Dont drink & Drive

Dont drink & Drive

Wednesday, November 28, 2007

ചാലക്കുടി St James Hospital ലെ കണക്കുകള്‍

ചാലക്കുടി St James Hospital ലെ കണക്കുകള്‍ നമ്മുടെ കണ്ണു തുറക്കാന്‍ സഹായിക്കും എന്നു വിശ്വസിക്കുന്നു. ബഹുമാനപ്പെട്ട മന്ത്രിയുടെ കണ്ണ്‍ തുറക്കാന്‍ അതെന്തായാലും സഹായിച്ചു.

ഈ ആശുപത്രിയിലാണ്‌ ഒരു main Neurosurgical unit ഉള്ളത്‌. അതുകാരണം ധാരാളം head injury patients അവിടെ വരുന്നുണ്ട്‌.അവരുടെ കണക്കു പ്രകാരം october 2006 മുതലുള്ള കണക്കു നോക്കിയാല്‍ എതാണ്ട്‌ ഓരോ മാസവും 150 നും 200 നും ഇടയ്ക്ക്‌ തലയ്ക്ക്‌ ക്ഷതമേറ്റവര്‍ അവിടെ ചികില്‍സയ്ക്കായി എത്തിയിരുന്നു..

ഹെല്‍മെറ്റ്‌ compulsory ആക്കിയ ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഇത്‌ 18 ഉം 14 ഉം ആയിക്കുറഞ്ഞു. എല്ലാരും വായിട്ടലച്ച്‌ നിയമം അയഞ്ഞപ്പോള്‍ ഇതു വീണ്ടും പഴയപടി 150 നും 200നും ഇടയ്ക്കായി.

hospitalന്‌ ഇതു വന്‍ നഷ്ടമായിരുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നിട്ടും അവര്‍ ഇത്‌ പ്രസിദ്ധീകരിച്ച്‌ ഹെല്‍മെറ്റ്‌ compulsory ആക്കാന്‍ യത്നിച്ചു എന്നുള്ളത്‌ സ്തുത്യര്‍ഹമാണ്‌.

ഇത്തവണയെങ്കിലും നമുക്ക്‌ പിടിച്ചു നില്‍ക്കാന്‍ കഴിയും എന്നു നമുക്ക്‌ ആശിക്കാം. കുറച്ചു scan centreഉകളും അപകടമരണ കേസുകളില്‍ നിന്നു പൈസ ഉണ്ടാക്കുന്ന ഒരു ലോബിയുമല്ലാതെ വേറെയാര്‍ക്കും ഇതില്‍ എതിര്‍പ്പുണ്ടാകുമെന്നു തോന്നുന്നില്ല.

Rotary Club ന്റെ പ്രവര്‍ത്തനം മൂലം എറണാകുളത്ത്‌ 90% പേരും ഇപ്പോള്‍ ഹെല്‍മെറ്റ്‌ ധരിക്കുന്നുണ്ട്‌ എന്ന് അവര്‍ അവകാശപ്പെടുന്നു. ഇതു ശരിയായ വിവരം ആണോ എന്ന് എറണാകുളത്തുള്ള ആര്‍ക്കെങ്കിലും സ്ഥിരീകരിക്കാമോ? ഇതു ശരിയാണെങ്കില്‍ മറ്റു ജില്ലകളില്‍ എന്താണിത്ര resistance എന്നു നമുക്കു ചിന്തിക്കേണ്ടിയിരിക്കുന്നു.

Friday, November 2, 2007

തലയിലെ ചട്ടി - repost



ഹെല്‍മെറ്റ്‌ എന്തിന്‌ ?




വര്‍ഷങ്ങളായിട്ട്‌ നാം ഇടക്കിടക്ക്‌ കേള്‍ക്കുന്ന ഒരു "പ്രശ്നം".




