Dont drink & Drive

Dont drink & Drive

Wednesday, July 11, 2007

ചാവുന്നതിനു തൊട്ടു മുന്‍പ്‌ !


സ്വന്തം തലയ്ക്കു വേണ്ടിയല്ല പലരും ഹെല്‍മെറ്റ്‌ വാങ്ങുന്നത്‌. വഴിയില്‍ നില്‍ക്കുന്ന പോലീസിനെക്കാണിക്കാന്‍ വേണ്ടിയാണ്‌. കാരണം---

പത്തോ ഇരുനൂറോ രൂഫായ്ക്ക്‌ ചട്ടിയുടെ ഷേപ്പില്‍ ഉള്ള ഒരു സാധനം റോഡ്‌ അരികത്തുനിന്നാണ്‌ പലരും വാങ്ങുന്നത്‌. അംഗീകൃത കമ്പനികളുടെ ISI മാര്‍ക്കുള്ളതേ വാങ്ങിക്കാവൂ എന്ന് എത്ര പറഞ്ഞാലും മനസ്സിലാവില്ല-
ചാവുന്നതിന്‌ തൊട്ടു മുന്‍പേ മാത്രമായിരിക്കും ഇതോര്‍ക്കുക.

ഹെല്‍മെറ്റ്‌ handle barല്‍ തൂക്കിയാല്‍ പോര എന്ന് എത്ര പറഞ്ഞാലും മനസ്സിലാവില്ല. ചാവുന്നതിന്‌ തൊട്ടു മുന്‍പേ മാത്രമായിരിക്കും ഇതോര്‍ക്കുക.

ഹെല്‍മെറ്റ്‌ പുറകിലിരിക്കുന്നവന്റെ കായില്‍ ഇരുന്നാല്‍ പോരാ എന്ന് എത്ര പറഞ്ഞാലും മനസ്സിലാവില്ല. ചാവുന്നതിന്‌ തൊട്ടു മുന്‍പേ മാത്രമായിരിക്കും ഇതോര്‍ക്കുക.

ഹെല്‍മെറ്റ്‌ പുറകിലത്തെ സ്റ്റാന്റില്‍ ഭദ്രമായി കെട്ടിവച്ചാല്‍ പോര തലയില്‍ വയ്ക്കണം എന്ന് എത്ര പറഞ്ഞാലും മനസ്സിലാവില്ല. ചാവുന്നതിന്‌ തൊട്ടു മുന്‍പേ മാത്രമായിരിക്കും ഇതോര്‍ക്കുക.

ഹെല്‍മെറ്റ്‌ തലയില്‍ വച്ചാല്‍ മാത്രം പോരാ അതിന്റെ strap നേരേ ഇട്ടില്ലെങ്കില്‍ അത്‌ തെറിച്ചു പോവും എന്ന് അത്ര പറഞ്ഞാലും മനസ്സിലാവില്ല. ചാവുന്നതിന്‌ തൊട്ടു മുന്‍പേ മാത്രമായിരിക്കും ഇതോര്‍ക്കുക.

സ്വന്തം തല മരം കൊണ്ടുണ്ടാക്കിയതല്ലെന്നും താഴെ വീണാല്‍ അത്‌ പൊട്ടുമെന്നും എത്ര പരഞ്ഞാലും മനസ്സിലാവില്ല. ""ഞാന്‍ മലയാളി ആണ്‌ എന്റെ തല മരം കൊണ്ടാണ്‌ ഞാന്‍ ഒരു മരത്തലയനാണ്‌ ""എന്നിങ്ങനെ കടുമ്പിടിത്തം പിടിച്ചാലോ?

ചാവുന്നതിന്‌ തൊട്ടു മുന്‍പേ മാത്രമായിരിക്കും ഇതോര്‍ക്കുക.

9 comments:

rajesh said...
This comment has been removed by the author.
rajesh said...

""ഞാന്‍ മലയാളി ആണ്‌ എന്റെ തല മരം കൊണ്ടാണ്‌ ഞാന്‍ ഒരു മരത്തലയനാണ്‌ ""എന്നിങ്ങനെ കടുമ്പിടിത്തം പിടിച്ചാലോ?

rajesh said...

""ഞാന്‍ മലയാളി ആണ്‌ എന്റെ തല മരം കൊണ്ടാണ്‌ ഞാന്‍ ഒരു മരത്തലയനാണ്‌ ""എന്നിങ്ങനെ കടുമ്പിടിത്തം പിടിച്ചാലോ?

rajesh said...

ചാവുന്നതിന്‌ തൊട്ടു മുന്‍പേ മാത്രമായിരിക്കും ഇതോര്‍ക്കുക

Unknown said...

ഹെയര്‍ സ്റ്റൈലും ഗ്ലാമറും വിട്ടുള്ള ഏതെങ്കിലും കളിയ്ക്ക് മലയാളീസിനെ കിട്ടുമോ സാറേ?

ഗുപ്തന്‍ said...

ithukollaam naalu penpilelre kaanikkaanallenkil pinne enthinaa bike odikkunne... busil poyaal pore ...

baachikale odi vaa... oru vimochanasmarathinulla saadhyathakal ond

rajesh said...

ഹെയര്‍ സ്റ്റൈലും ഗ്ലാമറും .

;-)

rajesh said...

അങ്ങനെ ഇത്തവണത്തെ helmetനിയമവും "മരിച്ചു".

വീണ്ടും ആള്‍ക്കാര്‍ സ്വന്തം തല മരത്തല ആണെന്ന ഉത്തമ വിശ്വാസത്തില്‍ യാത്ര തുടങ്ങി.-- തല പൊട്ടി മരണങ്ങളും കൂടാന്‍ തുടങ്ങി. എന്തു ചെയ്യാന്‍.എലാവനെയും പിടിച്ച്‌ അടികൊടുക്കാന്‍ പറ്റുകയില്ലല്ലോ?

rajesh said...

എന്റെ ഒരു സുഹൃത്തിന്റെ മകനെ കണ്ടു. ഹെല്‍മെറ്റ്‌ ബൈക്കില്‍ തൂക്കിയിട്ടുപോലുമില്ല. (മുന്‍പൊക്കെ അങ്ങനെയെങ്കിലും ഉണ്ടായിരുന്നു.)

"ഹെല്‍മെറ്റ്‌ ഒന്നും വേണ്ടാ എന്നു വച്ചു അല്ലേ" എന്നു ഞാന്‍ ചോദിച്ചു.

"വീട്ടിലിരിപ്പുണ്ട്‌" എന്നു മറുപടി.

"വീട്ടിലിരുന്നാല്‍ പോരല്ലൊ, തലയില്‍ ഇരുന്നാലല്ലേ ഗുണമുള്ളു" എന്നു ഞാന്‍ (വിടാന്‍ ഭാവമില്ല).

"ഓ,ഹെല്‍മെറ്റില്ലാതെ രണ്ടുമൂന്നു വീഴ്ചയായി അങ്കിളേ. ഇതുവരെ ഒന്നും പറ്റിയില്ല.പിന്നെന്തിനാ അതും തൂക്കി നടക്കുന്നേ എന്നു വിചാരിച്ച്‌ വീട്ടില്‍ വച്ചു എന്നേ ഉള്ളു".

ഒരു എഞ്ചിനീയറിംഗ്‌ വിദ്യാര്‍ഥിയുടെ ന്യായം കേട്ട്‌ എന്റെ തല കറങ്ങിപ്പോയി !