Dont drink & Drive

Dont drink & Drive

Thursday, January 18, 2007

സ്പീഡ്‌ ലിമിറ്റ്‌ ആര്‍ക്കു വേണ്ടി ??

എല്ലാ റോഡിലും വാഹനം ഓടിക്കുവാനായി ഒരു പരിമിതി ഏര്‍പ്പെടുത്തിയിട്ടുണ്ട്‌ അതാണ്‌ സ്‌പീഡ്‌ ലിമിറ്റ്‌. ഇതിന്റെ ആവശ്യമുണ്ടോ എന്നു നമുക്കു നോക്കാം.

സിറ്റിക്കകത്ത്‌ 40 കിലോമീറ്റര്‍ ഉം ഹൈ വെയ്‌ല്‌ 70 കിലോമീറ്റര്‍ ഉം വേഗത ആണ്‌ നിലവിലുള്ള സ്‌പീഡ്‌ ലിമിറ്റ്‌. പലര്‍ക്കും ഇതു വളരെ കുറഞ്ഞ വേഗത ആയിത്തോന്നറുണ്ട്‌ എങ്കിലും യഥാര്‍ഥത്തില്‍ എത്രയാണ്‌ എന്നറിയാമോ ? 40 ല്‍ പോകുമ്പോള്‍ ഓരോ സെക്കന്റിലും 11 മീറ്റര്‍ ആണു സഞ്ചരിക്കുന്നത്‌. ആലോചിച്ചു നോക്കിയാല്‍ ഇത്‌ വിചാരിക്കുന്നതുപോലെ അത്ര നിസ്സാരം അല്ല എന്നു മനസ്സിലാകും. അതുപോലെ 60 കിമി എന്നു പറഞ്ഞാല്‍ അത്‌ ഒരു സെക്കന്റില്‍ 16 മീറ്റര്‍ ആണ്‌.എന്താണിതിന്റെ പ്രശ്നം എന്നല്ലേ ? സാധാരണ നിലയില്‍ ഒരാളിന്‌ വണ്ടി ചവിട്ടി നിര്‍ത്താന്‍ കുറഞ്ഞത്‌ ഒരു സെക്കന്റെങ്കിലും വേണം,കാരണം നമ്മുടെ മുമ്പില്‍ നടക്കുന്ന കാര്യങ്ങള്‍ കണ്ണുകള്‍ വഴി തലച്ചോറില്‍ എത്തിയതിനു ശേഷം അപകടം ഉണ്ടോ ഇല്ലയോ എന്നു വിലയിരുത്തി ഉണ്ടെങ്കില്‍ ബ്രേക്ക്‌ പിടിക്കൂ എന്നു കാലിലെയോ കൈയിലെയോ മാംസപേശികള്‍ക്ക്‌ തലച്ചോറിന്റെ നിര്‍ദ്ദേശം കിട്ടാനുള്ള സമയം ആണിത്‌.ദൈവം തമ്പുരാന്‍ വിചാരിചാല്‍ പോലും ഇതിന്റെ വേഗത കൂട്ടാന്‍ സാധിക്കുകയില്ല.

ഇതു മാത്രം അല്ല പ്രശ്നം. വാഹനത്തിന്റെ ഭാരവും വേഗതയും അനുസരിച്ച്‌ അതിന്റെ ഊര്‍ജം (മൊമെന്റം) കൂടുന്നു.ബ്രേക്ക്‌ ചവിട്ടിക്കഴിഞ്ഞ്‌ ഒന്നോ രണ്ടോ സെക്കന്റെടുക്കും വണ്ടി നില്‍ക്കാന്‍. സൈക്കിള്‍ നിര്‍ത്താന്‍ വേണ്ടതിനേക്കാള്‍ കൂടുതല്‍ ദൂരം വേണം സ്കൂട്ടര്‍ നിര്‍ത്താന്‍ എന്നുള്ളത്‌ നമുക്കെല്ലാം അറിയാം. അതിനേക്കാള്‍ പതിന്മടങ്ങ്‌ വേഗത്തില്‍ വരുന്ന കാറോ ബസ്സോ ലോറിയോ പിടിച്ചാലുടന്‍ നില്‍ക്കാത്തതില്‍ ഒട്ടും അത്ഭുതപ്പെടണ്ടതില്ല. പക്ഷേ ഇതു നമ്മളില്‍ പലര്‍ക്കും മനസ്സിലാകാന്‍ താമസ്സിക്കുന്നു. ഫലമോ നിത്യേന ഉണ്ടാകുന്ന അപകട മരണങ്ങളുടെ നീണ്ട ലിസ്റ്റ്‌ !