നമ്മുടെ തല രക്ഷിക്കാനായി നമ്മളെക്കാള്‍ ആഗ്രഹം ഉള്ള ചിലര്‍ ചേര്‍ന്ന് ഇത്‌ തുടങ്ങിവിടുന്നു. പിന്നെ അങ്ങോട്ടുമിങ്ങോട്ടും ചീത്ത വിളിയായി, കയ്യേറ്റമായി, ലാത്തി ഏറായി, എന്നു വേണ്ട കേരളീയര്‍ ഒന്നാകെ ഇതിന്റെ പുറകേ ആണോ എന്ന് നമുക്ക്‌ തോന്നിപ്പ്പ്പോകും. ആരെങ്കിലും കൊണ്ട്‌ ഒരു കേസ്‌, ഒരു സ്റ്റേ, അതോടെ പ്രശ്നം തീരുന്നു - കുറച്ചു കാലത്തേക്ക്‌.




എന്തിനാണ്‌ ശരിക്കും ഈ ചട്ടി കമഴ്ത്തല്‍? നമുക്ക്‌ നല്ല കട്ടിയുള്ള skull തലയോട്ടി ഇല്ലേ? ഇത്രക്ക്‌ പ്രധാനമായി എന്താണ്‌ അതിനകത്തുള്ളത്‌? ഒരു കയ്യില്‍ പിടിച്ചിരുന്നാല്‍ പോരേ, എന്തിനു തലയില്‍ തന്നെ വയ്ക്കണം? മുടി കൊഴിയുകയില്ലേ?




