Dont drink & Drive

Dont drink & Drive

Wednesday, November 28, 2007

ചാലക്കുടി St James Hospital ലെ കണക്കുകള്‍

ചാലക്കുടി St James Hospital ലെ കണക്കുകള്‍ നമ്മുടെ കണ്ണു തുറക്കാന്‍ സഹായിക്കും എന്നു വിശ്വസിക്കുന്നു. ബഹുമാനപ്പെട്ട മന്ത്രിയുടെ കണ്ണ്‍ തുറക്കാന്‍ അതെന്തായാലും സഹായിച്ചു.

ഈ ആശുപത്രിയിലാണ്‌ ഒരു main Neurosurgical unit ഉള്ളത്‌. അതുകാരണം ധാരാളം head injury patients അവിടെ വരുന്നുണ്ട്‌.അവരുടെ കണക്കു പ്രകാരം october 2006 മുതലുള്ള കണക്കു നോക്കിയാല്‍ എതാണ്ട്‌ ഓരോ മാസവും 150 നും 200 നും ഇടയ്ക്ക്‌ തലയ്ക്ക്‌ ക്ഷതമേറ്റവര്‍ അവിടെ ചികില്‍സയ്ക്കായി എത്തിയിരുന്നു..

ഹെല്‍മെറ്റ്‌ compulsory ആക്കിയ ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഇത്‌ 18 ഉം 14 ഉം ആയിക്കുറഞ്ഞു. എല്ലാരും വായിട്ടലച്ച്‌ നിയമം അയഞ്ഞപ്പോള്‍ ഇതു വീണ്ടും പഴയപടി 150 നും 200നും ഇടയ്ക്കായി.

hospitalന്‌ ഇതു വന്‍ നഷ്ടമായിരുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നിട്ടും അവര്‍ ഇത്‌ പ്രസിദ്ധീകരിച്ച്‌ ഹെല്‍മെറ്റ്‌ compulsory ആക്കാന്‍ യത്നിച്ചു എന്നുള്ളത്‌ സ്തുത്യര്‍ഹമാണ്‌.

ഇത്തവണയെങ്കിലും നമുക്ക്‌ പിടിച്ചു നില്‍ക്കാന്‍ കഴിയും എന്നു നമുക്ക്‌ ആശിക്കാം. കുറച്ചു scan centreഉകളും അപകടമരണ കേസുകളില്‍ നിന്നു പൈസ ഉണ്ടാക്കുന്ന ഒരു ലോബിയുമല്ലാതെ വേറെയാര്‍ക്കും ഇതില്‍ എതിര്‍പ്പുണ്ടാകുമെന്നു തോന്നുന്നില്ല.

Rotary Club ന്റെ പ്രവര്‍ത്തനം മൂലം എറണാകുളത്ത്‌ 90% പേരും ഇപ്പോള്‍ ഹെല്‍മെറ്റ്‌ ധരിക്കുന്നുണ്ട്‌ എന്ന് അവര്‍ അവകാശപ്പെടുന്നു. ഇതു ശരിയായ വിവരം ആണോ എന്ന് എറണാകുളത്തുള്ള ആര്‍ക്കെങ്കിലും സ്ഥിരീകരിക്കാമോ? ഇതു ശരിയാണെങ്കില്‍ മറ്റു ജില്ലകളില്‍ എന്താണിത്ര resistance എന്നു നമുക്കു ചിന്തിക്കേണ്ടിയിരിക്കുന്നു.

15 comments:

rajesh said...

ചാലക്കുടി St James Hospital ലെ കണക്കുകള്‍

ശ്രീ said...

ശ്രദ്ധിയ്ക്കേണ്ട വിഷയം തന്നെ.

:)

അങ്കിള്‍ said...

:)

Anoop Technologist (അനൂപ് തിരുവല്ല) said...

ആരേപ്പേടിച്ചിട്ടാണാവോ ഹെല്‍മെറ്റ് നിയമത്തില്‍ അയവുവരുത്തിയത്.

ദിലീപ് വിശ്വനാഥ് said...

നല്ലൊരു കൈചൂണ്ടി.

Typist | എഴുത്തുകാരി said...

