ഒരു പത്തു മുട്ട വാങ്ങിച്ചാല്‍ അതു പൊട്ടാതെ വീട്ടില്‍ എത്തിക്കാന്‍ നാം എന്തു ത്യാഗവും സഹിക്കും.നന്നായിട്ടു പൊതിഞ്ഞ് വേണമെങ്കില്‍ ഒരു ഇരുമ്പ് പെട്ടിയില്‍ വെച്ചു കൊണ്ടുപോകും.
അതേ സമയം ജനിച്ചപ്പ്പ്പോള്‍ free ആയിക്കിട്ടിയ മൊട്ടത്തലയും അതിനകത്തെ കുറച്ചു തലച്ചോറും (ചേറും ??) പൊട്ടാതെ വീട്ടിലെത്തിക്കണമെന്ന് ഒരുത്തനും യാതൊരു ആഗ്രഹവും ഇല്ല.അതിനൊരു പത്തു "രൂഫാ" കൊടുക്കണമായിരുന്നെങ്കില്‍ അതിനെ പൊന്നു പോലെ നോക്കിയേനേ !
സ്വര്‍ണാഭരണം ഇല്ലാത്തവനെന്തിനു അലമാരി എന്നു ചോദിക്കുന്നതു പോലെ, തലയ്ക്കകത്ത് വിലപിടിപ്പുള്ളതൊന്നും ഇല്ലെങ്കില്‍ പിന്നെന്തിന് അതു സൂക്ഷിക്കാന്‍ ഒരു ഹെല്‍മെറ്റ്?????
മനുഷ്യാവകാശ കമ്മിറ്റിയുടെ അഭിപ്രായത്തില്‍ ഹെല്‍മെറ്റ് വയ്ക്കുന്നതിനേക്കാള്‍ പ്രധാനം "പ്ലാസ്റ്റിക്കിന്റെയും, പാന്‍ മസാലയുടെയും മറ്റും ഉപയോഗം തടയുന്നതാണ്".
പിന്നല്ലാതെ !
Dont drink & Drive
Subscribe to:
Post Comments (Atom)
6 comments:
അതേ സമയം ജനിച്ചപ്പ്പ്പോള്‍ free ആയിക്കിട്ടിയ മൊട്ടത്തലയും അതിനകത്തെ കുറച്ചു തലച്ചോറും (ചേറും ??) പൊട്ടാതെ വീട്ടിലെത്തിക്കണമെന്ന് ഒരുത്തനും യാതൊരു ആഗ്രഹവും ഇല്ല.അതിനൊരു പത്തു "രൂഫാ" കൊടുക്കണമായിരുന്നെങ്കില്‍ അതിനെ പൊന്നു പോലെ നോക്കിയേനേ !
മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നത് അവിടെയാണോ?
ഹെല്‍മെറ്റ് വെച്ചിട്ടില്ലെന്നത് ഒരു വലിയ കുറ്റകൃത്യമായിക്കണ്ട്, ശിക്ഷാനടപടിക്ക് മുതിരുകയും, അതുമൂലം സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നതിലുമല്ലേ?
ഏതായാലും രണ്ടു മാസത്തോളം, എല്ലാവരേയും ഹെല്‍മെറ്റിന്റെ ആവശ്യകതയെക്കുറിച്ച് ബോധവാന്മാരാക്കുവാനാണ് പോലീസിനുള്ള നിര്‍ദ്ദേശം. അതുകഴിഞ്ഞേ പിഴയിടൂ...
മറ്റൊന്ന് ചെയ്യാവുന്നത്: ലൈസന്‍സില്‍ ഹെല്‍മറ്റില്ലാതെ പോവുമ്പോള്‍ മാര്‍ക്ക് ചെയ്യുക, അങ്ങിനെ 3/5 മാര്‍ക്ക് കഴിയുമ്പോള്‍ ലൈസന്‍സ് റദ്ദാക്കുക. അപ്പോള്‍ താനേ എല്ലാവരും ഹെല്‍മറ്റ് ഉപയോഗിച്ചുകൊള്ളും..
ഓഫ്: ഞാന്‍ ഹെല്‍മറ്റ് ഉപയോഗിക്കുന്നയാളാണേ... :)
--
രണ്ടു മാസത്തേക്കല്ല, രണ്ടു ദിവസം മാത്രമേ ഉള്ളൂ "ബോധവല്‍ക്കരണം". തലയടിച്ചു വീണാല്‍ ചത്തുപോകും എന്നു എത്ര തവണ ബോധവല്‍ക്കരിക്കണം? രണ്ടാമത്തെ നിലയില്‍ നിന്ന് ചാടിയാല്‍ വല്ലതുമൊക്കെ പറ്റും അതുകൊണ്ട് ചാടരുത് എന്ന് നാം ബോധവല്‍ക്കരിക്കാറുണ്ടോ? 40 കിലോമീറ്റര്‍ സ്പീഡില്‍ പോകുമ്പോള്‍ വീണാല്‍ രണ്ടാം നിലയില്‍ നിന്ന് വീഴുന്ന അതേ impact ആണ്.