നമ്മുടെ തലയോട്ടിക്കുള്ളില്‍ ബ്രെയിന്‍ suspend ചെയ്തിരിക്കുകയാണ്‌ , അതായത്‌,ഒരിടവും തൊടാതെ അതിനെ cerebrospinal fluid എന്ന ലായനിയില്‍ നിമജ്ജനം ചെയ്തിരിക്കുന്നു. തലയോട്ടി പുറമേ നിന്നു കാണുന്നതുപോലെ മിനുസമുള്ള ഒരു പ്രതലമല്ല. അകത്ത്‌ പല രീതിയിലുള്ള മൂര്‍ച്ചയുള്ള തള്ളിച്ചകള്‍ (prominence) ഉണ്ട്‌.തലയോട്ടിയുടെ പുറം scalp എന്ന തൊലി കൊണ്ട്‌ കവര്‍ ചെയ്തിരിക്കുന്നു. ഇതില്‍ നിന്നാണ്‌ മുടി വളരുന്നത്‌. അങ്ങനെ scalpഉം മുടിയും കാരണം തലയോട്ടിയുടെ മിനുസമായ പ്രതലം നഷ്ടപ്പെടുന്നു. വാഹനത്തില്‍ നിന്നു തെറിച്ച്‌ വീഴുമ്പോള്‍ ഈ മിനുസമല്ലാത്ത പ്രതലം റോഡിന്റെ മിനുസമല്ലാത്ത പ്രതലത്തില്‍ ചെന്നിടിക്കുന്നു. രണ്ടും പരുപരുത്തതായതു കൊണ്ട്ഘര്‍ഷണം (friction) കാരണം വളരെപ്പെട്ടെന്നു തന്നെ തലയുടെ" യാത്ര" അഥവാ തറയില്‍കൂടിയുള്ള സഞ്ചാരം നില്‍ക്കൂന്നു. പക്ഷേ നേരത്തെ പറഞ്ഞതു പോലെ, നമ്മുടെ ബ്രെയിന്‍ ഒരിടത്തും ഉറപ്പിച്ചിട്ടില്ലാത്തതിനാല്‍ അതേ സ്പീഡില്‍ തന്നെ (40 km എന്നു വയ്ക്കുക)യാത്ര തുടരുന്നു. തലയോട്ടിയുടെ ഉള്ളിലുള്ള മൂര്‍ച്ചയുള്ള എല്ലിന്റെ തള്ളലുകള്‍ ഇപ്പോഴാണ്‌ മാരകമാകുന്നത്‌. ബ്രെയിന്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ചെന്നു ഇതില്‍ ഇടിക്കുന്നത്‌ ആലോചിച്ചു നോക്കൂ.അതേസമയം ഹെല്‍മെറ്റ്‌ വെച്ചിട്ടുണ്ടെങ്കില്‍, തലയുടെ പ്രതലം മിനുസം ഉള്ളതായി മാറുന്നു. തറയില്‍ ഇടിച്ച ഉടനേ നില്‍ക്കുന്നില്ല എന്നുള്ളത്‌ കൊണ്ട്‌ തലയും അതിനുള്ളിലെ ബ്രെയിനും സഞ്ചരിച്ചു കൊണ്ടെയിരിക്കുന്നു (അതായത്‌ പെട്ടെന്ന് നില്‍ക്കുന്നില്ല)ഇപ്പ്പ്പൊഴും ,തലയോട്ടിയും ബ്രെയിനും ഒരുമിച്ചു നിന്നില്ലെങ്കില്‍, ഉള്ളിലുള്ള തള്ളി നില്‍ക്കുന്ന എല്ലില്‍ കൊള്ളാനുള്ള സാധ്യത ഉണ്ടെങ്കിലും,സ്പീഡ്‌ കുറയാനുള്ള സമയം കിട്ടുന്നതിനാല്‍, കേടുപാടുകള്‍ താരതമ്യേന കുറവായിരിക്കും.പിന്നെയുള്ള ഒരു കാര്യം - തല തറയില്‍ ഇടിക്കുമ്പോള്‍ ഹെല്‍മെറ്റ്‌ ഒരു shock absorber എന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്നു. യഥാര്‍ത്തത്തില്‍ വെളിയില്‍ കാണുന്ന ലോഹ കവചം അല്ല ഇവിടെ പ്രധാനം.ഉള്ളിലുള്ള thermocol പോലെയുള്ള വസ്തു ആണ്‌ നമ്മുടെ തലയെ രക്ഷിക്കുന്നത്‌. ഇത്‌ ആഘാതത്തിന്റെ സമയത്ത്‌ ഊര്‍ജം മുഴുവന്‍ absorb ചെയ്ത്‌ ചുരുങ്ങുന്നു.ഇതിനു ശേഷം അത്‌ പൂര്‍വ സ്ഥിതിയെ പ്രാപിക്കുന്നില്ല എന്നുള്ളതാണ്‌ ഇവിടെ തലയെ രക്ഷിക്കുന്ന ഒരു ഘടകം.കൂടാതെ തല തറയില്‍ ഇടിക്കുമ്പോള്‍ ഒരു സ്ഥലത്ത്‌ മാത്രമാണ്‌ മുഴുവന്‍ ഊര്‍ജവും കേന്ദ്രീകരിക്കുന്നത്‌.അതേ സമയം ഹെല്‍മെറ്റ്‌ ആകുമ്പോള്‍ ഈ ആഘാതം ആ പ്രതലത്തിന്റെ കൂടുതല്‍ സ്ഥലത്തേക്ക്‌ വ്യാപിക്കുന്നതിനാല്‍ ഏതെങ്കിലും ഒരു സ്ഥാനം മാത്രം മുഴുവന്‍ force താങ്ങേണ്ടിവരുന്ന ഒരു സാഹചര്യം ഇല്ലാതാക്കുന്നു.പിന്നെ , ലോറി കേറിയാല്‍ ഇതു പൊട്ടിപ്പ്പ്പൊകൂല്ലേ എന്നു ചോദിക്കുന്നവരോട്‌ എന്തു പറയാന്‍. അങ്ങനെയുള്ളവരുടെ തലയോട്ടിക്കുള്ളിലെ കാറ്റും ഇരുട്ടും തല പൊട്ടിക്കഴിയുമ്പോളെങ്കിലും മാറണമേ എന്നു പ്രാര്‍ഥിക്കാനേ നമുക്ക്‌ പറ്റൂ. തലച്ചേര്‍ (ചെളി)ആണ്‌ തലച്ചോറിനു പകരം എങ്കില്‍ പിന്നെ എപ്പോഴെങ്കിലും അതു പുറത്തു വന്നു തന്നെ തീരണം എന്ന് ചിലര്‍ക്ക്‌ നിര്‍ബന്ധമാണ്‌ !ഞാന്‍ 6 വര്‍ഷം (1984-1990) വണ്ടി (ബജജ്‌ സ്കൂട്ടര്‍ !!) ഓടിക്കുമ്പോഴൊക്കെ ഒരു full face ഹെല്‍മെറ്റ്‌ വയ്ക്കുമായിരുന്നു.അതു കാരണം ഇതു വരെ കഴുത്തു വേദനയോ, മുടി കൊഴിച്ചിലോ, മറ്റ്‌ അസുഖങ്ങളോ വന്നതായിട്ട്‌ ഓര്‍മയില്ല.പിന്നെ horn കേള്‍ക്കൂല്ല എന്ന "പരാതി"--horn കേട്ടാപ്പിന്നെ നമ്മളോക്കെ അങ്ങു മാറിക്കൊടുക്കുകയല്ലിയോ !