ഞാനും വായിച്ചിരുന്നൂ, പത്രത്തില്‍ ഈ കണക്കുകള്‍.
എനിക്കു മനസ്സിലാകാത്തതും അതു തന്നെയാ, എന്തിനാണീ ഹെല്‍മറ്റ് വിരോധം?

asdfasdf asfdasdf said...

ഹെല്‍മെറ്റ് വെച്ച് ആജീവനാന്ത തലവേദനവന്നിട്ടുള്ളവര്‍ ‍ എങ്ങനെ ബൈക്കോടിക്കും ? ഇവിടെ അതും ചിന്തിക്കണം. ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റാണ് ഐ.എസ്.ഐ മാര്‍ക്കോടുകൂടി തന്നെ മാര്‍ക്കറ്റില്‍ ഇറക്കുന്നത്. അത് വെച്ച് ബൈക്കോടിച്ച് വെറുതെ ബൈക്ക് താഴെയൊന്ന് വീണാല്‍ പോലും ഹെല്‍മെറ്റ് പൊട്ടി തലയില്‍ കുത്തിക്കയറി എത്ര അപകടങ്ങള്‍ ഉണ്ടാകുന്നു ?

ഹെല്‍മറ്റ് നിര്‍ബന്ധമായ കാലത്തുതന്നെയാണ് ഏറ്റവും കൂടുതല്‍ ബൈക്കിലെത്തി മാല മോഷണവും നാട്ടിലുണ്ടായിരുന്നതെന്നതും ഓര്‍ക്കണം.

ആവശ്യക്കാരന്‍ ഹെല്‍മറ്റ് ഉപയോഗിക്കട്ടെ എന്ന ബോധവല്‍ക്കരണമാണ് വേണ്ടത് അല്ലാതെ നിര്‍ബന്ധിക്കുകയല്ല.

krish | കൃഷ് said...

സ്വന്തം ജീവന്റെ രക്ഷക്കുവേണ്ടിയെങ്കിലും സ്വമേധയാ ഹെല്‍മറ്റ് ധരിക്കാന്‍ കേരളത്തിലുള്ളവര്‍ക്ക് മാത്രമെന്താണ് ഇത്ര വിഷമം. പിന്നെ, ഹെല്‍മറ്റ് ധരിച്ചു എന്നതുകൊണ്ടുമാത്രം അശ്രദ്ധയോടെ വാഹനമോടിച്ചിട്ടും കാര്യമില്ല. സ്വയം അറിയുക, പ്രവര്‍ത്തിക്കുക.

Murali K Menon said...

കേരളത്തില്‍ നിങ്ങളോടാരാ ഈ ബൈക്ക് ഓടിക്കാന്‍ പറഞ്ഞത്? അല്ല അതോണ്ടല്ലേ വീഴണത്! കേരളത്തില്‍ വഞ്ചി വാങ്ങി കുത്തിപ്പഠിച്ചാല്‍ (വെള്ളമുള്ളകാലത്ത്) അതില്‍ നിന്ന് വീണ് മുങ്ങിച്ചാവുമെന്നല്ലാതെ തല പൊട്ടീന്ന് ഒരു കേസ് വരില്ല.
എന്തായാലും കേരളത്തിന്റെ റോഡിന്റെ അവസ്ഥകാരണം ഞാന്‍ ഹെല്‍മെറ്റ് വാങ്ങി... ഇനി കാശൊത്താല്‍ ഒരു ബൈക്കും വാങ്ങണം.
:))

മുക്കുവന്‍ said...

hats off to Murali...

"കേരളത്തില്‍ നിങ്ങളോടാരാ ഈ ബൈക്ക് ഓടിക്കാന്‍ പറഞ്ഞത്? അല്ല അതോണ്ടല്ലേ വീഴണത്! കേരളത്തില്‍ വഞ്ചി വാങ്ങി കുത്തിപ്പഠിച്ചാല്‍ (വെള്ളമുള്ളകാലത്ത്) അതില്‍ നിന്ന് വീണ് മുങ്ങിച്ചാവുമെന്നല്ലാതെ തല പൊട്ടീന്ന് ഒരു കേസ് വരില്ല."

rajesh said...

