Dont drink & Drive

Dont drink & Drive

Saturday, January 5, 2008

അവന്‍ ഉറങ്ങി ഉറങ്ങി.....

എന്റെ വീടിന്റെ അടുത്തു നടന്ന സംഭവം.

കുറേപ്പേര്‍ ചേര്‍ന്ന് ശബരിമലയ്ക്കു പോയി. സ്വാമിയെക്കാണാന്‍ ആണെന്നു വച്ച്‌ ബുദ്ധിമുട്ടണമെന്നില്ലല്ലോ. കുറച്ചു സൗകര്യത്തില്‍ തന്നെ പോകാമെന്നു വച്ച്‌ ഒരു Innova തന്നെ വാടകയ്ക്കെടുത്തു.

തിരിച്ചു വരുന്ന വഴി വണ്ടി അപകടത്തില്‍പ്പെട്ടു. ആരും മരിച്ചില്ല. മിക്കവാറും എല്ലാവര്‍ക്കും എന്തെങ്കിലും ഒക്കെ പറ്റിയെന്നു മാത്രം.

കാരണമോ?

"തുടങ്ങിയപ്പോള്‍ മുതല്‍ അവന്‍ ഉറങ്ങി ഉറങ്ങിയാണ്‌ വണ്ടി ഓടിച്ചത്‌.ഞങ്ങള്‍ ഇടയ്ക്ക്‌ വിളിച്ചുണര്‍ത്തേണ്ടി വരെ വന്നു. പക്ഷെ ഒരു expert ആയതുകൊണ്ട്‌ ആര്‍ക്കും ഒന്നും പറ്റിയില്ല"

പൈസ കൊടുത്ത്‌ വിളിച്ച വണ്ടിയുടെ ഡ്രൈവര്‍ ഉറങ്ങി ഉറങ്ങി വണ്ടി ഓടിച്ചിട്ട്‌ "നിര്‍ത്തെടാ വണ്ടി" എന്നു പറയാന്‍ ധൈര്യമില്ലാത്ത കൊഞ്ഞാട്ടന്മാര്‍ക്ക്‌ ഇതും ഇതിലപ്പുറവും വന്നില്ലെങ്കിലേ അത്ബുധമുള്ളു.

തലയിലെ മുടി വെട്ടാന്‍ പോലും ആ ബാര്‍ബര്‍ കൊള്ളാമോ ഈ ബാര്‍ബര്‍ കൊള്ളാമോ എന്ന് പത്തുപേരുടെ അടുത്ത്‌ അഭിപ്രായം ചോദിക്കും.പക്ഷേ നമ്മുടെ ജീവന്‍ വച്ചു കളിക്കുന്ന ഡ്രൈവര്‍ എങ്ങനെയുണ്ട്‌ ,ഓവര്‍ സ്പീഡ്‌ ആണോ, റോഡ്‌ നിയമങ്ങള്‍ എന്തെങ്കിലും അനുസരിക്കുമോ (അറിയാമോ) എന്നൊന്നും നമ്മള്‍ ഒരിക്കലും അന്വേഷിക്കാറില്ലല്ലോ?

ഒരല്‍പം മാറിയിരുന്നെങ്കില്‍ എട്ടു കുടുംബങ്ങള്‍ ഇന്നു മുതല്‍ അനാഥമായേനെ.

പക്ഷേ ,അടുത്ത തവണയും ഇവര്‍ മിക്കവാറും ഇവനെയോ ഇവനെപ്പോലെ വേറൊരുത്തനെയോ വിളിക്കും.

"അയ്യപ്പന്മാരുടെ വാഹനം മറിഞ്ഞ്‌ 8 പേര്‍ മരിച്ചു" എന്ന് വാര്‍ത്ത വരുന്നതുവരെ.

കഷ്ടം !

Here is something that happened in my neighbourhood.

A group of people went to sabarimala for pilgrimage. In the olden days people used to go with great difficulty but nowadays you can travel in style. so they decided to rent an AC car and travel in style. (Gone are the days when you had to endure great difficulty in reaching sabarimala and only those who really wanted to pray would go. Now it is more like a tourism thingy. Anyway)

Next thing we hear is that they were involved in an accident because the driver fell asleep.

I asked them what happened.No one was hurt luckily.

The answer ? - "the driver was very sleepy and on occassions we had to wake him up by shaking."

