Dont drink & Drive

Dont drink & Drive

Sunday, January 28, 2007

ആരും നോക്കുന്നില്ല, ഒന്നു മോഷ്ടിച്ചാലോ ?

ഇങ്ങനെ വിചാരിക്കുന്നവര്‍ നമ്മളുടെ ഇടയില്‍ വളരെക്കുറവായിരിക്കും എന്നു നമുക്കു കരുതാം (അല്ലെങ്കില്‍ ഇപ്പോഴുള്ളതിന്റെ പത്തിരട്ടി മോഷണങ്ങള്‍ നാം പത്രത്തില്‍ വായിച്ചേനേ). "ഇവിടെ മോഷണം പാടില്ല" എന്നെഴുതിവക്കേണ്ടി വരാറില്ല എന്നാണ്‌ എന്റെ വിശ്വാസം.പക്ഷേ റോഡിലോട്ടൊന്ന് നോക്കിയാല്‍ നമ്മള്‍ അന്തം വിട്ടുപോകും. കാരണം --

(1)വലത്തോട്ട്‌ തിരിയാന്‍ പാടില്ല എന്നെഴുതി വച്ചിരിക്കുന്നിടത്ത്‌ കൂടിത്തന്നെ തിരിയുന്നവര്‍.

(2) വണ്‍വേ അല്ലെങ്കില്‍ പ്രവേശനം ഇല്ല (No Entry) എന്നെഴുതിയിരിക്കുന്നിടത്ത്‌ ഒരു കൂസലും ഇല്ലാതെ കയറിപ്പ്പ്പോകുന്നവര്‍.

(3)No Parking എന്ന ബോര്‍ഡിന്റെ അടിയില്‍ത്തന്നെ പാര്‍ക്ക്‌ ചെയ്യുന്നവര്‍

(4)ഗതാഗതം നിയന്ത്രിക്കാന്‍ റോഡിന്റെ നടുവില്‍ വച്ചിരിക്കുന്ന ചുവന്ന കോണുകളുടെ ഇടയില്‍ക്കൂടി റോഡിന്റെ മറുവശം കടക്കുന്നവര്‍.(കന്നുകാലികള്‍ പോലും ഇതിനിടയില്‍ക്കൂടി പോകാറില്ല)

(5)റോഡിന്റെ നടുവിലുള്ള ഐലന്റിനെ ചുറ്റിപ്പോകാനുള്ള സമാധാനം ഇല്ലാതെ വലത്തുവശത്തുകൂടി പോകുന്നവര്‍.

ഇവരോട്‌ എന്തിനാണ്‌ ഇങ്ങനെ ചെയ്യുന്നത്‌ എന്നു ചോദിച്ചാല്‍ ഉത്തരം ഇതാണ്‌ - "എത്രയോ പേര്‍ ഇതു പോലെ ചെയ്യുന്നു, പിന്നെന്താ? "

-- ഒരുത്തന്‍ മോഷ്ടിച്ചെന്നു വച്ച്‌ നമ്മളും മോഷ്ടിച്ചു തുടങ്ങുമോ സഹോദരാ ? അത്രക്കേ ഉള്ളോ നമ്മുടെ സത്യസന്ധത ? നിയമലംഘനം എപ്പോഴും നിയമലംഘനം തന്നെ- അഞ്ചു രൂപയാണോ അഞ്ഞൂറു രൂപായാണോ മോഷ്ടിച്ചതെന്നുള്ള വ്യത്യാസം ഉണ്ടോ ?

14 comments:

നന്ദു said...

രാജേഷ് :)
പണ്ടാരോ പറഞ്ഞു കേട്ടു. നിയമങ്ങള്‍ ലംഘിക്കപ്പെടാനുള്ളതാണ് എന്നു. നിയമങ്ങള്‍ ലംഘിക്കപ്പെട്ടില്ലെങ്കില്‍ കോടതികള്‍ ഇല്ലാതാവില്ലേ?.
ബ്രിട്ടീഷുകാരുടെ നാറിയ കോട്ട് ഇനിയും വലിച്ചെറിയാത്ത നമ്മുടെ വക്കീലന്മാരുടെ പണി പോകില്ലെ.
ഇഷ്ടത്തിനു വിധിക്കാത്ത ജഡ്ജിമാരുടെ കോലം കത്തിക്കാനുള്ള കുട്ടി സഖാക്കളുടെ അവകാശം പോകില്ലെ?
നിയമലംഘനത്തിന്റെ പേരില്‍ ഖജനാവിലേയ്ക്കു കിട്ടേണ്ട പിഴ ഇല്ലാതാവില്ലെ?.

നിയമം ലംഘിക്കണമെന്നു ആ‍ദ്യം പഠിപ്പിച്ച ഗാന്ധിജിയെ ഓര്‍ക്കാന്‍ (റിലേ) കാല്‍നട യാത്ര നടത്തുന്ന നേതാക്കളുടെ വികാരം നമ്മള്‍ നോക്കണ്ടേ? ഇനിയും ഒരു പാടൊരുപാടുണ്ട്....
ഇതിനൊക്കെ യാണ് നിയമവും ലംഘനവും!.