കുട്ടന്മെനോന്‍ പറഞ്ഞത്‌ വളരെ ശരിയാണ്‌.

"ഹെല്‍മെറ്റ്‌ വച്ച്‌ ആജീവനാന്ത തലവേദന വന്നവര്‍ എങ്ങനെ ബൈക്കോടിക്കും?"

തീര്‍ച്ചയായും അയാള്‍ ജീവിച്ചിരുന്നതിന്‌ ഹെല്‍മെറ്റിനെ ത്തന്നെ കുറ്റം പറയണം. വളരെക്കാളം ജീവിച്ചതുകൊണ്ടാണല്ലോ തലവേദന അനുഭവിക്കേണ്ടിവന്നത്‌. ഹെല്‍മെറ്റ്‌ വച്ചില്ലായിരുന്നെങ്കില്‍ വളരെ നേരത്തെ തന്നെ ചത്തൊടുങ്ങുമായിരുന്നു.തലവേദന സഹിക്കേണ്ടി വരുകയുമില്ലായിരുന്നു.

പ്ലയിനില്‍ നിന്നു ചാടാന്‍ പോയിട്ട്‌ തോള്‍വേദന ഉള്ളതുകൊണ്ട്‌ ഞാന്‍ parachute കെട്ടൂല്ല എന്നു പറയുന്നതുപോലെ അല്ലേ?

ഇങ്ങനെ "ആജീവനനാന്ത വേദന"യുള്ളവരായിട്ട്‌ എത്ര പേരെ അറിയാം? (എനിക്കാ വാക്ക്‌ അങ്ങിഷ്ടപ്പെട്ടു പോയി !)

"ഹെല്‍മെറ്റ്‌ പൊട്ടി തലയില്‍ കുത്തിക്കയറി" അപകടമുണ്ടായ എത്ര പേരെ അറിയാം ?

പല കള്ളന്മാരും പാന്റും ഷര്‍ട്ടും ഇട്ടിരുന്നു എന്നും കേട്ടു.നമുക്കതുമൊക്കെ അങ്ങു വേണ്ടാന്നു വച്ചാലോ ?

ഹെല്‍മെറ്റ്‌ മൃതസന്‍ജീവനി ആണെന്നൊന്നും ആരും പറയുന്നില്ല. അതു വെച്ചു എന്നും പറഞ്ഞ്‌ വായില്‍നോക്കിയെപ്പോലെ ഓടിച്ചാല്‍ വീണു തല പൊട്ടും എന്നതിനു ഒരു സംശയവും ഇല്ല. ഹെല്‍മെറ്റ്‌ വയ്ക്കാത്ത സമയത്ത്‌ 180 ഉം വച്ചു കഴിഞ്ഞപ്പോള്‍ 14 ഉം. ഇതു മനസിലാകാന്‍ വലിയബുദ്ധിയൊന്നും വേണമെന്നെനിക്കു തോന്നുന്നില്ല.

എന്താ കുട്ടന്‍ മേന്‍നെ ഇങ്ങനെ ചിന്തിക്കാതെ ഓരോന്നു വിളിച്ചുപറയണത്‌?

asdfasdf asfdasdf said...

രാജേഷെ,

‘ആവശ്യക്കാരന്‍ ഹെല്‍മറ്റ് ഉപയോഗിക്കട്ടെ എന്ന ബോധവല്‍ക്കരണമാണ് വേണ്ടത് അല്ലാതെ നിര്‍ബന്ധിക്കുകയല്ല..‘ എന്നായിരുന്നു ഞാന്‍ എന്റെ കമന്റില്‍ പറഞ്ഞത്. വായില്‍ തോന്നിയത് വിളിച്ചു പറയുകയായിരുന്നില്ല.
അനുഭവത്തിന്റെ വെളിച്ചത്തില്‍ തന്നെയാണ് ഹെല്‍മറ്റ് വെച്ച് വണ്ടിയോടിച്ച് തലവേദന വന്നെന്നു പറഞ്ഞത്. അത് എല്ലാവര്‍ക്കും ആവണമെന്നില്ല. ലക്സൂസിലും മെഴ്സിഡസിലും അമേരിക്കയിലും യൂറോപ്പിലും കറങ്ങുന്നവര്‍ക്ക് ഈ വികാരം മനസ്സിലാവാന്‍ ബുദ്ധിമുട്ടാണ്.
ഒരു കാര്യത്തിന്റെ രണ്ട് വശവും ചിന്തിക്കേണ്ടതല്ലേയെന്നെ എന്റെ എളീയ ബോധമാണ് ഈ പോസ്റ്റില്‍ കമന്റിടാന്‍ വന്നത്. താങ്കള്‍ തരുന്ന എന്തും വിഴുങ്ങാനുള്ള മാനസിക വൈകല്യം എനിക്കിപ്പോഴും കൈവന്നിട്ടില്ല. ശ്രമിക്കാം.