What kind of people will simply sit and watch someone playing with your life and do nothing about it? if the driver you have hired is driving dangerously, would you not make him stop, buy him a cup of tea,wale him up and then travel on?

Who in their right mind would continue without a stop?

Well these people did because they did not wnat to hurt his feelings ! he apparently was a very "experienced driver" and would have felt bad if someone metioned to him that he was sleeping on the job!

Even if we are looking for a barber to cut our hair, we ask the opinion of ten people. How come,when we are trying to choose a driver, one who is literally holding your life in his hands,we show no sense whatsoever?

Do we check if he has driven big cars, long distances, does he know any road rules, does he OBEY any road rules,? No, we just accept what the rental company tells us- "great experience,saar. drives very faast saar, will get you there in 2 hours compared to 4 hours by the other company saar" and we put our life in some idiot's hands. In kerala where "experience" somehow means driving faster than everybody else and taking risks on the road, 3650 people die every year in road accidents.

Be sensible. Inform your driver that you want to reach your destination alive and in one piece.You are NOt there to enhance his experience or for him to show off his "expertise"

10 comments:

rajesh said...

"അയ്യപ്പന്മാരുടെ വാഹനം മറിഞ്ഞ്‌ 8 പേര്‍ മരിച്ചു" എന്ന് വാര്‍ത്ത വരുന്നതുവരെ.

ഒരു “ദേശാഭിമാനി” said...

തലയിലെ മുടി വെട്ടാന്‍ പോലും ആ ബാര്‍ബര്‍ കൊള്ളാമോ ഈ ബാര്‍ബര്‍ കൊള്ളാമോ എന്ന് പത്തുപേരുടെ അടുത്ത്‌ അഭിപ്രായം ചോദിക്കും.പക്ഷേ നമ്മുടെ ജീവന്‍ വച്ചു കളിക്കുന്ന ഡ്രൈവര്‍ എങ്ങനെയുണ്ട്‌ ,ഓവര്‍ സ്പീഡ്‌ ആണോ, റോഡ്‌ നിയമങ്ങള്‍ എന്തെങ്കിലും അനുസരിക്കുമോ (അറിയാമോ) എന്നൊന്നും നമ്മള്‍ ഒരിക്കലും അന്വേഷിക്കാറില്ലല്ലോ? NOTE THIS!

Regards!

സാജന്‍| SAJAN said...

രാജേഷ്, ഈ എഴുത്ത് ഒരിക്കലും നിര്‍ത്തരുത്, നൂറ് പേര്‍ വായിച്ചിട്ട് ഒരാള്‍പോലും കമന്റിയില്ലെങ്കിലും ഒരു സെലക്ഷനിലും ഈ ബ്ലോഗ് കയറിയില്ലെങ്കിലും സാരമില്ല പക്ഷേ, ഇത് വായിച്ച് ഒരാളെങ്കിലും മര്യാദയ്ക്ക് വണ്ടി ഓടിച്ചാല്‍, അതുമൂലം ഒരു ജീവന്റെയെങ്കിലും മുകളിലെ മരണം വഴിമാറിയാല്‍ നാമത് അറിഞ്ഞില്ലെങ്കിലും തന്നെയും അതിന്റെ ഫലം ജീവിതത്തില്‍ ഉണ്ടാവും , ആ സന്തോഷത്തോടെ ചാരിതാര്‍ത്ഥ്യത്തോടെ ഈ ഉദ്യമം തുടരുക! എല്ലാവിധ ഭാവുകങ്ങളും:)

rajesh said...

നന്ദി സാജന്‍.

നൂറു പേര്‍ വായിച്ചിട്ട്‌ കമന്റാതെപോയാലും ഇടയ്ക്കിടയ്ക്ക്‌ ഇതു പോലെ ഒരു കമന്റ്‌ കിട്ടുമ്പോള്‍ അതിന്‌ അതിന്റേതായ ഒരു സന്തോഷം.

ഏ.ആര്‍. നജീം said...

രാജേഷ്,

ചെറിയ ഒരു വിയോജിപ്പ് ഉണ്ട് കേട്ടൊ...

ഒരു എക്സ്പെര്‍‌ട്ട് ഡ്രൈവര്‍ ആണെങ്കില്‍ കൃത്യമായി അപകടം ഒന്നും കൂടാതെ കൊണ്ട് പോയി തിരികെ എത്തിക്കും എന്ന് ഉറപ്പുണ്ടോ...?

