ചോദിക്കാതെ വയ്യ.
ഹെല്‍മെറ്റ് വയ്ക്കാതിരിക്കാന്‍ ഓരോ കാരണം കണ്ടുപിടിക്കുന്നവര്‍
ഹെല്‍മെറ്റ് തലയിലാണ് വയ്ക്കേണ്ടത് എന്നുപോലും അറിഞ്ഞുകൂടാത്തവര്‍.
ഒരു തവണ വീണ് തലപൊട്ടിയാലും മനസ്സിലാക്കാത്തവര്‍.
സീറ്റ്ബെല്‍റ്റ് ഇടുന്നത് നാണക്കേടായിക്കാണുന്നവര്.
പുറകിലിരുന്നാല്‍ സീറ്റ്ബെല്‍റ്റ് ഇടണ്ട എന്നുള്ള മണ്ടന്‍ നിയമം കാരണം പുറകില്‍ ബെല്‍റ്റ് ഇടാത്തവര്‍.
ഇടത്തു വശത്തുകൂടി ഓവര്‍ടേക്ക് ചെയ്യുന്നവര്‍.
സ്പീഡ് ലിമിറ്റ് എന്നാല്‍ എന്താണ് എന്നറിഞ്ഞുകൂടാത്തവര്‍.
സ്പീഡ് ലിമിറ്റ് എന്താണെന്ന് അറിയാമെങ്കിലും അനുസരിക്കേണ്ട കാര്യമില്ല എന്നു വിശ്വസിക്കുന്നവര്‍.
വണ്ടികളുടെ ഇടയില്‍ക്കൂടി ഞെരുങ്ങി മുന്നില്ക്കയറുന്നത് ഒരു കഴിവാണെന്ന് വിചാരിച്ചുവെച്ചിരിക്കുന്നവര്.
ലൈസെന്‍സ് എടുക്കാന്‍ പ്രായമാകാത്ത കുഞ്ഞുങ്ങള്‍ക്ക് വണ്ടി ഓടിക്കാന്‍ കൊടുക്കുന്ന മാതാപിതാക്കള്‍.
ഇവരെ മുഴുവന്‍ നന്നാക്കിയെടുക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും .പക്ഷേ നമ്മള് എന്തുകൊണ്ട് ഇതു വരെ തുടങ്ങിയില്ല?
കഴിഞ്ഞ വര്‍ഷം "സാക്ഷര"കേരളത്തില്‍ 3650 പേര് മരിച്ചു.
അതില്‍ 40% ഇരു ചക്രവാഹനങ്ങള്‍ ഓടിക്കുന്നവരായിരുന്നു.
32% കാല്‍നടയാത്രക്കാരും.
ഇത്രയും പേര് ചാവേണ്ട ആവശ്യമുണ്ടോ?
October 17 - World Trauma Day - spend it wisely. Tell someone about safe driving.
(all copyrights gratefully acknowledged)
9 comments:
ഇത്രയും പേര് ചാവേണ്ട ആവശ്യമുണ്ടോ?
October 17 - World Trauma Day - spend it wisely. Tell someone about safe driving.
ഒരു ആവശ്യവുമില്ല...
ഇത് പി.ഡി.ഏഫ് ആക്കി സുഹൃത്തുക്കള്‍ക്ക് അയക്കുന്നു..ട്രോമാ ദിന ബോധവല്‍ക്കരണം...ഞാനും സ്വയം ബോധവല്ക്കരിക്കപ്പെട്ടേക്കാം..
thanks moorthi
മലയാളികള്‍ പുറം രാജ്യങ്ങളില്‍ പോയാല്‍ എല്ലാ നിയമങ്ങളും കൃത്യമായി അനുസരിക്കുന്നു . കൃത്യമായി ജോലി ചെയ്യുന്നു . നാട്ടില്‍ ഇങ്ങിനെയൊക്കെ മതി എന്നാണ് പൊതുധാരണ . പിന്നെ നിയമം ലംഘിക്കാനാണല്ലോ രാഷ്ട്രീയ നേതാക്കളും അണികളെ ശീലിപ്പിക്കുന്നത് . അത്കൊണ്ട് കേരളത്തില്‍ ഇങ്ങിനെയൊക്കെ മതിയെന്ന് തോന്നുന്നു .