myexperimentsandme said...

ഹെല്‍മറ്റ് വെച്ച് ബൈക്കോടിക്കുമ്പോള്‍ തലവേദനയോ മറ്റോ ഉണ്ടാവുന്നെങ്കില്‍ ബൈക്കോടിക്കാതിരിക്കുക എന്ന തീരുമാനമാണെടുക്കേണ്ടതെന്നാണ് എന്റെ അഭിപ്രായം.

വൈകുന്നേരം പാര്‍ട്ടിയൊക്കെയുണ്ടെങ്കില്‍, പലരാജ്യങ്ങളിലെയും ഡ്രൈവ് ചെയ്ത് വരുന്ന സാധാരണ പൌരന്മാര്‍ വരെ ചെയ്യുന്നത് ഒന്നുകില്‍ ഓറഞ്ച് ജ്യൂസോ മറ്റോ കുടിക്കും, അല്ലെങ്കില്‍, വെള്ളമടിച്ചിട്ടുണ്ടെങ്കില്‍, ടാക്സി പിടിച്ച് പോകും- ഒരു കാരണം നിയമാവബോധം, മറ്റൊരു കാരണം പൌരധര്‍മ്മം, മറ്റൊരു കാരണം പിടിച്ചാലുള്ള ശിക്ഷ.

“എന്ത് വന്നാലും എനിക്ക് വണ്ടിയോടിക്കണം-അത് ഹെല്‍മറ്റ് വെച്ച് വേണോ വേണ്ടയോ എന്നൊക്കെ എന്റെ തീരുമാനത്തിന് വിടണം” എന്ന നിലപാട് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. ഹെല്‍‌മറ്റ് വെക്കാതെ വണ്ടിയോടിച്ച് അപകടമുണ്ടായാല്‍ പരിക്ക് അയാള്‍ക്ക് മാത്രമാണെങ്കിലും സര്‍ക്കാരിന്റേതുള്‍പ്പടെ ധാരാളം റിസോഴ്‌സസ് അയാളുടെ ആ പ്രവര്‍ത്തി മൂലം ചിലവഴിക്കപ്പെടുന്നുണ്ട്- റോഡിലെ കുഴി നികത്താനുള്ള ടാറും മെറ്റലും വാങ്ങിക്കാനുള്ള സര്‍ക്കാരിന്റെ പൈസയുള്‍പ്പടെ. വേറേ എന്തെങ്കിലും രോഗിയെ ചികിത്സിക്കേണ്ട ഡോക്ടര്‍മാരുടെ സമയം/ആശുപത്രി സംവിധാനങ്ങള്‍ എല്ലാമാണ് ഇക്കാര്യത്തിനായി ചിലവഴിക്കപ്പെടുന്നത്. അതുകൊണ്ട് സര്‍ക്കാരിനും ഒരു നിലപാട് എടുത്തേ മതിയാവൂ.

അതേ സമയം തലയ്ക്ക് വേദനയുള്ളത് കാരണം ഹെല്‍‌മറ്റ് വെക്കാന്‍ പറ്റാത്തതുകാരണം ബൈക്കോടിക്കാന്‍ പറ്റുന്നില്ല എന്നത് ഒരാളുടെ മാത്രം വ്യക്തിപരമായ പ്രശ്‌നമാണ്. അതിനുള്ള പോംവഴി (ബൈക്കോടിക്കാതിരിക്കുക എന്നത് മുതല്‍ വേറേ എന്തെങ്കിലും യാത്രാമാര്‍ഗ്ഗം അന്വേഷിക്കുക) കണ്ടെത്തുക എന്നത് അയാളുടെ ഉത്തരവാദിത്തമാണ്.

rajesh said...

