റോഡ് അപകടങ്ങൾ എങ്ങനെ കുറയ്ക്കാം
എന്ന് ധാരാളം ചര്ച്ചകൾ നടക്കുന്ന
സമയം ആണല്ലോ. ഇന്ന്
തന്നെ ബഹുമാനപ്പെട്ട ശ്രീ രമേശ് ചെന്നിത്തലയുടെ
ലേഖനവും വന്നത് സന്ദര്ഭോചിതം ആയി.
ഇത്രയൊക്കെ
പേര് മരിക്കുകയും , ആയിരക്കണക്കിന്
പേര്ക്ക് ഗുരുതര പരുക്കുകൾ ഉണ്ടാവുകയും
ധാരാളം ഘോര ഘോര
തീപ്പൊരി പ്രസംഗങ്ങൾ കേള്ക്കുകയും ചെയ്തിട്ടും എന്ത് കൊണ്ടാണ് നമുക്ക്
മാത്രം റോഡ് സുരക്ഷ വെറും
ഹാസ്യം ആകുന്നതെന്ന്
ചിന്തിക്കേണ്ടി ഇരിക്കുന്നു.
നമുക്ക് വിവരം
ഇല്ലാത്തതു കൊണ്ടാണോ ? വെറും മരത്ത്തലയന്മാരാണോ ഈ മലയാളികൾ
? തലയ്ക്കകത്ത് ഒന്നും ഇല്ലേ? ഇനി
അത് കൊണ്ടാണോ ഹെൽമെറ്റ്
വയ്ക്കേണ്ട കാര്യം ഇല്ല എന്ന്
നാം സ്വയം അങ്ങ്
തീരുമാനിക്കുന്നത്? (അലമാരിയിൽ ഒന്നും ഇല്ലെങ്കിൽ
പൂട്ടേണ്ട കാര്യം ഇല്ലല്ലോ ).
ഇത് വിശ്വസിക്കാൻ പറ്റുന്നില്ല. നട്ടെല്ലുള്ള ശ്രീ ഋഷി രാജ്
സിംഗ് ഉണ്ടായിരുന്നപ്പോൾ എവിടെ പോയിരുന്നു ഈ
"ബുദ്ധി" ? ആ
സമയത്ത് എല്ലാവര്ക്കും ഇതെല്ലം അനുസരിക്കാൻ അറിയാമായിരുന്നു
. അപ്പോൾ അതല്ല കാര്യം. അറിഞ്ഞുകൂടാത്തത്
കൊണ്ടല്ല നമ്മൾ ഇതൊക്കെ ചെയ്യാതിരിക്കുന്നത്
. മനപൂർവം വേണ്ട
എന്ന് വെച്ചിട്ടു തന്നെയാണ് .
ഹെൽമെറ്റ്
കക്ഷത്തിൽ വച്ചിട്ട് വീഴുമ്പോൾ തലയിൽ വച്ചോളാം
എന്ന് വിചാരിച്ചാണ് പലരും ബൈക്ക് ഓടിക്കുന്നത്
എന്ന് നമുക്ക് തോന്നും .
തലയിൽ ഒഴിച്ച്
ബാക്കി എല്ലായിടത്തും അത് തൂങ്ങി
കിടക്കുന്നത് കാണാം - കക്ഷ ത്തി
ൽ, കാലിന്റെ ഇടയിൽ
, കൈ മുട്ടിൽ, പുറകിലത്തെ
ആളിന്റെ കയ്യിൽ എന്തിനു
ബാക്കിൽ ലഗേജ് റാക്കിൽ ചങ്ങല
ഇട്ടു പൂട്ടിയിട്ട് വണ്ടി ഓടിക്കുന്നവർ പോലും
നമ്മുടെ ഇടയിൽ ഉണ്ട്.
ഈ സാധനം വാങ്ങിക്കാൻ
ബുദ്ധി ഉണ്ടെങ്കിൽ ഇത് തലയിൽ വച്ചാലെ
ഗുണം ഉള്ളു എന്ന്
മനസിലാക്കാൻ നമുക്ക് ബുദ്ധി ഇല്ലേ
?
എന്താണ് സാധാരണ നാം കാണുന്നത് ? വലിയ കാറുകൾ , "വലിയവർ"
എന്ന് സ്വയം തീരുമാനിക്കുന്നവർ
, കറങ്ങുന്ന ലൈറ്റ് , എന്തെങ്കിലും അക്ഷരങ്ങൾ
എഴുതി വച്ച ബോർഡുകൾ ഇതെല്ലം
റോഡിൽ കുറ്റം ചെയ്യാനും,കുറ്റം
ചെയ്താൽ രക്ഷ പെടാനും ഉപയോഗിക്കുന്ന
താണ് നാം ദിവസവും
കാണുകയും വായിക്കുകയും ചെയ്യുന്നത്.
