Dont drink & Drive

Dont drink & Drive

Saturday, March 31, 2007

തലയിലെ ചട്ടി

ഹെല്‍മെറ്റ്‌ എന്തിന്‌ ?




വര്‍ഷങ്ങളായിട്ട്‌ നാം ഇടക്കിടക്ക്‌ കേള്‍ക്കുന്ന ഒരു "പ്രശ്നം".നമ്മുടെ തല രക്ഷിക്കാനായി നമ്മളെക്കാള്‍ ആഗ്രഹം ഉള്ള ചിലര്‍ ചേര്‍ന്ന് ഇത്‌ തുടങ്ങിവിടുന്നു. പിന്നെ അങ്ങോട്ടുമിങ്ങോട്ടും ചീത്ത വിളിയായി, കയ്യേറ്റമായി, ലാത്തി ഏറായി, എന്നു വേണ്ട കേരളീയര്‍ ഒന്നാകെ ഇതിന്റെ പുറകേ ആണോ എന്ന് നമുക്ക്‌ തോന്നിപ്പ്പ്പോകും. ആരെങ്കിലും കൊണ്ട്‌ ഒരു കേസ്‌, ഒരു സ്റ്റേ, അതോടെ പ്രശ്നം തീരുന്നു - കുറച്ചു കാലത്തേക്ക്‌.




എന്തിനാണ്‌ ശരിക്കും ഈ ചട്ടി കമഴ്ത്തല്‍? നമുക്ക്‌ നല്ല കട്ടിയുള്ള skull തലയോട്ടി ഇല്ലേ? ഇത്രക്ക്‌ പ്രധാനമായി എന്താണ്‌ അതിനകത്തുള്ളത്‌? ഒരു കയ്യില്‍ പിടിച്ചിരുന്നാല്‍ പോരേ, എന്തിനു തലയില്‍ തന്നെ വയ്ക്കണം? മുടി കൊഴിയുകയില്ലേ?




