Dont drink & Drive

Dont drink & Drive

Tuesday, January 16, 2007

വാഹന അപകടങ്ങള്‍ - ആരുടെ കുറ്റം ??

നമ്മുടെ നാട്ടില്‍ അപകടങ്ങള്‍ ദിവസം തോറും വര്‍ധിച്ചു വരികയാണല്ലൊ.കഴിഞ്ഞ ആറു വര്‍ഷമായി ലോകത്തിലെ അപകട മരണങ്ങളില്‍ ഒന്നാമതായി നില്‍ക്കുന്നതു നമ്മുടെ ഭാരതം ആണ്‌.ഭാരതത്തില്‍ മൂന്നാമതാണ്‌ നമ്മുടെ കൊച്ചു കേരളം.ഇതിനു കാരണങ്ങള്‍ എന്തൊക്കെ ആണ്‌ എന്നു നമുക്കു നോക്കാം

(1)റോഡിലെ മര്യാദ ഇല്ലായ്മ- ഇതു കൂടി വരുകയാണ്‌. ഏല്ലാവര്‍ക്കും എത്രയും പെട്ടെന്നു മുന്നിലെത്തണം."മറ്റുളവര്‍ക്കു ബുധ്ദിമുട്ട്‌ വന്നാലും സാരമില്ല,എനിക്കു മുന്നിലെത്തിയാല്‍ മതി" എന്നുള്ള ഒരു ചിന്താഗതി ഇന്നു മലയാളികളുടെ ഉള്ളില്‍ കടന്നുകൂടിയിരിക്കുന്നു.ഇടത്തു കൂടിയും വലത്തു കൂടിയും വളഞ്ഞും പുളഞ്ഞും വണ്ടികളുടെ മുന്നില്‍ കയറാനുള്ള ശ്രമത്തിനിടയില്‍ അനേകം ജീവിതങ്ങള്‍ ദിവസവും പൊലിയുന്നു.


(2) നിയമങ്ങള്‍ അനുസരിക്കാനുള്ള മലയാളിയുടെ സ്വതസിധ്ദമായ മടി.-- സത്യമല്ലേ ? എതു നിയമം കൊണ്ടുവന്നാലും അതിനെതിരേ പ്ര്വര്‍ത്തിക്കാനുള്ള പ്രവണത നമ്മളേ പോലെ ലോകത്തൊരു ജനതക്കുമില്ല. ഏങ്ങനെയും കുറുക്കു വഴികള്‍ കണ്ടെത്തുവാനും നിയമം ലംഘിക്കാനും മലയാളികള്‍ മിടുക്കന്മാര്‍ ആണ്‌. എന്നാല്‍ ഇതേ മലയാളിയെ കേരളത്തിനു പുറത്തു കൊണ്ടുപോയി നോക്കൂ- ഇത്രതൊളം മര്യാദക്കരനും നിയമങ്ങള്‍ അനുസരിക്കുന്നവനും ആയി വേറെ ആരെയും കാണാന്‍ കിട്ടുകയില്ല ! പിന്നെ നമ്മുടെ നാട്ടില്‍ മാത്രം എന്തും ആവാം എന്നുള്ള വിചാരം കൊണ്ടുമാത്രമല്ലേ നാം ഈ വെണ്ടാതീനം കാണിക്കാന്‍ യാതൊരു മടിയും പ്രകടിപ്പിക്കാത്തത്‌?

5 comments:

Anonymous said...

hmm .

rajesh said...

വാഹന അപകടങ്ങള്‍ ആരുടെ കുറ്റം? നമ്മുടെ ഓരോരുത്തരുടെയും. ഒന്നുകില്‍ നമ്മള്‍ അനുസരിക്കുകയില്ല അല്ലെങ്കില്‍ അനുസരിക്കാത്തവരെ പറഞ്ഞുമനസ്സിലാക്കാറില്ല.

Anonymous said...

സര്‍ദാര്‍ജി റ്റാക്സി കത്തിച്ചുവിട്ടുകൊണ്ടിരുക്കുകയാണ്. ചുവന്ന സിഗ്നല്‍ കാണുമ്പോഴൊക്കെ ഒട്ടും വക വെയ്ക്കാതെ വിടലോ വിടല്‍. യാത്രക്കാരന്‍ ഭയചകിതനായി ചോദിച്ചു. ”സര്‍ദാര്‍ജീ ഇത് അപകടമല്ലേ.“ സര്‍ദാര്‍ജി പറഞ്ഞു. “ഇത് പഞ്ചാബാണ്.ഞാനൊരു സിംഹമാണ്.“(പുലിയും പുപ്പുലിയും അന്ന്‌ കണ്ടുപിടിക്കപ്പെട്ടിട്ടില്ല).കുറച്ചു കഴിഞപ്പോള്‍ പച്ച സിഗ്നല്‍ കണ്ട് വണ്ടി നിര്‍ത്തി സര്‍ദാര്‍ജി കാത്തിരുന്നു. യാത്രക്കാരന്‍ പറഞ്ഞു.”ജീ സിഗ്നല്‍ പച്ചയാണ്. നമുക്ക് പോകാം”. സര്‍ദാര്‍ജി: “തനിക്കത് പറയാം. ഇത് പഞ്ചാബാണ്. വേറൊരു സിംഹം ചിലപ്പോള്‍ അവന്റെ മുട്ടന്‍ ട്രക്കുമായി വരുന്നുണ്ടാകും.അവന്‍ പൊയ്ക്കൊട്ടെ. അതാണ് തടിക്കു നല്ലത്.”

കേരളത്തിലെ പുലികളും പുപ്പുലികളും കഥയിലെ സര്‍ദാര്‍ജിയുടെ വകഭേദങ്ങളാണ്. പച്ച കണ്ടാല്‍ നിര്‍ത്തില്ല എന്ന വ്യത്യാസം മാത്രം ഉണ്ട്.

ചക്കര said...

നമ്മുടെ നാട്ടിലെ റോഡുകളുടെ സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കേണ്ട! വണ്ടിയോടിക്കല്‍ ഒന്നു ഭേദപ്പെടുത്തിയാല്‍ റോഡില്‍ കിടന്ന് ചമ്മന്തിയാകാതിരിക്കാം.

ഓ ടോ സ്പീഡ് ഗവറ്ണ്ണറ് വെയ്ക്കുന്നതിനെപ്പറ്റിയുള്ള പുകില് കേള്‍ക്കുന്നില്ലേ? ഒരുത്തന്‍ മേടിച്ച് പിടിപ്പിച്ച് ആര്‍ ടീ ഓ പെര്‍മിറ്റ് കിട്ടിയാല്‍, അതഴിച്ചെടുത്ത് അടുത്തവന്‍ പിടിപ്പിച്ച് അവനും പെര്‍മിറ്റ് മേടിക്കുവാന്‍ പറ്റുന്ന തരത്തിലാണ് ഏമ്മാന്മാര്‍ നിയമം നടപ്പാക്കുന്നത്!!

rajesh said...

speed governer വച്ച്‌ ചീറിപ്പാഞ്ഞുള്ള പോക്ക്‌ തടഞ്ഞ്‌ കുറെ മനുഷ്യ ജീവന്‍ രക്ഷിയ്ക്കാം എന്നു വിചാരിച്ചാല്‍ അതിനെതിരെ മുടന്തന്‍ ന്യായം അടിക്കാനും നമുക്ക്‌ ആളുള്ളതാണ്‌ കഷ്ടം. ഞങ്ങള്‍ ചാവും,കൊല്ലും, നിങ്ങളാര്‌ ചോദിക്കാന്‍?

rajesh