ഇന്നലെ ഞാൻ ഹരിപാട്
നിന്ന് തിരുവനന്തപുരത്തേക്ക് ഡ്രൈവ് ചെയ്തപ്പോൾ അപകടകരമായി
ഓവർ ടെക് ചെയ്ത
അനേകം വാഹനങ്ങളിൽ ഒരെണ്ണത്തിൽ
"MLA" എന്നും വേറൊന്നിൽ "IMA Cochin" എന്നും ഉള്ള ബോർഡുകൾ
ആണുണ്ടായിരുന്നത് . ഈ രണ്ടു
വാഹനങ്ങളും ഏതെങ്കിലും
രക്ഷാ പ്രവര്ത്തനത്തിന് പോകുന്നതായി തോന്നിയില്ല. പിന്നെ എന്താ ഇവര്ക്ക്
ഇത്ര ധൃതി എന്ന്
നമുക്ക് ചോദിക്കേണ്ടി ഇരിക്കുന്നു.
MLA അല്ലെങ്കിൽ
IMA എന്നെഴുതിയാൽ
നിയമ ലംഘനം ആകാമോ
?
ചിലപ്പോൾ കാണാം
" Chairperson ------------- Board
" എന്നുള്ള ബോര്ടും വച്ചുള്ള ചീറിപ്പാച്ചിൽ
. അതിൽ പല ബോർഡുകളിലെ പേര്
കണ്ടാൽ നാം
അതിശയിക്കും "ഇതിനൊരു ബോർഡോ ? അതി
നൊ രു ചെയർമാനോ
? അയാൾക്കിത്ര ധൃതിയോ
? " എന്നൊക്കെ.
വഴിയിൽ ഒരൊറ്റ
Highway patrol വണ്ടി
പോലും കണ്ടില്ല എന്നുള്ളതും അതിശയം
തന്നെ . അത് നിർത്തിയോ
എന്നെനിക്കറിയില്ല. പണ്ട് അവരെ
കാണുമ്പോൾ ചിലര്
എങ്കിലും ഒന്ന് സ്പീഡ് കുറയ്ക്കുമായിരുന്നു
.
നമുക്കറിയാം
വല്ലവനും എഴുതിക്കൊടുത്തതിനെ ഘോര ഘോരം
പ്ര സംഗിക്കുന്നവർ കാറിൽ
കയറി ക്കഴിഞ്ഞാൽ അവർ
പറഞ്ഞതുപോലും മറക്കും
എന്നും അടുത്ത റോഡു സുരക്ഷാ
മീറ്റിങ്ങിലെക്കു ചീറിപ്പാഞ്ഞു തന്നെ പോകുമെന്നും.
എന്താണ് നമുക്ക് ചെയ്യാൻ
പറ്റുന്നത്? എന്തിനാണ് നമ്മൾ എന്തെങ്കിലും
ചെയ്യാൻ തുടങ്ങേണ്ടത് ? വല്ലവന്റെയും പിള്ളേർ
ചത്താൽ നമുക്കെന്ത് എന്നുള്ള നമ്മുടെ മനോഭാവം
മാറെണ്ടതുണ്ടോ ? ഇതെല്ലാം നമുക്ക് ചിന്തിക്കേണ്ടതുണ്ട്
.
ആദ്യമായി ചെയ്യേണ്ടത്, ഈ ലേഘനം
എഴുതിയ ബഹുമാനപ്പെട്ട രമേശ് ചെന്നിത്തല സാർ ഉൾപടെയുള്ള നമ്മുടെ
വലുതും ചെറുതും ആയ നേതാക്കൾ
റോഡു സുരക്ഷ അവരുടെയും
കൂടി ഉത്തരവാദിത്വം ആണെന്ന്
മനസിലാക്കി അവരുടെ
വാഹനങ്ങൾക്കും അകമ്പടി
വാഹനങ്ങൾക്കും ഓവർ സ്പീഡിനെ കുറിച്ചും
അപകടകരമായ ഓവെർ ടെകിംഗ്
നെ കുറിച്ചും കർശന നിർദെശങ്ങൾ നല്കുകയും
അവർ അത് പാലിക്കുന്നുണ്ടോയെന്ന്
നോക്കുകയും ചെയ്യുക എന്നുള്ളതാണ് ."ഞാൻ
പുറകിലത്തെ സീറ്റിൽ ഇരുന്നു ഫയൽ
നോക്കുകയായിരുന്നു അത് കൊണ്ട്
ഡ്രൈവർ സ്പീഡ് കൂടിയപ്പോൾ അറിഞ്ഞില്ല"
എന്നുള്ളത് വെറും ഭൊഷ്കാണെന്നു
പറയുന്നവര്ക്കും കേൾകുന്നവർക്കും അറിയാം.
