Dont drink & Drive

Dont drink & Drive

Friday, August 10, 2007

ഹെല്‍മെറ്റിന്റെ സത്യാവസ്ഥ


തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എന്റെ ഒരു സുഹൃത്ത്‌ കണ്ടുപിടിച്ചു തന്ന കണക്കുകള്‍.


സാധാരണ Neurosurgery Intensive care unit ല്‍ ഏതാണ്ട്‌ 15 serious head injury patientsനെ ഓരോ ആഴ്ചയും അഡ്മിറ്റ്‌ ചെയ്യും.


ഹെല്‍മെറ്റ്‌ compulsory ആക്കിയതിന്റെ മുന്‍പുള്ള ആഴ്ചയും 16 പേര്‍ ICU വില്‍ അഡ്മിറ്റ്‌ ചെയ്യേണ്ടി വന്നു.


compulsory ആക്കിയ ആഴ്ച വെറും 5 പേര്‍അതിന്റെ അടുത്ത ആഴ്ചയും 5 പേര്‍ മാത്രം.


ഇപ്പ്പ്പോള്‍ വീണ്ടും 16 പേര്‍ ഓരോ ആഴ്ചയും ഉണ്ട്‌.


തിരുവനന്തപുരത്ത്‌ neurosurgey facility ഉള്ള പല ആശുപത്രികളിലും ഇങ്ങനെ തന്നെ ആയിരുന്നിരിക്കണം.



അതായത്‌ helmet compulsory ആക്കിയപ്പ്പ്പോള്‍ serious head injury മൂന്നിലൊന്നായി കുറഞ്ഞത്രേ.


ഛായ്‌ ! ലജ്ജാവഹം !


സാരമില്ല ഇപ്പോള്‍ വീണ്ടും പഴയ നിലയില്‍ എത്തിയിട്ടുണ്ട്‌.


ഹെല്‍മെറ്റ്‌ ആവശ്യമില്ല എന്നു വിശ്വസിക്കുന്ന ഒരു കൂട്ടം ജനം കേരളത്തിലുണ്ട്‌. അവരുടെ സംഖ്യ ദിവസേന കുറഞ്ഞു വരുന്നുണ്ട്‌ എന്നുള്ളത്‌ സ്വാഗതാര്‍ഹമാണ്‌


പക്ഷേ തലപൊട്ടിച്ചത്തിട്ടു വേണോ ഈ സംഖ്യ കുറയാന്‍???

6 comments:

rajesh said...

തിരുവനന്തപുരത്ത്‌ neurosurgey facility ഉള്ള പല ആശുപത്രികളിലും ഇങ്ങനെ തന്നെ ആയിരുന്നിരിക്കണം.

ആവനാഴി said...

ഹെല്‍മറ്റ് ധരിക്കണം എന്നുള്ളത് സൌത്ത് ആഫ്രിക്കയില്‍ നിര്‍ബ്ബന്ധമാണു തന്നെയുമല്ല മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ അതു നിഷ്കര്‍ഷയോടെ പരിപാലിക്കുന്നുമുണ്ട്. ഓടിക്കുന്ന ആളും പിറകില്‍ യാത്ര ചെയ്യുന്ന ആളും ഹെല്‍മറ്റു ധരിച്ചിരിക്കണം; അപ്രകാരം അനുവര്‍ത്തിക്കുന്നുമുണ്ട്.

കേരളത്തില്‍ എന്താണാവോ ആളുകള്‍ക്കു ഇതിനോടെതിര്‍പ്പ്. തലമുടി ചീകിയത് ഉലഞ്ഞു പോകും എന്നുള്ളതുകൊണ്ടോ? ഏതായാലും ഒരു അപകടമുണ്ടായാല്‍ തല പോട്ടിത്തെറിക്കരുത് എന്നുറപ്പു വരുത്തുകയല്ലേ ആദ്യം വേണ്ടത്. സൌന്ദര്യത്തെപ്പറ്റി പിന്നീടു ചിന്തിക്കാം.

ഹെല്‍മറ്റു ഗുണനിലവാരമുള്ളതായിരിക്കണം അതുപോലെ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്ന ആളും പുറകില്‍ യാത്ര ചെയ്യുന്ന ആളും ഹെല്‍മറ്റുകള്‍ ധരിച്ചിരിക്കണം. അല്ലെങ്കില്‍ തല പൊട്ടി ആല്‍മാവു പോകാനുള്ള ചാന്‍സ് കൂടുതലായിരിക്കും.

rajesh said...

താങ്ക്സ്‌ ആവനാഴി.

എനിക്കും മനസ്സിലാകാത്തത്‌ അതു തന്നെയാണ്‌.

