ഇപ്പ്പ്പോള്‍ നടന്നത്.
ഞാന്‍ റ്റ്രാഫ്ഫിക് സിഗ്നല്‍ മാറാന്‍ ആയി കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.എന്റെ തൊട്ടു മുന്നില്‍ ഒരു അച്ഛനും മകനും ബൈക്കില്‍ ഹെല്‍മെറ്റും ഒന്നും ഇല്ലാതെ. നല്ല രീതിയില്‍ വസ്ത്രം ധരിച്ച് രാവിലെ റ്റ്യൂഷനു പോകുകയാണെന്ന് തോന്നുന്നു.
സിഗ്നല്‍ മാറുന്നതിനു മുന്‍പു തന്നെ അവര്‍ കടന്നു പോയി.പച്ച ലൈറ്റിന്റെ ബലത്തില്‍ കടന്നു പൊയ്ക്കോണ്ടിരുന്ന ഒരു കാറില്‍ നിന്ന് നീട്ടി ഒരു ഹോണ്‍. ആ ചെറുക്കന്‍ തിരിഞ്ഞ് അപ്പോഴും കാത്തുനില്‍ക്കുന്ന ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് മുന്നോട്ട്.
ലൈറ്റ് മാറി ഞാന്‍ മുന്നോട്ടു പോയി. അതാ നില്‍ക്കുന്നു മില്‍മ ബൂത്തിന്റെ മുന്നില്‍ അഛനും മകനും.
വിടരുതല്ലോ.
"സാര്‍ എന്താ ഇപ്പം കാണിച്ചേ. ചുവന്ന ലൈറ്റ് കണ്ടാല്‍ പോകരുതെന്ന് അറിഞ്ഞുകൂടേ"
അതിന് തനിക്കെന്തു വേണം?
"എനിക്കൊന്നും വേണ്ട ആ കാര്‍ ഇടിക്കാതെ പോയത് സാറിന്റെ ഭാഗ്യം. പാല്‍കവര്‍ തീര്‍ന്നു പോകും എന്നു വിചാരിച്ചാണോ ഈ വെപ്രാളം കാണിച്ചേ?"
എന്റെ കാര്യം നോക്കാന്‍ എനിക്കറിയാം.നിങ്ങള്‍ പോണം."
"സാറെ ഇതു കണ്ടു പഠിച്ച സാറിന്റെ മോന്‍ എന്നെങ്കിലും ഇതുപോലെ ഓടിക്കുമ്പോഴായിരിക്കും എതിരെ വരുന്ന വണ്ടി ഇടിച്ചു ചതച്ചിട്ടിട്ടു പോകുന്നത്. അപ്പോഴും ഇതു തന്നെ പറയുമോ?"
അതു കുറിക്കു കൊണ്ടു.
അല്‍പം ക്രൂരമായിപ്പോയി എന്നെനിക്കറിയാം പക്ഷേ അടുത്ത തവണ ഇതുപോലെ ചെയ്യുന്നതിനു മുന്‍പ് അദ്ദേഹം ഒന്നറയ്ക്കും എന്നെനിക്കു തോന്നുന്നു.
Dont drink & Drive
Subscribe to:
Post Comments (Atom)
7 comments:
അല്‍പം ക്രൂരമായിപ്പോയി എന്നെനിക്കറിയാം പക്ഷേ അടുത്ത തവണ ഇതുപോലെ ചെയ്യുന്നതിനു മുന്‍പ് അദ്ദേഹം ഒന്നറയ്ക്കും എന്നെനിക്കു തോന്നുന്നു.
ആളുകള്‍ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ ചെയ്യുന്നവര്‍ അടുത്ത തവണ എന്തായാലും അറയ്ക്കും. നമ്മളും ട്രാഫിക് നിയമം തെറ്റിക്കുന്നുണ്ടെങ്കില്‍ മറ്റുള്ളവരുടെ പ്രതികരണം നമ്മളേയും ആവര്‍ത്തിക്കാതിരിക്കാന്‍ പ്രേരിപ്പിക്കും.
If you drink & drive, you are a bloody idiot
ഉപദേശിക്കുമ്പോള്‍ തര്‍ക്കുത്തരം പറയുക! അഭിമാനി ആയി അപകടങ്ങളില്‍ പെട്ടു ആയുസ്സു കളയുക! കൂട്ടത്തില്‍ മറ്റുള്ളവരേകൂടി അപകടപ്പെടുത്തുക! കഷ്ടം!
നല്ല കാര്യങ്ങള്‍ ഉപദേശിക്കുന്നതു, പാമ്പിനു പാല്‍ കൊടുക്കുന്നപോലെ, ആണു വിഷം കൂടുകയേ ഉള്ളു! (നല്ല പെട ആണു നല്ല മരുന്നു - എങ്കിലും നമ്മളായിട്ട് അതു വേണ്ട!:))
കമന്റിയവര്‍ക്ക് നന്ദി.
അതെ, പലപ്പോഴും നല്ല പെട കൊടുക്കണമെന്ന് തോന്നിയിട്ടുണ്ട്. വെറുതെ പൊല്ലാപ്പ് വലിച്ച് തലയില്‍ ഇടണ്ട എന്നു വിചാരിച്ച് ഇങ്ങനെ ചൊറിഞ്ഞിട്ടു പോകുകയാണ് പതിവ് ;-)
ശരിയാണ്. ഇത്തരക്ക്കാര്‍ തെറ്റു സമ്മതിച്ചു തരില്ല.
എന്തായാലും അങ്ങനെ പ്രതികരിച്ചത് നന്നായി.
:)
Post a Comment