"ജനവികാരം" പേടിച്ചാണ് പുറകിലത്തെ യാത്രക്കാരന്helmet വേണ്ട എന്ന ഭേദഗതി. അയാളുടെത് തലയല്ലെ? അതൊ പൊട്ടാത്ത മരത്തല ഉള്ളവന്മാരാണ് പുറകില്‍ ഇരിക്കുന്നത് എന്നുണ്ടോ?
കഴിഞ്ഞ വര്‍ഷം ആകെ 3650 പേര്‍ കേരളത്തില്‍ മരിച്ചതില്‍ ഏതാണ്ട് 1750 പേര്‍ ഇരുചക്ര യാത്രക്കാരായിരുന്നു. അതില്‍ നിന്ന് ഇതൊരു അപകടം പിടിച്ച സാധനം ആണെന്ന് നമുക്ക് മനസ്സിലാക്കാവുന്നതെ ഉള്ളു.അപ്പോള്‍ എന്തെങ്കിലും വിധത്തില്‍ ചാവതെ വീട്ടിലെത്താനല്ലേ നോക്കേണ്ടത്? അതിന് helmet സഹായിക്കുമെങ്കില്‍ (അതിനിനിയും സംശയമോ?) അതങ്ങ് തലയില്‍ വച്ചൂടേ? ആരെങ്കിലും വഴിയില്‍ വടിയുമായി നിന്ന്"വയ്ക്ക്ക്കെടാ തലയില്‍" എന്നു പറഞ്ഞാലേ വയ്ക്കൂ എന്നു വന്നാല്‍?
ഒരു ദിവസം ഏതെങ്കിലും ഒരു ആശുപത്രിയില്‍ ബൈക്കില്‍ നിന്നു വീണ് head injury വന്ന ഒരു രോഗിയെയും അദ്ദേഹത്തിനെ "രക്ഷിക്കാനായി" പച്ചവെള്ളം പോലെ (ഉണ്ടെങ്കിലും ഇല്ലെങ്കിലും) പൈസ ഒഴുക്കുന്ന കുടുംബത്തിനെയും കാണുമ്പോള്‍ നമുക്ക് മനസ്സിലാകും ഹെല്‍മെറ്റിന്റെ ആവശ്യം.
ഈയിടെ ഒരു പത്രത്തില്‍ കണ്ട കത്ത്- "ഞാന്‍ 20 വര്‍ഷമായി ബൈക്ക് ഓടിക്കുന്നു. ഇതു വരെ ഒന്നും പറ്റിയിട്ടില്ല .പിന്നെന്തിന് ഞാന്‍ ഹെല്‍മെറ്റ് വയ്ക്കണം" ?? ( അതെ താങ്കള്‍ ദൈവത്തിനു വേണ്ടപ്പെട്ടവനാണെന്ന് ഇതിനാല്‍ തെളിയിക്കപ്പെട്ടിരിക്കുന്നു.)
ഹരി ഹെല്‍മെറ്റ് വയ്ക്കുന്നു എന്നുള്ളതില്‍ ആശ്വാസം.
""മറ്റൊന്ന് ചെയ്യാവുന്നത്: ലൈസന്‍സില്‍ ഹെല്‍മറ്റില്ലാതെ പോവുമ്പോള്‍ മാര്‍ക്ക് ചെയ്യുക,""
:-)ലൈസെന്‍സോ അതെന്തു കുന്തം എന്നു ചോദിക്കുന്ന നമ്മുടെ കേരളത്തിലെ കാര്യമാണോ ഹരി പറയുന്നത്?
അതേ സമയം ജനിച്ചപ്പ്പ്പോള്‍ free ആയിക്കിട്ടിയ മൊട്ടത്തലയും അതിനകത്തെ കുറച്ചു തലച്ചോറും (ചേറും ??) പൊട്ടാതെ വീട്ടിലെത്തിക്കണമെന്ന് ഒരുത്തനും യാതൊരു ആഗ്രഹവും ഇല്ല.അതിനൊരു പത്തു "രൂഫാ" കൊടുക്കണമായിരുന്നെങ്കില്‍ അതിനെ പൊന്നു പോലെ നോക്കിയേനേ !
Search by typing in Malayalam.
http://www.yanthram.com/ml/
Post a Comment