നമ്മുടെ തലയോട്ടിക്കുള്ളില്‍ ബ്രെയിന്‍ suspend ചെയ്തിരിക്കുകയാണ്‌ , അതായത്‌,ഒരിടവും തൊടാതെ അതിനെ cerebrospinal fluid എന്ന ലായനിയില്‍ നിമജ്ജനം ചെയ്തിരിക്കുന്നു. തലയോട്ടി പുറമേ നിന്നു കാണുന്നതുപോലെ മിനുസമുള്ള ഒരു പ്രതലമല്ല. അകത്ത്‌ പല രീതിയിലുള്ള മൂര്‍ച്ചയുള്ള തള്ളിച്ചകള്‍ (prominence) ഉണ്ട്‌.
തലയോട്ടിയുടെ പുറം scalp എന്ന തൊലി കൊണ്ട്‌ കവര്‍ ചെയ്തിരിക്കുന്നു. ഇതില്‍ നിന്നാണ്‌ മുടി വളരുന്നത്‌. അങ്ങനെ scalpഉം മുടിയും കാരണം തലയോട്ടിയുടെ മിനുസമായ പ്രതലം നഷ്ടപ്പെടുന്നു. വാഹനത്തില്‍ നിന്നു തെറിച്ച്‌ വീഴുമ്പോള്‍ ഈ മിനുസമല്ലാത്ത പ്രതലം റോഡിന്റെ മിനുസമല്ലാത്ത പ്രതലത്തില്‍ ചെന്നിടിക്കുന്നു. രണ്ടും പരുപരുത്തതായതു കൊണ്ട്ഘര്‍ഷണം (friction) കാരണം വളരെപ്പെട്ടെന്നു തന്നെ തലയുടെ" യാത്ര" അഥവാ തറയില്‍കൂടിയുള്ള സഞ്ചാരം നില്‍ക്കൂന്നു. പക്ഷേ നേരത്തെ പറഞ്ഞതു പോലെ, നമ്മുടെ ബ്രെയിന്‍ ഒരിടത്തും ഉറപ്പിച്ചിട്ടില്ലാത്തതിനാല്‍ അതേ സ്പീഡില്‍ തന്നെ (40 km എന്നു വയ്ക്കുക)യാത്ര തുടരുന്നു. തലയോട്ടിയുടെ ഉള്ളിലുള്ള മൂര്‍ച്ചയുള്ള എല്ലിന്റെ തള്ളലുകള്‍ ഇപ്പോഴാണ്‌ മാരകമാകുന്നത്‌. ബ്രെയിന്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ചെന്നു ഇതില്‍ ഇടിക്കുന്നത്‌ ആലോചിച്ചു നോക്കൂ.
അതേസമയം ഹെല്‍മെറ്റ്‌ വെച്ചിട്ടുണ്ടെങ്കില്‍, തലയുടെ പ്രതലം മിനുസം ഉള്ളതായി മാറുന്നു. തറയില്‍ ഇടിച്ച ഉടനേ നില്‍ക്കുന്നില്ല എന്നുള്ളത്‌ കൊണ്ട്‌ തലയും അതിനുള്ളിലെ ബ്രെയിനും സഞ്ചരിച്ചു കൊണ്ടെയിരിക്കുന്നു (അതായത്‌ പെട്ടെന്ന് നില്‍ക്കുന്നില്ല)ഇപ്പ്പ്പൊഴും ,തലയോട്ടിയും ബ്രെയിനും ഒരുമിച്ചു നിന്നില്ലെങ്കില്‍, ഉള്ളിലുള്ള തള്ളി നില്‍ക്കുന്ന എല്ലില്‍ കൊള്ളാനുള്ള സാധ്യത ഉണ്ടെങ്കിലും,സ്പീഡ്‌ കുറയാനുള്ള സമയം കിട്ടുന്നതിനാല്‍, കേടുപാടുകള്‍ താരതമ്യേന കുറവായിരിക്കും.
പിന്നെയുള്ള ഒരു കാര്യം - തല തറയില്‍ ഇടിക്കുമ്പോള്‍ ഹെല്‍മെറ്റ്‌ ഒരു shock absorber എന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്നു. യഥാര്‍ത്തത്തില്‍ വെളിയില്‍ കാണുന്ന ലോഹ കവചം അല്ല ഇവിടെ പ്രധാനം.ഉള്ളിലുള്ള thermocol പോലെയുള്ള വസ്തു ആണ്‌ നമ്മുടെ തലയെ രക്ഷിക്കുന്നത്‌. ഇത്‌ ആഘാതത്തിന്റെ സമയത്ത്‌ ഊര്‍ജം മുഴുവന്‍ absorb ചെയ്ത്‌ ചുരുങ്ങുന്നു.ഇതിനു ശേഷം അത്‌ പൂര്‍വ സ്ഥിതിയെ പ്രാപിക്കുന്നില്ല എന്നുള്ളതാണ്‌ ഇവിടെ തലയെ രക്ഷിക്കുന്ന ഒരു ഘടകം.
കൂടാതെ തല തറയില്‍ ഇടിക്കുമ്പോള്‍ ഒരു സ്ഥലത്ത്‌ മാത്രമാണ്‌ മുഴുവന്‍ ഊര്‍ജവും കേന്ദ്രീകരിക്കുന്നത്‌.അതേ സമയം ഹെല്‍മെറ്റ്‌ ആകുമ്പോള്‍ ഈ ആഘാതം ആ പ്രതലത്തിന്റെ കൂടുതല്‍ സ്ഥലത്തേക്ക്‌ വ്യാപിക്കുന്നതിനാല്‍ ഏതെങ്കിലും ഒരു സ്ഥാനം മാത്രം മുഴുവന്‍ force താങ്ങേണ്ടിവരുന്ന ഒരു സാഹചര്യം ഇല്ലാതാക്കുന്നു.
പിന്നെ , ലോറി കേറിയാല്‍ ഇതു പൊട്ടിപ്പ്പ്പൊകൂല്ലേ എന്നു ചോദിക്കുന്നവരോട്‌ എന്തു പറയാന്‍. അങ്ങനെയുള്ളവരുടെ തലയോട്ടിക്കുള്ളിലെ കാറ്റും ഇരുട്ടും തല പൊട്ടിക്കഴിയുമ്പോളെങ്കിലും മാറണമേ എന്നു പ്രാര്‍ഥിക്കാനേ നമുക്ക്‌ പറ്റൂ. തലച്ചേര്‍ (ചെളി)ആണ്‌ തലച്ചോറിനു പകരം എങ്കില്‍ പിന്നെ എപ്പോഴെങ്കിലും അതു പുറത്തു വന്നു തന്നെ തീരണം എന്ന് ചിലര്‍ക്ക്‌ നിര്‍ബന്ധമാണ്‌ !
ഞാന്‍ 6 വര്‍ഷം (1984-1990) വണ്ടി (Bajaj സ്കൂട്ടര്‍ !!) ഓടിക്കുമ്പോഴൊക്കെ ഒരു full face ഹെല്‍മെറ്റ്‌ വയ്ക്കുമായിരുന്നു.അതു കാരണം ഇതു വരെ കഴുത്തു വേദനയോ, മുടി കൊഴിച്ചിലോ, മറ്റ്‌ അസുഖങ്ങളോ വന്നതായിട്ട്‌ ഓര്‍മയില്ല.
പിന്നെ horn കേള്‍ക്കൂല്ല എന്ന "പരാതി"--horn കേട്ടാപ്പിന്നെ നമ്മളോക്കെ അങ്ങു മാറിക്കൊടുക്കുകയല്ലിയോ !