മാന്യമായി വണ്ടി ഓടിക്കുന്നവന്റെ പുറകില്‍ അലക്ഷ്യമായി ഓടിച്ച് കൊണ്ട് ഇടിക്കുന്ന എത്രയോ കേസുകള്‍ ഉണ്ട്..?

പിന്നെ അങ്ങോട്ട് പോയപ്പോള്‍ മുതലേ അയാള്‍ ഉറങ്ങി എന്ന് തോന്നുന്നില്ല. അപ്പോ അയാള്‍ക്കും വിശ്രമം കൊടുക്കുക അതാ വേണ്ടത്. അയാള്‍ ഉറക്കം തൂങ്ങുന്നത് കണ്ടാല്‍ എവിടെ എങ്കിലും നിര്‍ത്തി ഒന്ന് പുറത്തിറങ്ങി രണ്ട് നിമിഷങ്ങള്‍ക്ക് ശേഷം യാത്ര തുടരുക.
പിന്നെ ഡ്രൈവര്‍ ആണെന്ന് വച്ച് അയാള്‍ ഓടിച്ചു കൊണ്ടിരിക്കുമ്പോള്‍ വണ്ടിയിലെ എല്ലാവരും കൂടി കൂര്‍ക്കം വലിച്ച് കിടന്നുറങ്ങുകയും അരുത്.

ഇതുപോലെ ഒക്കെ തന്നെയല്ലേ മാഷേ എല്ല ഡ്രൈവര്‍മാരും എക്സ്പെര്‍ട്ട് ആകുന്നത്..?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മനുഷ്യന്മാരല്ലെ മാഷെ നമ്മളും എപ്പോഴാ എന്താ പറ്റുകാ എന്ന് നമ്മുക്ക് പറയാന്‍ പറ്റുമൊ..?
എത്ര വല്യ ഡ്രൈവര്‍ ആയാലും അവന്റെ പിന്നില്‍ നിഴല്‍പോലെ കൂടിയിരിക്കുന്ന മരണം എപ്പോഴാ പറ്റുകാ എന്ന് പറയാന്‍ പറ്റുമൊ..?
ഇപ്പൊ തന്നെ ഇതു ഞാന്‍ വായിച്ചു കഴിഞ്ഞ് വണ്ടിയുമായി റൂമിലേയ്ക്ക് പോകുമ്പോള്‍ ഒന്നും പറ്റില്ലാ എന്നു എനിക്ക് പറയാന്‍ പറ്റുമൊ..?
നമ്മള്‍ എത്ര നന്നായി ഡ്രൈവ് ചെയ്താലും വരാനുള്ളത് വഴിയില്‍ തങ്ങില്ലാ.. മാഷെ.. അതൊക്കെ മുകളിലിരിക്കുന്നവന്‍ തീരുമാനിച്ചിട്ടുണ്ട് മാഷെ..

rajesh said...

കൊള്ളാം .രണ്ടു വിയോജിപ്പുകള്‍.

ഒരൊറ്റ ചോദ്യമേ ഉള്ളു. ബാര്‍ബര്‍ ചെയ്തു പഠിയ്ക്കാന്‍ തലവെച്ചുകൊടുക്കുമോ അതോ അറിയാവുന്ന ബാര്‍ബരിന്റെ അടുത്തുപോകുമോ

ആരെയും expert ആക്കാന്‍ വേണ്ടിയല്ല നമ്മള്‍ വണ്ടി വാടകയ്ക്കെടുക്കുന്നത്‌. നമുക്ക്‌ ജീവനോടെ എവിടെയെങ്കിലും എത്തിച്ചേരാനാണ്‌. അവര്‍ക്ക്‌ training ഉം experience ഉം ഒക്കെ കൊടുത്തു വേണം rental company അവരെ നമ്മുടെ തലയില്‍ കെട്ടി വയ്ക്കാന്‍ എന്നാണ്‌ എന്റെ അഭിപ്രായം.

എന്താണീ expert?

സ്പീഡില്‍ ഓടിക്കുന്നവനോ ? രണ്ടു വണ്ടികളുടെ ഇടയില്‍ക്കൂടി ഞെരുങ്ങി മുന്നില്‍ കയറുന്നവനോ?