അതുകൊണ്ടാണല്ലോ സീറ്റ്ബെല്‍റ്റ് നിയമം ഒരു ഹാസ്യം ആകുന്നത്. മിക്കവാറും "വലിയ" ആളുകള്‍ (മന്ത്രി, തന്ത്രി, സെക്രട്ടറി,നേതാവ് മുതലായ) പുറകിലത്തെ സീറ്റില്‍ ചാരിക്കിടന്നാണല്ലോ യാത്ര ചെയ്യുന്നത്. മുന്പില് ഡ്രൈവറും ഗണ്മാന് പോലെ ഒരാളും മാത്രം ബെല്‍റ്റിട്ട് "ശിക്ഷ" അനുഭവിക്കട്ടെ എന്നുള്ളതുകൊണ്ടാണല്ലോ നിയമം സൗകര്യപൂര്‍വം modify ചെയ്തത്. എന്നാല്‍ പുറകിലുള്ളവര്‍ക്കും ഏതാണ്ട് അതേ അപകടസാദ്ധ്യത ഉണ്ടെന്നും ബെല്റ്റിടേണ്ടത് സ്വന്തം ആവശ്യം ആണെന്നും മനസ്സിലാക്കാനുള്ള വിവരം (വിദ്യാഭ്യാസം മാത്രം പോരാ) ഇല്ലാത്തവന്മാര് നമ്മളെ ഭരിക്കുമ്പോള്‍ എങ്ങനെ സാധാരണക്കാരനോട് "ബെല്റ്റിട്" എന്നു പറയാന്‍ പറ്റും?
പിടിക്കാന്‍ വരുന്ന പോലീസിനു ഹെല്‍മെറ്റ് വയ്ക്കാനുള്ള മടികാരണമല്ലേ എല്ല വര്‍ഷവും നമ്മളീ ഹെല്‍മെറ്റ് നിര്‍ബന്ധമാകുകയും രണ്ടാഴ്ച കഴിയുമ്പോള്‍ "പീഡനം" നിമിത്തം നിയമം പിന്‍വലിക്കുകയും ചെയ്യുന്നത്?
ചുവന്ന സിഗ്നല്‍ കണ്ടാല്‍ നില്‍ക്കാത്ത പോലീസ് ജീപ്പില്ലുള്ളവര് എങ്ങനെ മറ്റുള്ളവര്‍ ചുവന്ന സിഗ്നല്‍ തെറ്റിക്കുമ്പോള്‍ പിടിക്കും?
വണ്വേയ് തെറ്റിച്ചു വരുന്ന പോലീസ് ജീപ്പ്പ് കണ്ടാല്‍ നമ്മള് എന്തു ചെയ്യും. മാറിക്കൊടുക്കാനല്ലേ ഒക്കൂ. അപ്പോള്‍പ്പിന്നെ അതിന്റെ പുറകേ വരുന്ന കാറിനെ എന്ത് ചെയ്യാന്‍ പറ്റും?
പാപം ചെയ്യാത്തവന് കല്ലെറിയട്ടെ എന്നു പണ്ട് കര്‍ത്താവ് പറഞ്ഞപ്പോള്‍ കുറച്ചു പേരെങ്കിലും ഉണ്ടായിരുന്നുകാണും. ഇന്നിപ്പോള്‍ സൗകര്യമുള്ളപ്പോള്‍ നിയമലംഘനം നടത്തുന്ന ആള്‍ക്കാരുള്ള ഒരു സ്ഥലമായി മാറിയിരിക്കുന്നു കേരളം. പാപികള്‍ അല്ലാത്തവര്‍ വളരെക്കുറവും വാ തുറന്നു വല്ലതും പറയാന്‍ മടിയും ഉള്ളവരയിരിക്കുന്നു.
പിന്നെങ്ങനെ നാം നന്നാവും?
