാരണം അത് നില്‍ക്കുന്നതിനായി ഒരു സെക്കന്റ് എങ്കിലും എടുക്കും എന്നു വയ്ക്കുക. അതായത് ഏതാണ്ട് രണ്ട് സെക്കന്റ് കഴിഞ്ഞേ വണ്ടി നില്‍ക്കാന്‍ പോകുന്നുള്ളൂ. അപ്പോഴേക്കും 22 മീറ്റര്‍ നാം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. കുട്ടി എടുത്തു ചാടിയത് 22 മീറ്ററിന് അകത്താണെങ്കില്‍ (21 മീറ്റര്‍ ആണെങ്കില്‍ പോലും)നാം ഈ കുട്ടിയെ കൊന്നു കഴിഞ്ഞിരിക്കും കാരണം നാം പോയി ഇടിക്കുന്നതിന്റെ ആഘാതം വണ്ടിയുടെ ഭാരത്തിനെ ഒരു സെക്കന്റിലെ സ്പീഡ് കൊണ്ട് ഗുണിക്കുമ്പോള്‍ കിട്ടുന്നത്രയും വലുതാണ് ( കാറിന്റെ ഭാരം 1000 കിലോ ആണെങ്കില്‍, 11 മീറ്റര്‍ ഗുണം 1000 =11000 ന്യുട്ടണ്‍ ആണ് ആ കുട്ടിയുടെ മേല്‍ വരുന്ന ആഘാതം).പിന്നെങ്ങനെ ജീവിച്ചിരിക്കും?
സ്പീഡ് കൂടുന്നത് അനുസരിച്ച് നമുക്ക് ആലോചിക്കാനുള്ള സമയം കുറയുന്നതോടൊപ്പം വണ്ടി നില്‍ക്കാന്‍ വേണ്ട സമയം കൂടുകയും ചെയ്യുന്നതിനാല്‍, അപകട സാധ്യത വളരെയധികം വര്‍ധിക്കുന്നു.
ഓര്‍മ്മിക്കുക -- 40 കിലോമീറ്ററില്‍ താഴെ നടക്കുന്ന അപകടങ്ങളില്‍ 80 ശതമാനം പേരും ജീവനോടെ രക്ഷപ്പെടുമ്പോള്‍ 40നു മുകളില്‍ നടക്കുന്ന അപകടങ്ങളില്‍ 80 ശതമാനം പേരും മരിക്കുന്നു.
അതുപോലെ മുന്‍പില്‍ പോകുന്ന വാഹനത്തിനെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ പോകുന്ന ചിലരുണ്ട്- നിര്‍ത്താന്‍ 2 സെക്കന്റ് എങ്കിലും എടുക്കും എന്നുള്ളതു കൊണ്ടാണ് വികസ്വര രാജ്യങ്ങളില്‍ 2 സെക്കന്റ് ഗ്യാപ് എന്ന ആശയം കൊണ്ടുവന്നിരിക്കുന്നത്. അതായത് നമ്മള്‍ 2 സെക്കന്റില്‍ സഞ്ചരിക്കാന്‍ സാധ്യത ഉള്ള ദൂരം (40ല്‍ ആണെങ്കില്‍ 11 മീറ്റര്‍, 60 ല്‍ ആണെങ്കില്‍ 16 മീറ്റര്‍ എന്നിങ്ങനെ ) നമ്മുടെ മുന്നിലുള്ള വാഹനവും ആയി അകലം വേണം. നമ്മളില്‍ എത്ര പേരുണ്ട് ഇങ്ങനെ അകലം ഇട്ടു പോകന്‍ ശ്രമിക്കുന്നത് ? ആരെങ്കിലും അങ്ങനെ അകലം ഇട്ടാല്‍ തന്നെ സെക്കന്റുകള്‍ക്കകം അതിനിടയില്‍ കേറുന്ന "മിടുക്കന്മാരും" നമ്മുടെ ഇടയില്‍ ഉണ്ട്.
ഏല്ലാവര്‍ക്കും ഒരേ സ്പീഡ് ലിമിറ്റ് തന്നെ- വലിയ വണ്ടിക്ക് വലിയ സ്പീഡ് എന്നു വിചാരിച്ച് ചീറിപ്പാഞ്ഞു നടക്കുന്നവരെയും,ഗവണ്‍മന്റ് വണ്ടിയുടെ സ്റ്റിയെറിംഗ് പിടിച്ചു കഴിഞ്ഞാല്‍ പിന്നെ "രാജാവാണു ഞാന്‍" എന്ന മട്ടില്‍ ഓടിക്കുന്ന ധാരാളം പേരെയും നമുക്ക് ദിവസവും കാണാവുന്നതാണ് ഈതിലേറ്റവും രസം എന്നു പറയുന്നത് -പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തവനാണ് " ഞാന്‍ ഒരു വകയ്ക്ക് കൊള്ളാത്തവന്‍ ആണല്ലോ" എന്നുള്ള അപകര്‍ഷതാബോധം മറക്കാന്‍ വേണ്ടി പലപ്പോഴും ചീറിപ്പാഞ്ഞ് പോകുന്നത് എന്നതാണ്. അവന്‍ കാരണം അപകടത്തില്‍ പെടുന്നതോ വെറും നിരപരാധികളും !
Dont drink & Drive