"Leading from
the front " വളരെ അധികം ആവശ്യം
ഉള്ള ഒരു ഒരു മേഖല
ആണ് റോഡ്
സുരക്ഷ. നിയമങ്ങൾ അനുസരിക്കാത്ത
ഒരു നേതാവിന് എങ്ങനെ
അണികളുടെ അടുത്ത് നിയമങ്ങൾ അനുസരിക്കാൻ പറയാൻ പറ്റും ? അങ്ങനെ
നിയമം അനുസരിക്കുന്ന
നേതാവുള്ള കേരളത്തിലെ ഏതെങ്കിലും ഒരു
പാർടിയുടെ അണികൾ മാത്രം വിചാരിച്ചാൽ
പോരെ റോഡുകൾ കൂടുതൽ
സുരക്ഷിതം ആവാൻ ? അതെ സമയം
പുറകിലത്തെ സീറ്റിലായാലും സീറ്റ്
ബെൽറ്റ് ഇട്ട് സമാധാനം ആയി
വണ്ടി ഓടിച്ചു പാശ്ചാത്യരാജ്യങ്ങളിലെ
നേതാക്കളെപ്പോലെ പോകുന്ന ഒരു നേതാവ്
പറഞ്ഞാൽ കേൾക്കാൻ
നമുക്കും ഒരു സന്തോഷം
ഇല്ലേ ?
അതെ സമയം ഇപ്പോൾ ഉള്ള
ഒരു നേതാവ് "സീറ്റ്
ബെൽറ്റ് ഇടു " എന്ന് പറഞ്ഞാൽ നമ്മുടെ
മനസ്സിൽ ഉടനെ തോന്നും "ഇയാൾ ഇടാറില്ലല്ലോ
, പിന്നെന്തോന്ന് ".
ഒരു വാഹനത്തിലെ എല്ലാപേർക്കും അപകട സാധ്യത ഒരു
പോലെ ആണെന്നിരിക്കെ എന്ത്
കൊണ്ടാണ് നമ്മുടെ നേതാക്കൾ എല്ലാവരും
തന്നെ ബെൽറ്റ് ഇടാതെ ബാക്ക്
സീറ്റിൽ ചാരിക്കിടന്നു യാത്ര ചെയ്യുന്നത്? ഡ്രൈവർ
മാത്രം മരിക്കാതിരുന്നാൽ മതിയെന്നാണോ
? ഇത് കണ്ട് സാധാരണ ജനങ്ങളും
അത് പോലെ ഡ്രൈവർ
മാത്രം ബെൽറ്റ് ഇട്ട് യാത്ര
!
ഒരു വിധത്തിൽ ഇത്
നല്ലതാണ് എന്നെനിക്കു
തോന്നാതിരുന്നിട്ടില്ല . അല്ലെങ്കിൽ ഡ്രൈവർ മരിച്ചാൽ
ആരും തിരി ഞ്ഞു
നോക്കാനില്ലാതെ പാവം ഡ്രൈവറുടെ കുടുംബം അനാഥ മാവുകയല്ലേ
ചെയ്യുക. ഇതിപ്പോ കാറിന്റെ ഉടമയോ
മുതലാളിയോ നേതാവോ ഒക്കെ അല്ലെ
ബെൽറ്റ് ഇടാതെ അപകടത്തിൽ മരിക്കുന്നത്.
അവര്ക്ക് പണത്തിന്റെ കുറവ് കാണുകയില്ലല്ലോ
.
അപകട മരണങ്ങൾ കുറയ്കാനുള്ള എളുപ്പ വഴികൾ
(1) സ്പീഡ്
കുറയ്ക്കുക. കുറച്ചു നേരത്തെ ഇറങ്ങുക.
തിരുവനന്തപുരത്ത് നിന്ന്എറണാകുളത്തു മൂന്നു മണിക്കൂറിൽ എത്താൻ
ശ്രമിച്ചാൽ എന്നെങ്കിലും ഒരിക്കൽ മോർച്ചറി യിൽ
എത്തും എന്ന്
മനസിലാക്കുക.