ഞാന്‍ 1988 മുതല്‍ (98 അല്ല) നാലു വര്‍ഷം ഒരു full face Studs helmetഉം വച്ച്‌ എന്റെ ബജാജ്‌ സ്കൂട്ടറില്‍ കറങ്ങിയിട്ടുണ്ട്‌. അന്ന് നിയമം ഇല്ലായിരുന്നു. പകുതി ജാട കാണിക്കാനും (അന്ന് വേറെ ആര്‍ക്കും ഹെല്‍മെറ്റ്‌ ഇല്ലായിരുന്നു) പകുതി രക്ഷയ്ക്കും വേണ്ടിയായിരുന്നു എന്നാണ്‌ ഓര്‍മ്മ. പലരും കളിയാക്കിയിട്ടുണ്ട്‌- ഞാന്‍ തെറിച്ചു വീണ്‌ കയ്യിലെയും കാലിലെയും മിക്കവാറും തൊലി മുഴുവന്‍ പോയിട്ടും മുഖത്തിന്റെ ഗ്ലാമര്‍ ഒട്ടും പോകാതെ എഴുന്നേറ്റു വരുന്നതുവരെ.head injuryഉം ഇല്ലായിരുന്നു. അതിനു ശേഷം ആരും കളിയാക്കിയതായി ഓര്‍ക്കുന്നില്ല. കഷണ്ടി വന്നിട്ടില്ല. തലവേദന വരുന്നത്‌ ഇതു കൊണ്ടാണെന്നു കരുതുന്നില്ല. കഴുത്തു വേദനയും ഇല്ല.

വെറും opel corsa ആണ്‌ ഇപ്പോഴത്തെ വണ്ടി. അതിലിരിക്കുന്നതു കാരണം വന്ന വഴി മറന്നു എന്നു കരുതുന്നില്ല. 1996 തൊട്ട്‌ സീറ്റ്ബെല്‍റ്റ്‌ ഇട്ടിട്ടുണ്ട്‌. റോഡില്‍ വണ്ടി നിര്‍ത്തിയിരിക്കുമ്പോള്‍ പോലും അതിടും.കാരണം നിര്‍ത്തിയിരിക്കുന്ന വണ്ടിയിലാരെങ്കിലും വന്നിടിച്ചാലും മതി energy transfer വഴി നമ്മള്‍ തെറിച്ചുപോകാന്‍.

ഇതിനൊന്നും നിയമം ആവശ്യമില്ല. എന്തിനു ചെയ്യുന്നു എന്നുള്ള കാരണം അറിയാമെങ്കില്‍ നമ്മള്‍ തനിയേ ഇതൊക്കെ ചെയ്യും.അറിഞ്ഞൂടാത്തപ്പോള്‍ നമ്മള്‍ ഞഞ്ഞാമുഞ്ഞാ ന്യായങ്ങള്‍ പറഞ്ഞ്‌ അത്‌ അനുസരിക്കാതിരിക്കാന്‍ നോക്കും.


എല്ലാം ആളുകളുടെ സ്വന്തം ഇഷ്ടത്തിനു വിടാമായിരുന്നു- വിവരം ഉള്ളവര്‍ ആയിരുന്നെങ്കില്‍. നമുക്ക്‌ വിദ്യാഭാസം മാത്രമല്ലേ ഉള്ളൂ (വിദ്യാഭ്യാസം ഇല്ലല്ലോ)

വക്കാരി പറഞ്ഞത്‌ വളരെ ശരി- സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള precautions എടുക്കാന്‍ മിനക്കെടാത്ത പലരും കാരണം നമ്മുടെ എത്രയോ കോടി രൂപയാണ്‌ ചിലവാകുന്നത്‌ എന്നു ഏതോ ഒരു റിപ്പോര്‍ട്‌ കണ്ടിരുന്നു..

പാഞ്ഞിരപാടം............ said...

ഒരു നല്ല കാര്യം