Monday, October 22, 2007
Tuesday, October 16, 2007
ഇത്രയധികം വിവരദോഷികള്‍ നമ്മുടെ "സാക്ഷര "കേരളത്തിലോ?

ചോദിക്കാതെ വയ്യ.
ഹെല്‍മെറ്റ് വയ്ക്കാതിരിക്കാന്‍ ഓരോ കാരണം കണ്ടുപിടിക്കുന്നവര്
ഹെല്‍മെറ്റ് തലയിലാണ് വയ്ക്കേണ്ടത് എന്നുപോലും അറിഞ്ഞുകൂടാത്തവര്‍.

ഒരു തവണ വീണ് തലപൊട്ടിയാലും മനസ്സിലാക്കാത്തവര്‍.
സീറ്റ്ബെല്‍റ്റ് ഇടുന്നത് നാണക്കേടായിക്കാണുന്നവര്‍.


പുറകിലിരുന്നാല്‍ സീറ്റ്ബെല്‍റ്റ് ഇടണ്ട എന്നുള്ള മണ്ടന്‍ നിയമം കാരണം പുറകില്‍ ബെല്‍റ്റ് ഇടാത്തവര്‍.

ഇടത്തു വശത്തുകൂടി ഓവര്‍ടേക്ക് ചെയ്യുന്നവര്‍.
സ്പീഡ് ലിമിറ്റ് എന്നാല്‍ എന്താണ് എന്നറിഞ്ഞുകൂടാത്തവര്‍.
സ്പീഡ് ലിമിറ്റ് എന്താണെന്ന് അറിയാമെങ്കിലും അനുസരിക്കേണ്ട കാര്യമില്ല എന്നു വിശ്വസിക്കുന്നവര്‍.
വണ്ടികളുടെ ഇടയില്‍ക്കൂടി ഞെരുങ്ങി മുന്നില്‍ക്കയറുന്നത് ഒരു കഴിവാണെന്ന് വിചാരിച്ചുവെച്ചിരിക്കുന്നവര്‍.
ലൈസെന്‍സ് എടുക്കാന്‍ പ്രായമാകാത്ത കുഞ്ഞുങ്ങള്‍ക്ക് വണ്ടി ഓടിക്കാന്‍ കൊടുക്കുന്ന മാതാപിതാക്കള്‍.
ഇവരെ മുഴുവന്‍ നന്നാക്കിയെടുക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും .പക്ഷേ നമ്മള്‍ എന്തുകൊണ്ട് ഇതു വരെ തുടങ്ങിയില്ല?
കഴിഞ്ഞ വര്‍ഷം "സാക്ഷര"കേരളത്തില്‍ 3650 പേര്‍ മരിച്ചു.
അതില്‍ 40% ഇരു ചക്രവാഹനങ്ങള്‍ ഓടിക്കുന്നവരായിരുന്നു.
32% കാല്‍നടയാത്രക്കാരും.
ഇത്രയും പേര്‍ ചാവേണ്ട ആവശ്യമുണ്ടോ?
October 17 - World Trauma Day - spend it wisely. Tell someone about safe driving.
(all copyrights gratefully acknowledged)
Subscribe to:
Posts (Atom)