നമ്മളുടെ സ്‌പീഡ്‌ അനുസരിച്ച്‌,വണ്ടി നില്‍ക്കാന്‍ വേണ്ട ദൂരവും, സമയവും കൂടുന്നു. 40ല്‍ പോകുമ്പോള്‍ (11 മീറ്റര്‍ / സെക്കന്റ്‌)നമ്മുടെ മുമ്പില്‍ ഒരു കുട്ടി എടുത്തു ചാടി എന്നിരിക്കട്ടെ. നമ്മള്‍ വളരെ "ശ്രദ്ധയോടെ" ഓടിക്കുന്നതുകൊണ്ട്‌ (ഹ ഹ ഹ )ഇത്‌ നാം ഉടനെ കാണുകയും ബ്രേക്ക്‌ ചവിട്ടാന്‍ തുടങ്ങുകയും ചെയ്യുന്നു ( ഒരു സെക്കന്റ്‌). വണ്ടിയുടെ ഊര്‍ജം കാരണം അത്‌ നില്‍ക്കുന്നതിനായി ഒരു സെക്കന്റ്‌ എങ്കിലും എടുക്കും എന്നു വയ്ക്കുക. അതായത്‌ ഏതാണ്ട്‌ രണ്ട്‌ സെക്കന്റ്‌ കഴിഞ്ഞേ വണ്ടി നില്‍ക്കാന്‍ പോകുന്നുള്ളൂ. അപ്പോഴേക്കും 22 മീറ്റര്‍ നാം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നു. കുട്ടി എടുത്തു ചാടിയത്‌ 22 മീറ്ററിന്‌ അകത്താണെങ്കില്‍ (21 മീറ്റര്‍ ആണെങ്കില്‍ പോലും)നാം ഈ കുട്ടിയെ കൊന്നു കഴിഞ്ഞിരിക്കും കാരണം നാം പോയി ഇടിക്കുന്നതിന്റെ ആഘാതം വണ്ടിയുടെ ഭാരത്തിനെ ഒരു സെക്കന്റിലെ സ്പീഡ്‌ കൊണ്ട്‌ ഗുണിക്കുമ്പോള്‍ കിട്ടുന്നത്രയും വലുതാണ്‌ ( കാറിന്റെ ഭാരം 1000 കിലോ ആണെങ്കില്‍, 11 മീറ്റര്‍ ഗുണം 1000 =11000 ന്യുട്ടണ്‍ ആണ്‌ ആ കുട്ടിയുടെ മേല്‍ വരുന്ന ആഘാതം).പിന്നെങ്ങനെ ജീവിച്ചിരിക്കും?

സ്പീഡ്‌ കൂടുന്നത്‌ അനുസരിച്ച്‌ നമുക്ക്‌ ആലോചിക്കാനുള്ള സമയം കുറയുന്നതോടൊപ്പം വണ്ടി നില്‍ക്കാന്‍ വേണ്ട സമയം കൂടുകയും ചെയ്യുന്നതിനാല്‍, അപകട സാധ്യത വളരെയധികം വര്‍ധിക്കുന്നു.

ഓര്‍മ്മിക്കുക -- 40 കിലോമീറ്ററില്‍ താഴെ നടക്കുന്ന അപകടങ്ങളില്‍ 80 ശതമാനം പേരും ജീവനോടെ രക്ഷപ്പെടുമ്പോള്‍ 40നു മുകളില്‍ നടക്കുന്ന അപകടങ്ങളില്‍ 80 ശതമാനം പേരും മരിക്കുന്നു.