അരീക്കോടന്‍ said...

യെസ്‌....നിയമങ്ങള്‍ ഉണ്ടാക്കുന്നത്‌ അത്‌ ലംഘിക്കപ്പെടാനാണ്‌.! നിയമം ലംഘിക്കുമ്പോഴേ ആ നിയമം നമ്മുടെ ബോധതലത്തില്‍ വരുന്നുള്ളൂ എന്നതാണ്‌ ദു:ഖസത്യം.

കെ.പി.സുകുമാരന്‍ said...

പ്രിയപ്പെട്ട രാജേഷ്, സേവ് കേരളാ ബ്ലോഗില്‍ കമന്റ് വായിച്ചതിന് ശേഷമാ‍ണ് ഇങ്ങോട്ടെത്തിയത്. എനിക്ക് ഒരാലോചന തോന്നുന്നു. കേരളത്തിനു പുറത്തുള്ള മുഴുവന്‍ മലയാളികള്‍ക്കും നാട്ടിനേക്കുറിച്ചു പരാതിയാണ്.നാട്ടിലുള്ളവരും ഒരു അദൃശ്യശക്തി(ദൈവത്തെയല്ല....എനിക്കും ഭയം തന്നെയാണ്)യെ പേടിച്ചു മിണ്ടുന്നില്ല എന്നേയുള്ളൂ. നമ്മള്‍ എല്ലാവരും ചേര്‍ന്ന് ഒരു സമ്മേളനം വിളിച്ചു ചേര്‍ത്ത് " ഇങ്ങിനെയൊന്നും പോരാ,നമുക്ക് എല്ലാം ഒന്ന് മാററണം" എന്ന് ജനങ്ങളോട് പറഞ്ഞാലോ.. ഒരു തുടക്കം എവിടെ നിന്നെങ്കിലും വേണ്ടേ.. കേരളത്തില്‍ ആരും ഒന്നും ഉറക്കെ മിണ്ടുകയില്ല.കാരണം ഞാന്‍ നേരത്തെ പറഞ്ഞ ആ ഒരു ഭയം! ഈ ഭയം മാററിയെടുക്കനാണ് ആദ്യം ശ്രമിക്കേണ്ടത്.ഇങ്ങിനെയൊരു മഹാസമ്മേളനം അതിന് ഉപകരിക്കും. വേണമെങ്കില്‍ ഒരു മൂല്യസംരക്ഷണ കണ്‍ വെന്‍ഷന്‍ എന്ന് പേര്‍ കൊടുക്കാം... എത്ര NRIകള്‍ ഉണ്ട്.ഇതിനായി ഒരു ഇനീഷ്യേററീവ് എടുത്തേ പററൂ...
സ്നേഹപൂര്‍വം,

rajesh said...

എഴുതിപിടിപ്പിച്ചിട്ട്‌ ആരും വായിക്കുന്നില്ലല്ലോ എന്നു വിഷമിച്ചിരിക്കുകയായിരുന്നു. വായിച്ചതിനും അഭിപ്രായം എഴുതാന്‍ സമയം എടുത്തതിനും നന്ദി പറയട്ടെ.

ഐഡിയ നല്ലതു തന്നെ, പക്ഷെ പൂച്ചക്കാരു മണികെട്ടും എന്നു പണ്ടാരാണ്ട്‌ പറഞ്ഞതുപോലെ......

ഏപ്പഴാണ്‌ അടി കൊള്ളുന്നത്‌ എന്നറിഞ്ഞുകൂട പക്ഷെ ഞാന്‍ പേടിയുണ്ടെങ്കിലും പലപ്പോഴും റോഡില്‍ വല്ലവനും കോപ്രായം കാണിക്കുമ്പോള്‍ വണ്ടി നിര്‍ത്തി "എടാ വായില്‍നോക്കി ,എന്തൊന്നാട കാണിക്കുന്നേ " എന്നു ചോദിക്കാറുണ്ട്‌.

കൂടുതല്‍ പേര്‍ ചോദിച്ചു തുടങ്ങിയാല്‍ പലരും ഈ സര്‍ക്കസ്‌ നിര്‍ത്തുമെന്നാണ്‌ എനിക്കു തോന്നുന്നത്‌

rajesh said...
This comment has been removed by the author.
Raghavan P K said...

നന്നായി.ഇത്രയധികം വിവരങ്ങള്‍ ഇവിടെ പകര്‍ത്തിയ രാജേഷിന്റെ സന്മനസ്സിനെ പുകഴ്താതിരിക്കാന്‍ വയ്യ.രാഷ്ട്രീയത്തിലാണ് പൊതുവെ എല്ലാവറ്ക്കും താല്‍പ്പര്യം കൂടുതല്‍ കാണുന്നത്.ജീവഹാനി വരുത്തുന്ന പല പ്രശ്നങ്ങള്‍ക്കും അതറ്ഹിക്കുന്ന പ്രാധാന്യം നമ്മള്‍ കൊടുക്കേണ്ട സമയമായി.

rajesh said...