(2)അധിക സ്പീഡും വണ്ടികളുടെ ഇടയിലേക്കുള്ള
നുഴഞ്ഞു കയറ്റവും ഡ്രൈവറുടെ "കഴിവ്"
അല്ല എന്ന് മനസ്സിലാകുക.
3 മണിക്കൂർ കൊണ്ട്
നിങ്ങളെ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തിക്കാൻ അയാള് വളരെയധികം
risk എടുക്കേണ്ടി
വരും എന്നും ഒരു
ചെറിയ കയ്പിഴ പോലും വലിയ
അപകടം ആയി മാറാം എന്നും
മനസ്സിലാകി നേരത്തെ വീട്ടിൽ നിന്ന്
ഇറങ്ങുക.
(3) വാടകയ്ക്ക്
വാഹനം എടുക്കുമ്പോൾ അമിത വേഗം പാടില്ല
എന്ന് ആദ്യം
തന്നെ പറയുക. ഓടിക്കുന്ന ആൾ
" expert " എന്ന് ദുരഭിമാനം ഉള്ളവൻ ആണോ എന്ന്
അന്വേഷിക്കുക. അയാളുടെ കഴിവ് കാണിക്കാൻ
അല്ല നമ്മൾ വാഹനം
വാടകയ്ക്ക് എടുക്കുന്നത്. പൈസ കൊടുത്തു
മരണം വാങ്ങാതിരിക്കുക .
(4) ഡ്രൈവർക്ക് ഉറക്കം
വരുന്നെന്നു തോന്നിയാൽ നിര്ബന്ധിച് വാഹനം
നിര്ത്തുക, ഉറക്കം വരുന്നു എന്ന്
പറയുന്നത് ഒരു നാണക്കേടായി
കാണുന്നവർ ആണ് നമ്മുടെ
മിക്ക ഡ്രൈവർ മാരും . അത്
കൊണ്ട് കോട്ടുവാ
ഇടുക, കണ്ണ് തിരുമുക, ചോദ്യങ്ങളുടെ
ഉത്തരം ഇഴഞ്ഞിഴഞ്ഞു പറയുക എന്നുള്ളവ ഉറക്കം
വരുന്നു എന്നുള്ളതിന്റെ തെളിവായിരിക്കും. നിര്ബന്ധിച്ചു തന്നെ വണ്ടി നിര്ത്തുക.
നിങ്ങളുടെ ജീവൻ ആണ്
വലുത്.
10 മിനിറ്റ്
വണ്ടി നിർത്തി വിശ്രമിക്കാൻ
അനുവദിക്കുക, ഒരു ചൂട്
ചായ കുടിക്കുക. ഉറക്കം
പോയി ഉന്മേഷത്തോടെ അദ്ദേഹം
വണ്ടി ഓടിച് നിങ്ങളെ സുരക്ഷിതം
ആയി വീട്ടിൽ എത്തിക്കും.
ഉറക്കെ പാട്ട് വച്ചാലോ,
ജനൽ തുറന്നു വച്ചാലോ ഉറക്കം
പോകുകയില്ല
എന്ന്
മനസിലാക്കുക.
അങ്ങനെ
ചെയ്ത്
ഉറങ്ങി
ഉറങ്ങി
ഓടിക്കുന്നവരെ
കുറിച്ചാണ് നാം പലപ്പോഴും അടുത്ത
ദിവസത്തെ
പത്രത്തിൽ വായിക്കുന്നത്. (പത്രത്തിൽ പേര്
വന്നാൽ മതി എന്നുണ്ടെങ്കിൽ
ഡ്രൈവർ ഉറങ്ങാൻ സമ്മതിക്കുക).
(5) കാർ അപകടത്തിൽ
പെട്ടാൽ ഉള്ളിലുള്ളവരെ ഒരു പരിധി
വരെ സീറ്റ് ബെൽറ്റ്
രക്ഷിക്കും. പക്ഷെ ബെൽറ്റ് ഇട്ടാൽ മാത്രമേ ഇത്
സാധിക്കു. ഡ്രൈവർ മാത്രം ബെൽറ്റ്
ഇട്ടാൽ ഫൈൻ അടിക്കുകയില്ല
എന്ന് ഒരു ഗുണം
മാത്രം. ബാക്കി ഉള്ളവർ ബെൽറ്റ് ഇടാതെ തെറിച്ചു
പോയി കൂടുതൽ കേടുപാടുകളും മരണവും സംഭവിക്കുന്നു.അപകടത്തിൽ
മരിക്കാതിരിക്കാൻ വേണ്ടി ബെൽറ്റ് ഇടുക
അല്ലാതെ ഫൈൻ കിട്ടാതിരിക്കാൻ
വേണ്ടി ഡ്രൈവർ മാത്രം ബെൽറ്റ്
ഇടുന്ന ഒരു "വിഡ്ഢി വണ്ടി"
ആകാതിരിക്കുക. ബെൽറ്റ് ഇടാത്തവരെ കണ്ടാൽ അവരെ
ബെൽറ്റ് ഇടാൻ നിര്ബന്ധിക്കുക. കാറിനുള്ളിൽ
ഒരാള് ബെൽറ്റ് ഇടാതെ ഇരുന്നാൽ മതി അയാൾ
തെറിച്ചു വന്നു നിങ്ങളുടെ തലയിലോ
മറ്റൊ ഇടിച്ച് നിങ്ങള്ക്ക്
മരണം സംഭവിക്കാൻ.