അതുപോലെ മുന്‍പില്‍ പോകുന്ന വാഹനത്തിനെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ പോകുന്ന ചിലരുണ്ട്‌- നിര്‍ത്താന്‍ 2 സെക്കന്റ്‌ എങ്കിലും എടുക്കും എന്നുള്ളതു കൊണ്ടാണ്‌ വികസ്വര രാജ്യങ്ങളില്‍ 2 സെക്കന്റ്‌ ഗ്യാപ്‌ എന്ന ആശയം കൊണ്ടുവന്നിരിക്കുന്നത്‌. അതായത്‌ നമ്മള്‍ 2 സെക്കന്റില്‍ സഞ്ചരിക്കാന്‍ സാധ്യത ഉള്ള ദൂരം (40ല്‍ ആണെങ്കില്‍ 11 മീറ്റര്‍, 60 ല്‍ ആണെങ്കില്‍ 16 മീറ്റര്‍ എന്നിങ്ങനെ ) നമ്മുടെ മുന്നിലുള്ള വാഹനവും ആയി അകലം വേണം. നമ്മളില്‍ എത്ര പേരുണ്ട്‌ ഇങ്ങനെ അകലം ഇട്ടു പോകന്‍ ശ്രമിക്കുന്നത്‌ ? ആരെങ്കിലും അങ്ങനെ അകലം ഇട്ടാല്‍ തന്നെ സെക്കന്റുകള്‍ക്കകം അതിനിടയില്‍ കേറുന്ന "മിടുക്കന്മാരും" നമ്മുടെ ഇടയില്‍ ഉണ്ട്‌.

ഏല്ലാവര്‍ക്കും ഒരേ സ്പീഡ്‌ ലിമിറ്റ്‌ തന്നെ- വലിയ വണ്ടിക്ക്‌ വലിയ സ്പീഡ്‌ എന്നു വിചാരിച്ച്‌ ചീറിപ്പാഞ്ഞു നടക്കുന്നവരെയും,ഗവണ്‍മന്റ്‌ വണ്ടിയുടെ സ്റ്റിയെറിംഗ്‌ പിടിച്ചു കഴിഞ്ഞാല്‍ പിന്നെ "രാജാവാണു ഞാന്‍" എന്ന മട്ടില്‍ ഓടിക്കുന്ന ധാരാളം പേരെയും നമുക്ക്‌ ദിവസവും കാണാവുന്നതാണ്‌ ഈതിലേറ്റവും രസം എന്നു പറയുന്നത്‌ -പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ലാത്തവനാണ്‌ " ഞാന്‍ ഒരു വകയ്ക്ക്‌ കൊള്ളാത്തവന്‍ ആണല്ലോ" എന്നുള്ള അപകര്‍ഷതാബോധം മറക്കാന്‍ വേണ്ടി പലപ്പോഴും ചീറിപ്പാഞ്ഞ്‌ പോകുന്നത്‌ എന്നതാണ്‌. അവന്‍ കാരണം അപകടത്തില്‍ പെടുന്നതോ വെറും നിരപരാധികളും !

21 comments:

എം.കെ.നംബിയാര്‍ said...

ഇതൊക്കെ നഗ്നസത്യങ്ങള്‍ തന്നെ.പരിഹരിക്കുന്നതിന്ന് പ്രൈമറി ക്ലാസ്സുമുതല്‍ ഇപ്പോള്‍തന്നെ ഇതും ഒരുവിഷയമാക്കി കുട്ടികളില്‍ നിന്നും ആരംഭിക്കേണ്ടിയിരിക്കുന്നു
mknambiear

rajesh said...

സ്പീഡ്‌ ലിമിറ്റ്‌ പേടിത്തൊണ്ടന്മാര്‍ക്കു വേണ്ടി മാത്രം

rajesh said...

സ്പീഡ്‌ ലിമിറ്റ്‌ പേടിത്തൊണ്ടന്മാര്‍ക്കു വേണ്ടി മാത്രം

അപ്പു said...

നല്ല പോസ്റ്റ് രാജേഷ്. ഗള്‍ഫ് നാടുകളിലെ ഹൈവേകളിലൂടെ, നൂറും നൂറ്റിയിരുപതും കിലോമീറ്റര്‍ സ്പീഡില്‍ ‘ബമ്പര്‍ ടു ബമ്പര്‍’ എന്നമട്ടില്‍ ചീറിപ്പായുന്ന എല്ലാവരും ഈ പോസ്റ്റൊന്നു വായിച്ചേക്കണേ.....

Haree | ഹരീ said...

