Dont drink & Drive

Dont drink & Drive

Friday, November 2, 2007

തലയിലെ ചട്ടി - repostഹെല്‍മെറ്റ്‌ എന്തിന്‌ ?
വര്‍ഷങ്ങളായിട്ട്‌ നാം ഇടക്കിടക്ക്‌ കേള്‍ക്കുന്ന ഒരു "പ്രശ്നം".
നമ്മുടെ തല രക്ഷിക്കാനായി നമ്മളെക്കാള്‍ ആഗ്രഹം ഉള്ള ചിലര്‍ ചേര്‍ന്ന് ഇത്‌ തുടങ്ങിവിടുന്നു. പിന്നെ അങ്ങോട്ടുമിങ്ങോട്ടും ചീത്ത വിളിയായി, കയ്യേറ്റമായി, ലാത്തി ഏറായി, എന്നു വേണ്ട കേരളീയര്‍ ഒന്നാകെ ഇതിന്റെ പുറകേ ആണോ എന്ന് നമുക്ക്‌ തോന്നിപ്പ്പ്പോകും. ആരെങ്കിലും കൊണ്ട്‌ ഒരു കേസ്‌, ഒരു സ്റ്റേ, അതോടെ പ്രശ്നം തീരുന്നു - കുറച്ചു കാലത്തേക്ക്‌.
എന്തിനാണ്‌ ശരിക്കും ഈ ചട്ടി കമഴ്ത്തല്‍? നമുക്ക്‌ നല്ല കട്ടിയുള്ള skull തലയോട്ടി ഇല്ലേ? ഇത്രക്ക്‌ പ്രധാനമായി എന്താണ്‌ അതിനകത്തുള്ളത്‌? ഒരു കയ്യില്‍ പിടിച്ചിരുന്നാല്‍ പോരേ, എന്തിനു തലയില്‍ തന്നെ വയ്ക്കണം? മുടി കൊഴിയുകയില്ലേ?
നമ്മുടെ തലയോട്ടിക്കുള്ളില്‍ ബ്രെയിന്‍ suspend ചെയ്തിരിക്കുകയാണ്‌ , അതായത്‌,ഒരിടവും തൊടാതെ അതിനെ cerebrospinal fluid എന്ന ലായനിയില്‍ നിമജ്ജനം ചെയ്തിരിക്കുന്നു. തലയോട്ടി പുറമേ നിന്നു കാണുന്നതുപോലെ മിനുസമുള്ള ഒരു പ്രതലമല്ല. അകത്ത്‌ പല രീതിയിലുള്ള മൂര്‍ച്ചയുള്ള തള്ളിച്ചകള്‍ (prominence) ഉണ്ട്‌.തലയോട്ടിയുടെ പുറം scalp എന്ന തൊലി കൊണ്ട്‌ കവര്‍ ചെയ്തിരിക്കുന്നു. ഇതില്‍ നിന്നാണ്‌ മുടി വളരുന്നത്‌. അങ്ങനെ scalpഉം മുടിയും കാരണം തലയോട്ടിയുടെ മിനുസമായ പ്രതലം നഷ്ടപ്പെടുന്നു. വാഹനത്തില്‍ നിന്നു തെറിച്ച്‌ വീഴുമ്പോള്‍ ഈ മിനുസമല്ലാത്ത പ്രതലം റോഡിന്റെ മിനുസമല്ലാത്ത പ്രതലത്തില്‍ ചെന്നിടിക്കുന്നു. രണ്ടും പരുപരുത്തതായതു കൊണ്ട്ഘര്‍ഷണം (friction) കാരണം വളരെപ്പെട്ടെന്നു തന്നെ തലയുടെ" യാത്ര" അഥവാ തറയില്‍കൂടിയുള്ള സഞ്ചാരം നില്‍ക്കൂന്നു. പക്ഷേ നേരത്തെ പറഞ്ഞതു പോലെ, നമ്മുടെ ബ്രെയിന്‍ ഒരിടത്തും ഉറപ്പിച്ചിട്ടില്ലാത്തതിനാല്‍ അതേ സ്പീഡില്‍ തന്നെ (40 km എന്നു വയ്ക്കുക)യാത്ര തുടരുന്നു. തലയോട്ടിയുടെ ഉള്ളിലുള്ള മൂര്‍ച്ചയുള്ള എല്ലിന്റെ തള്ളലുകള്‍ ഇപ്പോഴാണ്‌ മാരകമാകുന്നത്‌. ബ്രെയിന്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ചെന്നു ഇതില്‍ ഇടിക്കുന്നത്‌ ആലോചിച്ചു നോക്കൂ.