അതോ എത്ര ധൃതിയുണ്ടെങ്കിലും road condition അനുസരിച്ച്‌ വണ്ടി ഓടിക്കാന്‍ അറിയാവുന്നവനോ? - മഴയുണ്ടെങ്കില്‍ പതുക്കെ പോണമെന്നും, മുന്‍പിലത്തെ വണ്ടിയുടെ ആസനത്തില്‍ മണപ്പിച്ചല്ല പോകേണ്ടതെന്നും എത്ര ഡ്രൈവര്‍മാര്‍ക്കറിയാം നജീം (അല്ലെങ്കില്‍ ഫ്രണ്ട്‌സ്‌4എവര്‍) ?

എത്ര പേരുണ്ട്‌ പോലീസില്ലെങ്കില്‍ റോഡ്‌ നിയമങ്ങള്‍ അനുസരിക്കുന്നത്‌?

സ്പീഡില്‍ പോയി മുന്നിലത്തെ വണ്ടിയെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ നിര്‍ത്തുന്നതല്ല കഴിവ്‌. ഇടിയ്ക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട്‌ സ്പീഡ്‌ കുറയ്ക്കുന്നതാണ്‌.അങ്ങനെ മുന്നില്‍ക്കാണുന്ന ഒരു ലെവലില്‍ എത്തണമെങ്കില്‍ ചില്ലറ experience പോര.

കൈകൊണ്ടല്ല തലച്ചോര്‍ കൊണ്ടാണ്‌ വണ്ടിയോടിക്കേണ്ടത്‌. അതിനാണ്‌ road sense എന്നു പറയുന്നത്‌

ഞാന്‍ 2004 ല്‍ ഒരു കല്യാണത്തിനു പോകാനായി.ഒരു qualis വാടകയ്ക്ക്‌ എടുത്തു. എന്റെ corsa യില്‍ ഞാനും ഭാര്യയും, രണ്ടു കുട്ടികളും (8 വയസ്സ്‌, 4 വയസ്സ്‌- അന്ന്) കൂടിയിരുന്നാല്‍ പിന്നെ എന്റെ മാതാപിതാക്കളെ ക്കൂടി ഇരുത്താനുള്ള സ്ഥലമില്ലാത്തതുകൊണ്ട്‌.( ഇരിക്കാം പക്ഷേ സീറ്റ്ബെല്‍റ്റ്‌ ഇടാന്‍ ഒക്കുകയില്ല).

യാത്ര തുടങ്ങുന്നതിനു മുന്‍പേ ഡ്രൈവറിന്റെ അടുത്ത്‌ സ്പീഡിനെക്കുറിച്ചും ഞങ്ങള്‍ക്ക്‌ ധൃതിയില്ല എന്നു പറഞ്ഞു. അയാള്‍ ഒരു ചിരി- സാറേ ഞാന്‍ ഒരു national permit വണ്ടി ഓടിച്ചിട്ടുണ്ട്‌.(അതുകൊണ്ട്‌ എന്താണെന്ന് എനിക്കു മനസിലായില്ല- രണ്ട്‌ കൊമ്പുണ്ടോ?).ഞാന്‍ ഒരു expert ആണ്‌. സാറു പേടിക്കാതെ.

കല്യാണം കഴിഞ്ഞു തിരിച്ചപ്പോള്‍ സമയം ഉച്ചയ്ക്കു രണ്ടര മണി. അപ്പോഴേ ഞാന്‍ expertഇന്റെ അടുത്തു പറഞ്ഞു- എപ്പോഴെങ്കിലും ഉറക്കം വരുകയാനെങ്കില്‍ പറയണം നാണക്കേടു വിചാരിച്ച്‌ ഉറങ്ങി ഉറങ്ങി ഓടിച്ച്‌ നമ്മളെ അപകടത്തില്‍ ആക്കരുത്‌. അപ്പോഴും അവന്റെ ഒടുക്കത്തെ ഒരു ചിരി.

ഞാന്‍ ഇങ്ങനെയുള്ളപ്പോള്‍ ഉറങ്ങാറില്ല. സംസാരിച്ചു കൊണ്ടേയിരിക്കും. എന്നിട്ടു പോലും അവന്‍ മയങ്ങിക്കളഞ്ഞു (അതില്‍ എന്തായാലും ഒരു expert ആയിരുന്നു !).

overtake ചെയ്യാന്‍ സ്ഥലമില്ലാത്ത ഒരിടത്ത്‌ വലിഞ്ഞു കയറുന്നതു കണ്ടപ്പോള്‍ മനസ്സിലായി സംഗതി സീരിയസ്സാണെന്ന് .വണ്ടി ഉടനേ നിര്‍ത്തി അടുത്തുള്ള ചായക്കടയില്‍ നിന്നും ചായ വാങ്ങിക്കൊടുത്തു. 15 മിനിറ്റ്‌ അവിടെ നിര്‍ത്തിയപ്പോള്‍ വെപ്രാളം. അപ്പോഴാണ്‌ ആ രഹസ്യം പുറത്തുവന്നത്‌- 4 മണിക്കു മുന്‍പേ വണ്ടി തിരിച്ച്‌ എത്തിച്ചാല്‍ അവന്‌ 100 രൂപ അധികം കിട്ടുമത്രേ.

