Dont drink & Drive

Dont drink & Drive

Tuesday, December 4, 2007

കഴുത്തില്‍ കോളര്‍

‍എന്റെ ഒരു സുഹൃത്തിനെ വഴിയില്‍ വച്ചു കണ്ടു. ഭാര്യയുമായി ബൈക്കില്‍ പോകുന്നു. കഴുത്തില്‍ ഒരു കോളര്‍.

ങേ, ഇതെന്തുപറ്റി?

"ഒന്നുമില്ല. എന്താ ഹെല്‍മെറ്റ്‌ വയ്ക്കാത്തെ എന്നു പോലീസ്‌ ചോദിച്ചാല്‍ കഴുത്തുവേദന എന്നു പറയാന്‍ വേണ്ടി ചെയ്തെന്നേ ഉള്ളു".

"എന്റെ ചേട്ടന്റെ ഒരു ബുദ്ധി "എന്ന മട്ടില്‍ ചിരിച്ചു കൊണ്ട്‌ ഭാര്യ.

എന്തൊരുവായില്‍ നോക്കി എന്ന് മനസില്‍ വിചാരിച്ചുകൊണ്ട്‌ ഞാനും

ഏതാണ്ട്‌ 200-300 രൂപാ കൊടുത്ത്‌ ഒരു കോളര്‍ വാങ്ങിക്കാം പക്ഷേ അതിന്റെ കൂടെ ഒരു 200ഉം കൂടിയിട്ട്‌ ഒരു ഹെല്‍മെറ്റ്‌ വാങ്ങിച്ച്‌ വയ്ക്കാന്‍ അവനു മടി !

I saw my friend the other day riding a bike. He was wearing a collar around his neck.

"What happened to you? Did you have a fall?"

"No, nothing like that. If police stops me for not wearing a helmet,I can say it is because I have neck pain"

"What a great man my hubby is" -the expression on the wife's face tells it all.

"What an idiot" - my expression.

He will wear a collar costing Rs 200-300 in order to fool the police but will not spend Rs 500 to buy a good quality helmet to save his life !

7 comments:

rajesh said...

എന്തൊരുവായില്‍ നോക്കി

മുക്കുവന്‍ said...

ഹഹഹ....

ശ്രീ said...

പക്ഷേ, ഹെല്‍‌മറ്റ് വാങ്ങി വച്ചാല്‍‌ ഇതു പോലെ പോലീസിനെ പറ്റിച്ചു എന്ന സമാധാനത്തോടെ നടക്കാനാകില്ലല്ലോ എന്നു കരുതിയാകും. കഷ്ടം!

ക്രിസ്‌വിന്‍ said...

സംഭവം കേരളത്തിലായതുകൊണ്ട്‌ അത്ഭുതപ്പെടാനൊന്നുമില്ല..

സാജന്‍| SAJAN said...

ആ സുഹൃത്ത് കമ്പ്യുട്ടെര്‍ വിരോധിയാണോ?
അല്ല ഇത് കാണാന്‍ സാധ്യതയില്ലേ?
പോസ്റ്റ് വായിച്ചിട്ട് അതിന്റെ ഗുണപാഠത്തേ ക്കാള്‍ കൂടുതലായി എനിക്ക് ഇതൊരു തമാശയായി ഫീല്‍ ചെയ്തു. എന്തോരം തരം ആളുകളാ?

N.J Joju said...

ആരെയെങ്കിലും പറ്റിയ്ക്കണം എന്നു തീരുമാനിച്ചാണോ മലയാളി ഉണരുന്നതുതന്നെ?!

പ്രയാസി said...

കഷ്ടം..