അതേസമയം ഹെല്‍മെറ്റ്‌ വെച്ചിട്ടുണ്ടെങ്കില്‍, തലയുടെ പ്രതലം മിനുസം ഉള്ളതായി മാറുന്നു. തറയില്‍ ഇടിച്ച ഉടനേ നില്‍ക്കുന്നില്ല എന്നുള്ളത്‌ കൊണ്ട്‌ തലയും അതിനുള്ളിലെ ബ്രെയിനും സഞ്ചരിച്ചു കൊണ്ടെയിരിക്കുന്നു (അതായത്‌ പെട്ടെന്ന് നില്‍ക്കുന്നില്ല)ഇപ്പ്പ്പൊഴും ,തലയോട്ടിയും ബ്രെയിനും ഒരുമിച്ചു നിന്നില്ലെങ്കില്‍, ഉള്ളിലുള്ള തള്ളി നില്‍ക്കുന്ന എല്ലില്‍ കൊള്ളാനുള്ള സാധ്യത ഉണ്ടെങ്കിലും,സ്പീഡ്‌ കുറയാനുള്ള സമയം കിട്ടുന്നതിനാല്‍, കേടുപാടുകള്‍ താരതമ്യേന കുറവായിരിക്കും.പിന്നെയുള്ള ഒരു കാര്യം - തല തറയില്‍ ഇടിക്കുമ്പോള്‍ ഹെല്‍മെറ്റ്‌ ഒരു shock absorber എന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്നു. യഥാര്‍ത്തത്തില്‍ വെളിയില്‍ കാണുന്ന ലോഹ കവചം അല്ല ഇവിടെ പ്രധാനം.ഉള്ളിലുള്ള thermocol പോലെയുള്ള വസ്തു ആണ്‌ നമ്മുടെ തലയെ രക്ഷിക്കുന്നത്‌. ഇത്‌ ആഘാതത്തിന്റെ സമയത്ത്‌ ഊര്‍ജം മുഴുവന്‍ absorb ചെയ്ത്‌ ചുരുങ്ങുന്നു.ഇതിനു ശേഷം അത്‌ പൂര്‍വ സ്ഥിതിയെ പ്രാപിക്കുന്നില്ല എന്നുള്ളതാണ്‌ ഇവിടെ തലയെ രക്ഷിക്കുന്ന ഒരു ഘടകം.കൂടാതെ തല തറയില്‍ ഇടിക്കുമ്പോള്‍ ഒരു സ്ഥലത്ത്‌ മാത്രമാണ്‌ മുഴുവന്‍ ഊര്‍ജവും കേന്ദ്രീകരിക്കുന്നത്‌.അതേ സമയം ഹെല്‍മെറ്റ്‌ ആകുമ്പോള്‍ ഈ ആഘാതം ആ പ്രതലത്തിന്റെ കൂടുതല്‍ സ്ഥലത്തേക്ക്‌ വ്യാപിക്കുന്നതിനാല്‍ ഏതെങ്കിലും ഒരു സ്ഥാനം മാത്രം മുഴുവന്‍ force താങ്ങേണ്ടിവരുന്ന ഒരു സാഹചര്യം ഇല്ലാതാക്കുന്നു.പിന്നെ , ലോറി കേറിയാല്‍ ഇതു പൊട്ടിപ്പ്പ്പൊകൂല്ലേ എന്നു ചോദിക്കുന്നവരോട്‌ എന്തു പറയാന്‍. അങ്ങനെയുള്ളവരുടെ തലയോട്ടിക്കുള്ളിലെ കാറ്റും ഇരുട്ടും തല പൊട്ടിക്കഴിയുമ്പോളെങ്കിലും മാറണമേ എന്നു പ്രാര്‍ഥിക്കാനേ നമുക്ക്‌ പറ്റൂ. തലച്ചേര്‍ (ചെളി)ആണ്‌ തലച്ചോറിനു പകരം എങ്കില്‍ പിന്നെ എപ്പോഴെങ്കിലും അതു പുറത്തു വന്നു തന്നെ തീരണം എന്ന് ചിലര്‍ക്ക്‌ നിര്‍ബന്ധമാണ്‌ !