ഇന്നിപ്പോള്‍ സൗകര്യമുള്ളപ്പോള്‍ നിയമലംഘനം നടത്തുന്ന ആള്‍ക്കാരുള്ള ഒരു സ്ഥലമായി മാറിയിരിക്കുന്നു കേരളം. പാപികള്‍ അല്ലാത്തവര്‍ വളരെക്കുറവും വാ തുറന്നു വല്ലതും പറയാന്‍ മടിയും ഉള്ളവരയിരിക്കുന്നു.
പിന്നെങ്ങനെ നാം നന്നാവും?
കഴിഞ്ഞ വര്‍ഷം "സാക്ഷര"കേരളത്തില്‍ 3650 പേര് മരിച്ചു.
അതില്‍ 40% ഇരു ചക്രവാഹനങ്ങള്‍ ഓടിക്കുന്നവരായിരുന്നു. 32% കാല്‍നടയാത്രക്കാരും.
ഇത്രയും പേര് ചാവേണ്ട ആവശ്യമുണ്ടോ?
Department of Forensic Medicine, University of Lund, Sölvegatan 25, S-223 62 Lund, Sweden
Received: 21 September 1983
Summary In head-on collisions, loose items in the rear of the car, such as luggage or unrestrained back seat passengers can cause substantial loading on the back of the front seats. The purpose of this paper is to study if such loading increases the injury severity for the front seat occupants. Data were collected from all fatal automobile accidents for a period of 1 year in Sweden. Information was collected about the survivors as well as the deceased. Head-on collisions were selected, and the injuries of the front seat occupants were scored according to the Abbreviated Injury Scale (AIS) and the Injury Severity Score (ISS). In evaluating the injury severity, the collision energy was taken into account. The results indicate that belted front seat passengers sustain a higher injury risk with an unrestrained passenger in the back seat. These results are valid for collision speeds below 45 km/h.
ഡ്രൈവിംഗ് സ്കൂളുകള്‍ - എന്ത് പറയാന്‍ . ഇന്ന് രാവിലെ നടക്കാന്‍ പോയപ്പോള്‍ വരുന്നു ഒരെണ്ണം- ഒരു സാറും മൂന്നു കുട്ടികളും.. ആരും തന്നെ സീറ്റ് ബെല്‍റ്റ് ഇട്ടിട്ടില്ല. രണ്ടു സൈഡ് മിറരുകളും മടക്കി വച്ചിട്ടുണ്ട് .നാല് ചുറ്റും നടക്കുന്നതൊന്നും അപ്പൊ കാണേണ്ടല്ലോ . അതാ വേറെ ഒരെണ്ണം. കുട്ടി ഇട്ടിട്ടുണ്ട് പക്ഷെ സാര്‍ ബെല്‍റ്റ് വലിച്ചു കക്ഷത്തില്‍ വച്ചിരിക്കുന്നു . പെട്ടെന്ന് നോക്കിയാല്‍ ഇട്ടിട്ടുണ്ടെന്ന് തോന
്നും എന്നാല്‍ ഇല്ല താനും. എന്തൊരു ബുദ്ധി ! ഈ സര് എന്താണ് ആ കുട്ടിക്ക് കാണിച്ചുകൊടുക്കുന്നതെനു അയാള്‍ മനസിലാക്കുന്നുണ്ടോ ? ടെസ്റ്റ് പാസ്സായാല്‍ പിന്നെ ഈ കുട്ടി ബെല്‍റ്റ് ഇടുമോ? എന്നെങ്കിലും വണ്ടി പെട്ടെന്ന് നിര്‍ത്തേണ്ടി വന്നാല്‍ തല ഗ്ലാസില്‍ ഇടിച് പൊട്ടും എന്ന ആ കുട്ടി മനസിലാക്കുന്നുണ്ടോ ? അതും ആ സര് ചെയ്യേണ്ടതല്ലേ ? പണ്ടൊക്കെ ഇത് കണ്ടാല്‍ "ബെല്‍റ്റ് ഇട് സാറേ " എന്നൊക്കെ പറയുമായുരുന്നു. ഇപ്പൊ അതിനുള്ള ധൈര്യം ഇല്ല. സാര്‍ സീറ്റിന്റെ ഇടയില്‍ നിന്നും വാളോ പരിചയോ മാറോ എടുത്ത് പെരുമാറിയാലോ എന്നൊരു പേടി
Post a Comment