(6) പുതിയ
മുന്തിയ വാഹനങ്ങൾക്കും അപകട
സാധ്യത ഉണ്ടെന്നു മനസിലാക്കുക. നല്ല
ബ്രേക്ക്, നല്ല ടയർ, ഭംഗി
ഇതൊന്നും അപകട സാധ്യത കുറയ്ക്കുന്നില്ല
. ഇന്ത്യയിൽ വന്നിട്ട്
വളരെക്കാലമായില്ലെങ്കിലും ഈ വാഹനങ്ങൾ
എല്ലാം വർഷങ്ങൾ ആയി ഓടുന്ന
പാശ്ചാത്യ രാജ്യങ്ങളിൽ മിക്കവാറും എല്ലാവരും തന്നെ
നിയമങ്ങൾ അനുസരിക്കുന്നവർ
ആണെന്ന് മനസിലാക്കുക. ഈ വാഹനങ്ങൾ
ഇഷ്ടം പോലെ ഓടിച്ചാലും കുഴപ്പമില്ലെങ്കിൽ
അവർ സൂക്ഷിച്ച് ഓടിക്കുമായിരുന്നോ
എന്ന് ഒരു നിമിഷം
ചിന്തിക്കുക. അവരുടെ നല്ല റോഡുകളിൽ
ചീറിപ്പാ യാൻ സുഖം
ആണെന്നുള്ളപ്പോൾ അവർ നിയമം അനുസരിക്കുന്നത്
നമ്മളെക്കാൾ അവർ പേടിത്തോണ്ടാന്മാർ ആയതുകൊണ്ടല്ല
,മറിച്ച് അങ്ങനെ ചെയ്തിലെങ്കിൽ ഉള്ള
അപകട സാധ്യതകളെ കുറിച്ച് അവർ
ബോധവാന്മാർ ആയതുകൊണ്ട് മാത്രമാണ് .
(7) ധൈര്യം
കാണിക്കണം എന്നുള്ളവർ പട്ടാളത്തിൽ ചേരാൻ
പറയുക. രാജ്യരക്ഷക്ക് ഇത് പോലെ
ധൈര്യം ഉള്ളവരെ ആവശ്യം ഉണ്ട്.റോഡിൽ പരാക്രമം കാണിച്ചു നമ്മുടെ ജീവനും
കൂടി ഭീഷണി ആണ്
ഈ വായിൽ
നോക്കികൾ .
ഓര്മിക്കുക.
റോഡ് സുരക്ഷ നമ്മുടെ ഒരോരുത്ത
രുടേയും അവകാശം
മാത്രമല്ല ചുമതലയും കൂടി ആണ്.
ചുമ്മാ റോഡിനെയും
മറ്റുള്ള യാത്രക്കാരെയും കുറ്റം പറയാതെ നാം
ഓരോരുത്തരും നിയമങ്ങൾ അനുസരിക്കാൻ
തുടങ്ങിയാൽ അത് കണ്ടു
തന്നെ മറ്റുള്ളവരും സാവധാനം അനുസരിക്കാൻ തുടങ്ങും
എന്നുള്ളതിന് യാതൊരു സംശയവും ഇല്ല.
നിര്ബന്ധമായും
ഹെൽമെറ്റ് ധരിക്കുക.
നിര്ബന്ധമായും
കാറിനുള്ളിൽ എല്ലാവരും സീറ്റ് ബെൽറ്റ്
ഇടുക.
സ്പീഡ് ലിമിറ്റ് അനുസരിക്കുക.
ഇതെല്ലാം നടക്കും. പക്ഷെ ആരെങ്കിലും
ഒന്ന് തുടങ്ങണം. എന്നാലെ ഇവിടുത്തെ റോഡുകളിലെ കുരുതി
അവസാനിക്കു.