12 comments:

rajesh said...

എന്തിനാണ്‌ ശരിക്കും ഈ ചട്ടി (Helmet) കമഴ്ത്തല്‍? നമുക്ക്‌ നല്ല കട്ടിയുള്ള skull (തലയോട്ടി )ഇല്ലേ? ഇത്രക്ക്‌ പ്രധാനമായി എന്താണ്‌ അതിനകത്തുള്ളത്‌?

ബയാന്‍ said...

രാജേഷ്‌: കല്യാണം കഴിഞ്ഞു ഒരു കുഞ്ഞായി. ഇനി ചട്ടി കമ്ഴ്താമല്ലെ ? ഈ എയര്‍ഹോണ്‍ കേള്‍ക്കാതിരിക്കുന്നതാ ഭേദം...കയ്യെടുക്കാതെ അടിച്ചുപിടിക്കുകയല്ലെ...ചെവികീറി കയ്യില്‍തരും ഇവന്മാരു... നമ്മുടെയല്ല.. പശുക്കളുടെ

മൂര്‍ത്തി said...

Moorthy said...
ഹെല്‍മെറ്റിന്റെക്കുറിച്ച് പോലീസുകാരനും ബൈക്ക് യാത്രക്കാരനും തമ്മിലുള്ള രസകരമായ ഒരു സംഭാഷണം 2006 ജൂലൈ 31ലെ പോസ്റ്റ് നോക്കുക Link‍

rajesh said...

മൂര്‍ത്തി,

പോസ്റ്റ്‌ കണ്ടു. കമന്റും ഇട്ടിട്ടുണ്ട്‌.

നന്ദി

rajesh said...

ബയാന്‍,
കല്യാണം കഴിഞ്ഞു ഒരു കുഞ്ഞുമായെങ്കില്‍,ശരിക്കും പറഞ്ഞാല്‍ രണ്ട്‌ ബാലന്‍സ്‌ വീല്‍ പോലെ വയ്ക്കുന്നതാണ്‌ നല്ലതെന്നാണ്‌ എന്റെ അഭിപ്രായം. വല്ലവനും കഷ്ടകാലത്തിന്‌ എടുത്തു ചാടിത്തന്നാല്‍ സമാധാനമായി ചവിട്ടി നിര്‍ത്താം, ചരിയുമെന്ന് പേടിക്കണ്ട. (ഒരു suggestion മാത്രം ;-)

rajesh said...

തലച്ചേര്‍ (ചെളി)ആണ്‌ തലച്ചോറിനു പകരം എങ്കില്‍ പിന്നെ എപ്പോഴെങ്കിലും അതു പുറത്തു വന്നു തന്നെ തീരണം എന്ന് ചിലര്‍ക്ക്‌ നിര്‍ബന്ധമാണ്‌ !

rajesh said...

അങ്ങനെ തമിഴ്‌നാടിലും ഹെല്‍മെറ്റ്‌ നിര്‍ബന്ധമാക്കി.

ഇനി ഇവിടെ അതു ചെയ്തിട്ടുവേണം കുറെ തലയ്ക്കത്ത്‌ ആള്‍താമസമില്ലാത്തവന്മാരുടെ പ്രതിഷേധജാഥകള്‍ കാണാന്‍.

"എന്റെ തല പൊട്ടിയാല്‍ നിനെക്കെന്താ"

"എന്റെ തലയ്ക്കത്ത്‌ അത്ര പ്രാധാന്യമുള്ള ഒന്നും ഇല്ല പിന്നെന്തിനു ഹെല്‍മെറ്റ്‌"

കഷണ്ടി വന്ന് എന്റെ "സൗന്തര്യം " കുറയും.(ഇതു നേരെ എഴുതാന്‍ പറ്റുന്നില്ലല്ലോ)

തലവേദന, കഴുത്തുവേദന, ഉരുണ്ടുകയറ്റം,വായൂകോപം എന്നു വേണ്ട ക്യാന്‍സര്‍ വരെ വരാന്‍ സാധ്യത ഉണ്ട്‌.

rajesh said...

ഇന്നലത്തെ മനോരമയിലെ വാര്‍ത്ത.

ബൈക്ക്‌ ഓടിച്ചയാള്‍ എതിരെ വന്ന ബസുമായി കൂട്ടിയിടിച്ച്‌ ഹെല്‍മെറ്റ്‌ പൊട്ടി മരിച്ചു. ഇതിന്‌ ISI മാര്‍ക്ക്‌ ഉണ്ടായിരുന്നു.

ശരിക്കുള്ള ISI മാര്‍ക്കോ അതൊ വല്ലവനും പെയ്ന്റ്‌ ചെയ്തതോ?