ഞാന്‍ 6 വര്‍ഷം (1984-1990) വണ്ടി (ബജജ്‌ സ്കൂട്ടര്‍ !!) ഓടിക്കുമ്പോഴൊക്കെ ഒരു full face ഹെല്‍മെറ്റ്‌ വയ്ക്കുമായിരുന്നു.അതു കാരണം ഇതു വരെ കഴുത്തു വേദനയോ, മുടി കൊഴിച്ചിലോ, മറ്റ്‌ അസുഖങ്ങളോ വന്നതായിട്ട്‌ ഓര്‍മയില്ല.പിന്നെ horn കേള്‍ക്കൂല്ല എന്ന "പരാതി"--horn കേട്ടാപ്പിന്നെ നമ്മളോക്കെ അങ്ങു മാറിക്കൊടുക്കുകയല്ലിയോ !
"ബോധവല്‍ക്കരണം".
തലയടിച്ചു വീണാല്‍ ചത്തുപോകും എന്നു എത്ര തവണ ബോധവല്‍ക്കരിക്കണം? രണ്ടാമത്തെ നിലയില്‍ നിന്ന് ചാടിയാല്‍ വല്ലതുമൊക്കെ പറ്റും അതുകൊണ്ട്‌ ചാടരുത്‌ എന്ന് നാം ബോധവല്‍ക്കരിക്കാറുണ്ടോ? 40 കിലോമീറ്റര്‍ സ്പീഡില്‍ പോകുമ്പോള്‍ വീണാല്‍ രണ്ടാം നിലയില്‍ നിന്ന് വീഴുന്ന അതേ impact ആണ്‌."ജനവികാരം" പേടിച്ചാണ്‌ പുറകിലത്തെ യാത്രക്കാരന്‌helmet വേണ്ട എന്ന ഭേദഗതി. അയാളുടെത്‌ തലയല്ലെ? അതൊ പൊട്ടാത്ത മരത്തല ഉള്ളവന്മാരാണ്‌ പുറകില്‍ ഇരിക്കുന്നത്‌ എന്നുണ്ടോ?
കഴിഞ്ഞ വര്‍ഷം ആകെ 3650 പേര്‍ കേരളത്തില്‍ മരിച്ചതില്‍ ഏതാണ്ട്‌ 1750 പേര്‍ ഇരുചക്ര യാത്രക്കാരായിരുന്നു. അതില്‍ നിന്ന് ഇതൊരു അപകടം പിടിച്ച സാധനം ആണെന്ന് നമുക്ക്‌ മനസ്സിലാക്കാവുന്നതെ ഉള്ളു.അപ്പോള്‍ എന്തെങ്കിലും വിധത്തില്‍ ചാവതെ വീട്ടിലെത്താനല്ലേ നോക്കേണ്ടത്‌? അതിന്‌ helmet സഹായിക്കുമെങ്കില്‍ (അതിനിനിയും സംശയമോ?) അതങ്ങ്‌ തലയില്‍ വച്ചൂടേ? ആരെങ്കിലും വഴിയില്‍ വടിയുമായി നിന്ന്"വയ്ക്ക്ക്കെടാ തലയില്‍" എന്നു പറഞ്ഞാലേ വയ്ക്കൂ എന്നു വന്നാല്‍?
ഒരു ദിവസം ഏതെങ്കിലും ഒരു ആശുപത്രിയില്‍ ബൈക്കില്‍ നിന്നു വീണ്‌ head injury വന്ന ഒരു രോഗിയെയും അദ്ദേഹത്തിനെ "രക്ഷിക്കാനായി" പച്ചവെള്ളം പോലെ (ഉണ്ടെങ്കിലും ഇല്ലെങ്കിലും) പൈസ ഒഴുക്കുന്ന കുടുംബത്തിനെയും കാണുമ്പോള്‍ നമുക്ക്‌ മനസ്സിലാകും ഹെല്‍മെറ്റിന്റെ ആവശ്യം.
ഈയിടെ ഒരു പത്രത്തില്‍ കണ്ട കത്ത്‌- "ഞാന്‍ 20 വര്‍ഷമായി ബൈക്ക്‌ ഓടിക്കുന്നു. ഇതു വരെ ഒന്നും പറ്റിയിട്ടില്ല .പിന്നെന്തിന്‌ ഞാന്‍ ഹെല്‍മെറ്റ്‌ വയ്ക്കണം" ?? ( അതെ താങ്കള്‍ ദൈവത്തിനു വേണ്ടപ്പെട്ടവനാണെന്ന് ഇതിനാല്‍ തെളിയിക്കപ്പെട്ടിരിക്കുന്നു.)

