എത്രയെത്ര മരണങ്ങള്, എത്രയെത്ര തകര്‍ന്ന കുടുംബങ്ങള്‍.ഇന്നലത്തെ മരണപ്പാച്ചിലിന്റെ രക്തസാക്ഷി- വിഷ്ണുമായ എന്ന പെണ്‍കുട്ടി.
സ്പീഡിലോടിക്കുന്നവന്മാരെ പിടിക്കാന്‍ പോലീസില്ലേ?പിടിച്ചാല്‍ വിടാതിരിക്കാന്‍ വകുപ്പുകളില്ലേ?അവന്റെ ലൈസന്‍സ് എന്നെന്നേയ്ക്കുമായി റദ്ദാക്കാന്‍ നട്ടെല്ലുള്ള ഒരുത്തനും ഇവിടില്ലേ?
അവനെ വണ്ടിയോടിക്കാന്‍ "പഠിപ്പിച്ച" സാറിനെയും, അവനു ലൈസന്‍സ് നല്കാന് മുന്‍കൈ എടുത്ത സാറിനെയും ഒന്നു "കാണാന്‍" ഇവിടെ ആരുമില്ലേ?
കഴിഞ്ഞ തവണ ആരെയോ ഇടിച്ചു വീഴ്ത്തിയപ്പോള്‍ നാട്ടുകാര്‍ അവന് "കൊലയാളി ബസ്" എന്ന് പേരിട്ടുവത്രേ. അന്ന് അവന്റെ കൈയും കാലും തല്ലിയൊടിക്കാന്‍ നട്ടെല്ലുള്ള ആരും ആ നാട്ടില്‍ ഇല്ലായിരുന്നോ?
ഇടിച്ചിട്ട ബസിന്റെ ഉടമസ്ഥന്റെ വീട്ടിലോട്ടൊന്നു ചെന്ന് അവന്റെ മുതലക്കണ്ണീര് (അതെങ്കിലും കാണുമായിരിക്കും)തുടച്ചിട്ട്, "എടാ ----മോനേ, നിന്റെ ബസ് എന്താടേ വീണ്ടും വീണ്ടും ആള്‍ക്കാരെ ഇടിച്ചിടുന്നത്" എന്നൊന്നു ചോദിക്കാന്‍ ഇവിടുത്തെ "സാംസ്കാരിക" നായകന്മാരില്ലേ ?
കോട്ടകൊത്തളങ്ങള്‍ക്കകത്തിരുന്ന് നാടിനെ ഭരിക്കുന്നതായി അഭിനയിക്കുന്ന ജനനായകന്മാരില് ഒരുത്തനെങ്കിലും ഇതിനെതിരേ എന്തെങ്കിലും ചെയ്യാനുള്ള നട്ടെല്ല് ഇല്ലേ?
അതോ ഇതൊക്കെ ഇങ്ങനെ നടക്കട്ടെ, നമ്മുടെ ആള്‍ക്കാര്‍ക്കൊന്നും പറ്റുന്നില്ലല്ലോ എന്നും പറഞ്ഞിരിക്കുകയാണോ.
കഷ്ടം!
നട്ടെല്ലില്ലാത്തവന്മാരുടെ നാട് !!!!
4 comments:

Post a Comment