പോലീസുകാരനെക്കാണിക്കാന്‍ വേണ്ടി വാങ്ങിക്കാതെ നമ്മുടെ തലയ്ക്കു വേണ്ടി വേണം വാങ്ങിയ്ക്കാന്‍.അപ്പോഴെ റോഡരികത്തു കൂട്ടിയിട്ടിരിക്കുന്ന കള്ള ISI മാര്‍ക്കുള്ള ഹെല്‍മെറ്റ്‌ വാങ്ങാന്‍ തോന്നാതിരിക്കൂ.

ഹെല്‍മെറ്റ്‌ വയ്ക്കുന്നത്‌ കൂടുതല്‍ അശ്രദ്ധയോടുകൂടി ഓടിക്കാനല്ല.ഇതുപോലെ ഒരു head-on collision വന്നല്‍ ഹെല്‍മെറ്റ്‌ അല്ല പാറ്റണ്‍ റ്റാങ്ക്‌ ആണെങ്കിലും പൊട്ടിപ്പ്പ്പോകുകയെ ഉള്ളു.

rajesh said...

"എന്റെ തല പൊട്ടിയാല്‍ നിനെക്കെന്താ"

"എന്റെ തലയ്ക്കത്ത്‌ അത്ര പ്രാധാന്യമുള്ള ഒന്നും ഇല്ല പിന്നെന്തിനു ഹെല്‍മെറ്റ്‌"

കഷണ്ടി വന്ന് എന്റെ "സൗന്തര്യം " കുറയും.(ഇതു നേരെ എഴുതാന്‍ പറ്റുന്നില്ലല്ലോ)

തലവേദന, കഴുത്തുവേദന, ഉരുണ്ടുകയറ്റം,വായൂകോപം എന്നു വേണ്ട ക്യാന്‍സര്‍ വരെ വരാന്‍ സാധ്യത ഉണ്ട്‌.

rajesh said...

ഈയിടെ പ്രസിദ്ധീകരിച്ച ഒരു researchന്റെ ഫലം.

60 വയസ്സു കഴിഞ്ഞ 1000 പേരെ പരിശോധിച്ചപ്പോള്‍ അതില്‍ പലര്‍ക്കും കഴുത്തു വേദന, തലമുടി കൊഴിച്ചില്‍, മൂക്കൊലിപ്പ്‌, എന്നിവ ഉണ്ടെന്നും, ഈ 1000 പേരും ചെറുപ്പത്തില്‍ helmet ഉപയോഗിച്ചിരുന്നു എന്നും കണ്ടെത്തി. ചിലര്‍ക്കൊക്കെ prostate വീക്കം, മൂത്ര തടസം ,വന്‍കുടലില്‍ cancer എന്നിവയും ഉണ്ടായിരുന്നു.

ഇതില്‍നിന്നു തന്നെ തെളിയുന്നു helmet ആരോഗ്യത്തിന്‌ ഹാനികരമാണെന്ന്.

helmet വയ്ക്കാത്തവരില്‍ പലരും 60 വയസ്സ്‌ എത്തുന്നതിനു മുന്‍പേ തന്നെ മരിച്ചു പോയതിനാല്‍ അവര്‍ക്കാര്‍ക്കും ഈ അസുഖങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വയസ്സായാലല്ലേ ഇങ്ങനത്തെ അസുഖങ്ങള്‍ പിടിക്കുകയുള്ളു.

ഇനി ഇത്‌ വയസ്സായ രോഗികളെ സൃഷ്ടിക്കാനായി ഡോക്ടര്‍മാര്‍ അറിഞ്ഞു കൊണ്ട്‌ തുടങ്ങിയ ഒരു പരിപാടിയാണോ എന്റെ കര്‍ത്താ വേ എന്ന് നാം ചോദിച്ചു പോയാല്‍ അതിനാര്‌ ഉത്തരം തരും??

rajesh said...

ഇനി ഇത്‌ വയസ്സായ രോഗികളെ സൃഷ്ടിക്കാനായി ഡോക്ടര്‍മാര്‍ അറിഞ്ഞു കൊണ്ട്‌ തുടങ്ങിയ ഒരു പരിപാടിയാണോ എന്റെ കര്‍ത്താ വേ എന്ന് നാം ചോദിച്ചു പോയാല്‍ അതിനാര്‌ ഉത്തരം തരും??

Rahman said...

I think this a very important information about crash helmet.Many people don't know it.
''Modern helmets are constructed from plastics. Premium price helmets are sometimes reinforced with kevlar or carbon fiber. They generally have fabric and foam interiors for both comfort and protection. Motorcycle helmets are generally designed to break in a crash (thus expending the energy otherwise destined for the wearer's skull), so they provide little or no protection after their first impact. Note that impacts may, of course, come from things other than crashing, such as dropping a helmet, and may not cause any externally visible damage. For the best protection, helmets should be replaced after any impact, and every three or so years even if no impact is known to have occurred''