വന്നു ബ്ലോഗ്‌ വായിച്ചതിനും, അഭിപ്രായം എഴുതിയതിനും നന്ദി

അഹം said...

കണ്ടപ്പോഴാണ്‌ കുറച്ചു നാള്‍ മുന്‍പ്‌ മെയിലില്‍ ആരോ ഫോര്‍വേഡു ചെയ്ത ഒരു Picture story ഇവിടെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌
നിങ്ങളുടെ ഒരു നിമിഷത്തെ അലസത ഒരു പക്ഷേ ഒരുപാടു പേരുടെ തീരാ നഷ്ടമായേക്കാം. ജീവിതകാലം മുഴുവന്‍ മറക്കനാവാത്ത വേദനയായി നിങ്ങളുടെയും

ഇക്കാസ്ജി ആനന്ദ്ജി said...

രാജേഷിന്റെ ഈ ചിന്തകള്‍ പ്രശംസ അര്‍ഹിക്കുന്നു.

ബിന്ദു said...

സമൂഹത്തെ മൊത്തം നന്നാക്കാനൊന്നും ഒരാള് മാത്രം വിചാരിച്ചാല്‍ പറ്റിയെന്നു വരില്ല, പക്ഷേ നമുക്ക് നമ്മളെ നേര്‍വഴിക്ക് നടത്താന്‍ പറ്റുമല്ലൊ അല്ലെ? സ്വയം നന്നാവാന്‍ ഓരോരുത്തരും ശ്രമിച്ചാല്‍ തന്നെ ഒരു സമൂഹം നന്നാവും. ഇങ്ങനെയുള്ള എഴുത്തുകള്‍ വഴികാട്ടികള്‍ ആവട്ടെ.:)
qw_er_ty

വിശ്വം said...

പ്രിയ കെ.പി.സുകുമാരാ,

എത്ര ധൈര്യത്തോടെ പറഞ്ഞിരിക്കുന്നു താങ്കള്‍ ആ ഭീതിയെപ്പറ്റി!

തങ്ങളെ ഭരിക്കുന്നത് അത്തരമൊരു ഭീതിയാണെന്നുപോലും മനസ്സിലാക്കാതെയാണു സുഹൃത്തേ, ദൈവത്തിന്റെ സ്വന്തം മക്കള്‍ ഇന്നു ജീവിച്ചുപിഴക്കുന്നത്!

അതുകൊണ്ടാണ് ആകെയുള്ള ഒരു ജീവനുംകൊണ്ട് ആ സ്വര്‍ഗ്ഗത്തില്‍നിന്നും പുറത്തുവരുമ്പോഴൊക്കെ ആശ്വാസം തോന്നുന്നത്!


യിസ്രായേലിന്റെ മണ്ണിലേക്കു നമ്മെ തിരിച്ചുകൊണ്ടുപോവാന്‍ എന്നാണു നമുക്കൊരു മോശ വരിക?

ഒരു ഇനീഷ്യേറ്റീവ് ഉണ്ടാവും. അടുത്തുതന്നെ. ഉറപ്പാണ്.
ഈ വിളി കേള്‍ക്കുന്നുണ്ട് പലരും...


രാജേഷ്, ചുണക്കുട്ടിയായി എഴുതിക്കൊണ്ടിരിക്കൂ. അരാഷ്ട്രീയമാണെങ്കിലും പ്രതിലോമകരമെങ്കില്‍ പോലും ഈ എഴുത്താണ് ഇരിക്കുന്ന കൊമ്പു വെട്ടിക്കൊണ്ടിരിക്കുന്ന നമ്മുടെ നാടിന് ആദ്യം ആവശ്യം.

വാക്കുകള്‍ കുറേയധികമുണ്ടെഴുതാന്‍. പക്ഷേ അന്യോന്യം തള്ളിത്തിരക്കി ഒന്നിനുപോലും പുറത്തുവരാനാവാതെ അവ തൊണ്ടയിടുക്കില്‍ കുടുങ്ങിക്കിടക്കുന്നു...

qw_er_ty

സതീശ് മാക്കോത്ത് | sathees makkoth said...

രാജേഷ്,
നന്നായിരിക്കുന്നു.
ഒരു മാവേലി രാജ്യം ഇനി പ്രതീക്ഷിക്കാന്‍ പറ്റുമോ?

SAJAN | സാജന്‍ said...

രാജേഷേ കേട്ടിട്ടുണ്ടോ..
റൂള്‍സ് ഫോര്‍ ഫൂള്‍സ്...
ബട്ട് ഇഡിയറ്റ്സ് വയലേറ്റ് ഇറ്റ്...
:)

rajesh said...

വണ്‍വേ അല്ലെങ്കില്‍ പ്രവേശനം ഇല്ല (No Entry) എന്നെഴുതിയിരിക്കുന്നിടത്ത്‌ ഒരു കൂസലും ഇല്ലാതെ കയറിപ്പ്പ്പോകുന്നവര്‍.