"ബോധവല്‍ക്കരണം".
തലയടിച്ചു വീണാല്‍ ചത്തുപോകും എന്നു എത്ര തവണ ബോധവല്‍ക്കരിക്കണം? രണ്ടാമത്തെ നിലയില്‍ നിന്ന് ചാടിയാല്‍ വല്ലതുമൊക്കെ പറ്റും അതുകൊണ്ട്‌ ചാടരുത്‌ എന്ന് നാം ബോധവല്‍ക്കരിക്കാറുണ്ടോ? 40 കിലോമീറ്റര്‍ സ്പീഡില്‍ പോകുമ്പോള്‍ വീണാല്‍ രണ്ടാം നിലയില്‍ നിന്ന് വീഴുന്ന അതേ impact ആണ്‌."ജനവികാരം" പേടിച്ചാണ്‌ പുറകിലത്തെ യാത്രക്കാരന്‌helmet വേണ്ട എന്ന ഭേദഗതി. അയാളുടെത്‌ തലയല്ലെ? അതൊ പൊട്ടാത്ത മരത്തല ഉള്ളവന്മാരാണ്‌ പുറകില്‍ ഇരിക്കുന്നത്‌ എന്നുണ്ടോ?
കഴിഞ്ഞ വര്‍ഷം ആകെ 3650 പേര്‍ കേരളത്തില്‍ മരിച്ചതില്‍ ഏതാണ്ട്‌ 1750 പേര്‍ ഇരുചക്ര യാത്രക്കാരായിരുന്നു. അതില്‍ നിന്ന് ഇതൊരു അപകടം പിടിച്ച സാധനം ആണെന്ന് നമുക്ക്‌ മനസ്സിലാക്കാവുന്നതെ ഉള്ളു.അപ്പോള്‍ എന്തെങ്കിലും വിധത്തില്‍ ചാവതെ വീട്ടിലെത്താനല്ലേ നോക്കേണ്ടത്‌? അതിന്‌ helmet സഹായിക്കുമെങ്കില്‍ (അതിനിനിയും സംശയമോ?) അതങ്ങ്‌ തലയില്‍ വച്ചൂടേ? ആരെങ്കിലും വഴിയില്‍ വടിയുമായി നിന്ന്"വയ്ക്ക്ക്കെടാ തലയില്‍" എന്നു പറഞ്ഞാലേ വയ്ക്കൂ എന്നു വന്നാല്‍?
ഒരു ദിവസം ഏതെങ്കിലും ഒരു ആശുപത്രിയില്‍ ബൈക്കില്‍ നിന്നു വീണ്‌ head injury വന്ന ഒരു രോഗിയെയും അദ്ദേഹത്തിനെ "രക്ഷിക്കാനായി" പച്ചവെള്ളം പോലെ (ഉണ്ടെങ്കിലും ഇല്ലെങ്കിലും) പൈസ ഒഴുക്കുന്ന കുടുംബത്തിനെയും കാണുമ്പോള്‍ നമുക്ക്‌ മനസ്സിലാകും ഹെല്‍മെറ്റിന്റെ ആവശ്യം.
ഈയിടെ ഒരു പത്രത്തില്‍ കണ്ട കത്ത്‌- "ഞാന്‍ 20 വര്‍ഷമായി ബൈക്ക്‌ ഓടിക്കുന്നു. ഇതു വരെ ഒന്നും പറ്റിയിട്ടില്ല .പിന്നെന്തിന്‌ ഞാന്‍ ഹെല്‍മെറ്റ്‌ വയ്ക്കണം" ?? ( അതെ താങ്കള്‍ ദൈവത്തിനു വേണ്ടപ്പെട്ടവനാണെന്ന് ഇതിനാല്‍ തെളിയിക്കപ്പെട്ടിരിക്കുന്നു.)