എന്തുകൊണ്ടാണ്‌ ഹെല്‍മെറ്റ്‌ വയ്ക്കാന്‍ ഇത്ര മടി? കുറെപ്പേരുടെ തല പൊട്ടാത്ത material (മരം,കല്ല്, concrete) കൊണ്ടുള്ളതാണെന്ന് നമുക്കറിയാം.(എല്ലാ രാജ്യത്തും അങ്ങനെ കുറേ എണ്ണത്തിനെ ദൈവം സൃഷ്ടിച്ചു വിട്ടിട്ടുണ്ട്‌). പക്ഷേ ബാക്കിയുള്ള "അഭ്യസ്ഥവിദ്യര്‍" എന്നഭിമാനിക്കുന്ന വര്‍ഗമോ?

പുറകിലിരിക്കുന്ന ആള്‍ക്കാണ്‌ എപ്പോഴും കൂടുതല്‍ അപകടം, പ്രത്യേകിച്ചും വശം ചരിഞ്ഞിരിക്കുന്ന സ്ത്രീകള്‍ക്ക്‌. അവര്‍ക്ക്‌ ഈ സാധനം ആവശ്യമില്ലത്രേ !

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ തന്നെ ഈ സാധനത്തിന്റെ ആവശ്യം വിളിച്ചുപറയുന്നു.

ആകെ മരണം 3650 അതില്‍ 1736 എണ്ണം ഇരുചക്ര വാഹനത്തിലെ ആള്‍ക്കാര്‍.

കുഞ്ഞന്‍ said...

നല്ലൊരു പോസ്റ്റ്‌!!

ഇവിടെ ബഹറൈനില്‍, ഹെല്‍മറ്റ്‌ ഓടിക്കുന്നയാള്‍ക്കും പിന്നെ പുറകിലിരിക്കുന്നയാള്‍ക്കും നിര്‍ബന്ധമാണ്‌.

മറ്റുവാഹനങ്ങളില്‍ സീറ്റ്‌ ബെല്‍റ്റ്‌ നിര്‍ബന്ധമായും ധരിച്ചിരിക്കണം.

മുന്‍ സീറ്റുകളില്‍ കുട്ടികളെ ഇരുത്തി വാഹനമോടിക്കാന്‍ പാടില്ല.

അതുപോലെ വേയ്സ്റ്റുകള്‍ വേയ്സ്റ്റു ബോക്സില്‍ത്തന്നെ നിക്ഷേപിക്കുന്നു...

പരസ്യമായി കാര്‍പ്പിച്ചു തുപ്പുന്നില്ല...

അങ്ങിനെ അനവധി കാര്യങ്ങള്‍..

ഇതെല്ലാം ആരും പറയാതെതന്നെ എല്ലാവരും ചെയ്യുന്നു, അനുസരിക്കുന്നു.

പ്രത്യേകം പറയേണ്ട ഒരു കാര്യമുണ്ട്‌, ഈ പറഞ്ഞ കര്യങ്ങള്‍ ഞാനടക്കമുള്ളവര്‍ യാതൊരു മടിയും കൂടാതെ ചെയ്തിട്ടു നാട്ടില്‍ വരുമ്പോള്‍ ആദ്യം ചെയ്യുന്നത്‌ പരസ്യമായി പുറത്തേയ്ക്കു അറപ്പുളവാക്കുന്ന രീതിയില്‍ തുപ്പുകയെന്നാണ്‌.

ഇതാണു പറയുന്നത്‌ "താടിയൊള്ള അപ്പനേ പേടിയുള്ളൂ" എന്ന്.

SHAN ALPY said...

watch a new gulf video
from,

http://shanalpyblogspotcom.blogspot.com/

rajesh said...

എന്റെ പരിചയത്തില്‍ ഉള്ള ഒരു കുടുംബം. മകന്‍ (16 വയസ്സ്‌) അമ്മയെയും കൊണ്ട്‌ ചീറിപ്പാഞ്ഞു പോകുന്നു ("അവനു സ്പീഡ്‌ ഒരു ഹരമാണ്‌ കേട്ടോ!")

മുന്‍പിലെ ബസ്സ്‌ ബ്രേക്ക്‌ പിടിക്കുന്നു. ചീറിപ്പാഞ്ഞു ചെന്നതുകൊണ്ട്‌ നിര്‍ത്താന്‍ പറ്റിയില്ല.

അമ്മ താഴെ വീഴുന്നു. തല പൊട്ടുന്നു, ആശുപത്രി, CT scan മുതലായവ.

ഇന്നലെ വീണ്ടും കണ്ടു. ലൈസന്‍സ്‌ ഇല്ലാത്ത 16 വയസ്സിന്റെ പുറകില്‍ ഇരുന്ന് ഹെല്‍മെറ്റ്‌ ഇല്ലാതെ പോകുന്നു.

തല പൊട്ടിയാലും പഠിച്ചില്ലേ എന്നു ഞാന്‍ ചോദിച്ചു.

പുറകിലിരിക്കുന്നവര്‍ ഹെല്‍മെറ്റ്‌ വയ്ക്കേണ്ട എന്ന് നിയമം ഉണ്ടത്രേ !