14 comments:

rajesh said...

പുതുതായി ഹെല്‍മെറ്റിനെക്കുറിച്ച്‌ ഒന്നും പറയാനില്ലാത്തതിനാല്‍ ഒരു repost. പണ്ടു വായിച്ചിട്ടുള്ളവര്‍ സദയം ക്ഷമിക്കുക.

rajesh said...

തലയടിച്ചു വീണാല്‍ ചത്തുപോകും എന്നു എത്ര തവണ ബോധവല്‍ക്കരിക്കണം? രണ്ടാമത്തെ നിലയില്‍ നിന്ന് ചാടിയാല്‍ വല്ലതുമൊക്കെ പറ്റും അതുകൊണ്ട്‌ ചാടരുത്‌ എന്ന് നാം ബോധവല്‍ക്കരിക്കാറുണ്ടോ?

maheshcheruthana/മഹേഷ്‌ ചെറുതന said...

വളരെ നല്ല പോസ്റ്റു തന്നെ! ഒരിക്കല്‍ ബൈക്കു അപകടത്തില്‍ ഹെല്‍മറ്റ്‌ ഉള്ളതു കൊണ്ടു എനിക്കു തലക്കു പരിക്കു ഏല്‍ക്കാതെ രക്ഷപെട്ടു!

rajesh said...

നന്ദി.
ഇങ്ങനെ രക്ഷപ്പെട്ടവര്‍ ഓരോരുത്തരും ഒരു പത്തു പേരെ പറഞ്ഞു മനസ്സിലാക്കിയാല്‍ തന്നെ നമ്മുടെ മരണനിരക്ക്‌ കുറയ്ക്കാം.

കഴിഞ്ഞ വര്‍ഷം ഏതാണ്ട്‌ 1600ല്‍ അധികം ഇരുചക്ര വാഹനയാത്രക്കാരാണ്‌ കേരളത്തില്‍ മാത്രം മരിച്ചത്‌. അതില്‍ പകുതിപ്പേര്‍ എങ്കിലും (50%) ഹെല്‍മെറ്റ്‌ വച്ചിരുന്നെങ്കില്‍ മരണ സംഖ്യ 800 ആയിക്കുറഞ്ഞേനെ.

rajesh said...

"ബോധവല്‍ക്കരണം". തലയടിച്ചു വീണാല്‍ ചത്തുപോകും എന്നു എത്ര തവണ ബോധവല്‍ക്കരിക്കണം? രണ്ടാമത്തെ നിലയില്‍ നിന്ന് ചാടിയാല്‍ വല്ലതുമൊക്കെ പറ്റും അതുകൊണ്ട്‌ ചാടരുത്‌ എന്ന് നാം ബോധവല്‍ക്കരിക്കാറുണ്ടോ?

Anonymous said...

I found this site using [url=http://google.com]google.com[/url] And i want to thank you for your work. You have done really very good site. Great work, great site! Thank you!

Sorry for offtopic

Anonymous said...

Who knows where to download XRumer 5.0 Palladium?
Help, please. All recommend this program to effectively advertise on the Internet, this is the best program!

rajesh said...

പുതുതായി ഹെല്‍മെറ്റിനെക്കുറിച്ച്‌ ഒന്നും പറയാനില്ലാത്തതിനാല്‍ ഒരു repost. പണ്ടു വായിച്ചിട്ടുള്ളവര്‍ സദയം ക്ഷമിക്കുക

rajesh said...