പതുക്കെ പോയാല്‍ 100 രൂപ ഞാന്‍ കൊടുക്കാം എന്നു പറഞ്ഞാണ്‌ പിന്നെ യാത്ര തുടങ്ങിയത്‌.അന്നു ഞാന്‍ ഉറങ്ങിയിരുന്നെങ്കില്‍ ഈ ബ്ലോഗ്‌ ചിലപ്പോല്‍ കാണില്ലായിരുന്നു എന്നു തോന്നുന്നു.

തന്നെത്താനെ expert ആണെന്ന അഹങ്കാരം. യാതൊരു criteriaകളുമില്ലാത്ത ലൈസെന്‍സ്‌ കൊടുക്കല്‍, എനിക്കൊന്നും പറ്റില്ല എന്നുള്ള മിഥ്യാബോധം, പെട്ടെന്ന് എത്താനുള്ള ആക്രാന്തം, Q പാലിക്കാനുള്ള മടി, കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നുള്ള ധാരണ- ഇത്രയും ഉള്ള വേറെ ഏതു സ്ഥലം ഉണ്ട്‌ നജീം?

കഴിഞ്ഞ വര്‍ഷവും 3500ല്‍ അധികം അപകടമരണങ്ങള്‍ കേരളത്തില്‍ നടന്നു- എന്നിട്ടും നാം ഇങ്ങനെയാണോ experience കൊടുക്കാന്‍ ഉദ്ദേശിക്കുന്നത്‌?

കാര്‍വര്‍ണം said...

അതേ രാജെഷ്. ഡ്രൈവര്‍മാരുടെ ഇത്തരം അഹങ്കാരം (അതോ അറിലില്ലായ്മയോ)ആണു അപകടങ്ങളുടെ മുഖ്യകാരണം.

rajesh said...

നന്ദി കാര്‍വര്‍ണം.

ആരെങ്കിലും ഒക്കെ വായിച്ച്‌ ആരുടെയെങ്കിലും മനസില്‍ "അതു ശരിയാണല്ലോ" എന്നൊരു തോന്നല്‍ ഉണ്ടായാല്‍ മതി. ഇതിനു വേണ്ടി കളയുന്ന സമയം അര്‍ഥവത്താവാന്‍

മായാവി.. said...

പൈസ കൊടുത്ത്‌ വിളിച്ച വണ്ടിയുടെ ഡ്രൈവര്‍ ഉറങ്ങി ഉറങ്ങി വണ്ടി ഓടിച്ചിട്ട്‌ "നിര്‍ത്തെടാ വണ്ടി" എന്നു പറയാന്‍ ധൈര്യമില്ലാത്ത കൊഞ്ഞാട്ടന്മാര്‍ക്ക്‌ ഇതും ഇതിലപ്പുറവും വന്നില്ലെങ്കിലേ അത്ബുധമുള്ളു.

തലയിലെ മുടി വെട്ടാന്‍ പോലും ആ ബാര്‍ബര്‍ കൊള്ളാമോ ഈ ബാര്‍ബര്‍ കൊള്ളാമോ എന്ന് പത്തുപേരുടെ അടുത്ത്‌ അഭിപ്രായം ചോദിക്കും.പക്ഷേ നമ്മുടെ ജീവന്‍ വച്ചു കളിക്കുന്ന ഡ്രൈവര്‍ എങ്ങനെയുണ്ട്‌ ,ഓവര്‍ സ്പീഡ്‌ ആണോ, റോഡ്‌ നിയമങ്ങള്‍ എന്തെങ്കിലും അനുസരിക്കുമോ (അറിയാമോ) എന്നൊന്നും നമ്മള്‍ ഒരിക്കലും അന്വേഷിക്കാറില്ലല്ലോ? CORRUCT