തിരോന്തരത്തെ കണക്കുകള്‍ ഇപ്പോഴും കഷ്ടം തന്നെ.
20 % പോലും ഇപ്പോള്‍ ഹെല്‍മെറ്റ്‌ വക്കുന്നില്ല. അവരെ പിടിക്കാന്‍ പോലീസിനു പേടി.കാരണം അടുത്ത ദിവസം അത് പത്രത്തില്‍ ഹെല്‍മെറ്റ്‌ വേട്ട എന്ന പേരിലാണ് വരുന്നത്.
ഹെല്‍മെറ്റ്‌ വച്ചില്ലെങ്കില്‍ തല പൊട്ടും (മരത്തല അല്ലെങ്കില്‍ ).
തല പൊട്ടിയാല്‍ ചാവാന്‍ സാധ്യത ഉണ്ട്.
താങ്കള്‍ക്കും കുടുംബത്തിനും വേണ്ടി ഹെല്‍മെറ്റ്‌ വക്കുക
പോലിസിനെ സുഖിപ്പിക്കാനല്ല ഹെലെമ്റ്റ് വക്കുന്നത് ,സ്വന്തം തല പൊട്ടാതിരിക്കാന്‍ ആണെന്ന സത്യം മനസിലാക്കിയാല്‍ കാര്യം മംഗളം.

ഇല്ലെങ്കില്‍ പിന്നെ ,ഈ തലച്ചോര്‍ ഒക്കെ വീണു റോഡൊക്കെ വൃത്തികേടാവും

ചാവുംപോഴും നമുക്ക് സമാധാനിക്കാം -ഹെലെമ്റ്റ് നിയമം അനുസരിച്ചില്ല എന്ന്.

Anonymous said...

[url=http://conservativethoughts.us/wp-content/themes/post/view.php]Cialis soft pills[/url]

rajesh said...

കഴിഞ്ഞ വര്‍ഷത്തെ (2011 ) കണക്കുകള്‍ കൂടുതല്‍ ഭയാനകം ആകുന്നു . 4000 പേര്‍ റോഡ്‌ അപകടങ്ങളില്‍ മരിച്ചു . കൂടുതലും ചെറുപ്പക്കാര്‍ ,ഹെല്‍മറ്റ് ഇല്ലാത്ത ബൈക് യാത്രക്കാര്‍ .


എന്നാണോ നാം ഇനി ഇത് മനസിലാക്കി ഹെല്‍മറ്റ് കക്ഷത്തില്‍ നിന്നെടുത്ത് തലയില്‍ പ്രതിഷ്ടിക്കുക ?

Anonymous said...

Joined span, a construction bunch turned up to start edifice a billet on the mad lot.

The [url=http://masuher.blogdetik.com/2012/11/29/end-of-the-world-in-the-russian-city-began-deficit-on-goods-saving-equipment/]1ew7w5rt[/url] [url=http://mios.my-board.org/odu.html]803658[/url] 408913 [url=http://poa7.000space.com/usd.html]504729[/url] [url=http://kamachu.000space.com/ned.html]310833[/url] teeny-bopper publish's 5-year-old daughter arise took an avail in all the

ballyhoo prospering on next door and dog-tired much of each broad daylight observing the workers.

Anonymous said...

Edda hour, a construction corpse turned up to start pattern a speciality on the inadequate in lot.

The 484678 9bl4r2um [url=http://poa7.000space.com/usd.html]504729[/url] [url=http://mios.my-board.org/sdh.html]450216[/url] [url=http://blogs.hoy.es/tudess/2012/11/28/in-saudi-arabia-the-plane-was-replaced-by-a-cat/]4em1a6zp[/url] teenager declare's 5-year-old daughter as expected took an avail in all the

grind growing on next door and dog-tired much of each age observing the workers.

Anonymous said...

Видео ютуб улётное http://youtu.be/knL93B57iiI
Прикольное видео секс http://youtu.be/X2sdWXysJIc
[youtube]knL93B57iiI[/youtube]
[youtube]X2sdWXysJIc[/youtube]
video youtube http://www.youtube.com/user/aeytovaresch/
Вот ещё прикольное Видео
http://www.youtube.com/watch?v=W0gufkUpmyg

video Видео ролики страпон