താങ്കള്‍ പറയുന്നതെല്ലാം ശരിതന്നെ, ചെയ്യേണ്ടതും. എനിക്കു തോന്നുന്ന ചില ബദലുകള്‍:
• 21 മീറ്ററിനുള്ളില്‍ കുട്ടി വന്നാല്‍ മരിക്കും, എന്നാലവിടെയും ബോധവത്കരണം ആവശ്യമല്ലേ? റോഡ് മുറിച്ചു നടക്കുന്നവര്‍ പലപ്പോഴും അലസത കാട്ടാറുണ്ട്. വണ്ടിക്ക് ബ്രേക്കില്ലേ, പിടിച്ചു നിര്‍ത്തണം എന്ന ലൈനാണ് പലപ്പോഴും. പെട്ടെന്ന് മുറിച്ച് കടന്ന്‍ സൌകര്യമുണ്ടാക്കിക്കൊടുത്താല്‍ താനങ്ങു ചെറുതായെന്ന ഭാവമാണ് പലര്‍ക്കും.
• തിരക്കേറിയ റോഡുകളില്‍ സീബ്രാ ക്രോസിംഗ് ഉള്ള എത്ര സ്ഥലങ്ങള്‍. അവിടെ ക്രോസ് ചെയ്യുവാന്‍ നിര്‍ത്തി മീറ്ററുകള്‍ മുന്നോട്ടെത്തുമ്പോഴാവും വേറെ ഒരാള്‍ വട്ടം ചാടുന്നത്.
• അപകടങ്ങള്‍ നിയന്ത്രിക്കുവാന്‍ സ്പീഡ് ലിമിറ്റ് മാത്രം മതിയോ? അപകടം കുറക്കുവാനായി കുറഞ്ഞ സ്പീഡ് ലിമിറ്റ് വെയ്ക്കുക എന്നത് തലതിരിഞ്ഞ പുരോഗതിയല്ലേ? റോഡിന് വീതി കൂട്ടുക, തിരക്കേറിയ സ്ഥലങ്ങളില്‍ റോഡ് മുറിച്ചു കടക്കുവാന്‍ ഓവര്‍ബ്രിഡ്ജ്, അണ്ടര്‍ ബ്രിഡ്ജ് എന്നിവ ഉണ്ടാക്കുക എന്നിവയൊക്കെ പരീക്ഷിക്കാവുന്നതാണ്.
• റോഡിന്റെ വലതുവശം ചേര്‍ന്ന് നടക്കണമെന്ന ഏറ്റവും ലളിതമായ നിയമം എത്ര കാല്‍നടക്കാര്‍ പാലിക്കാറുണ്ട്?
• അതുപോലെ പ്രാധാന്യമുള്ള കാര്യമാണ് കുറഞ്ഞ വേഗത എന്നതും. ഒരു വാഹനത്തില്‍ കയറ്റാവുന്നതിലും കൂടുതല്‍ ലോഡും കയറ്റി 25-30 വേഗതയില്‍ പോവുന്ന ധാരാളം വാഹനങ്ങള്‍ ഹൈവേകളില്‍ കാണാം. ഓവര്‍ടേക്ക് ചെയ്യുവാന്‍ റോഡിന്‍ വീതിയുമില്ല. എതിര്‍വശത്തുനിന്ന് വണ്ടികളൊന്നും വരാതിരിക്കുന്നതുവരെ മറ്റുള്ളവര്‍ പിറകെ ഈ വേഗതയില്‍ പോവണം. അപകടം വളരെക്കുറയും, പക്ഷെ ഇന്ധനക്ഷമതയോ?

ലേഖനം ഏകപക്ഷീയമായി എനിക്കു തോന്നി. 40 കി.മീറ്ററില്‍ സഞ്ചരിക്കുവാനല്ലല്ലോ, കൂടിയ പവറും സുരക്ഷിതത്വവും ഓടിക്കുവാന്‍ ആയാസരാഹിത്യവുമുള്ള വാഹനങ്ങള്‍ മേടിക്കുന്നത്?
--

rajesh said...

നന്ദി അപ്പു.

ഹരി പറഞ്ഞ്തില്‍ ചിലതിനോടു യോജിക്കാന്‍ വയ്യ. ധാരാളം സ്ഥലങ്ങളില്‍ നടന്ന പരീക്ഷണങ്ങളുടെ ഫലമായാണ്‌ സ്പീഡ്‌ ഒരു പ്രധാന ഘടകം ആണെന്ന് എല്ലാവരും മന്‍സ്സിലാക്കിയത്‌.

സ്പീഡ്‌ കൂടുന്തോറും നമുക്ക്‌ റിയാക്റ്റ്‌ ചെയ്യാന്‍ ഉള്ള സമയം കുറയുന്നു, വാഹനം നില്‍ക്കാന്‍ വേണ്ട സമയവും,ദൂരവും കൂടുന്നു, വാഹനത്തിന്റെ ഊര്‍ജം കൂടുന്നു.
50 കിലോമീറ്റര്‍ സ്പീഡില്‍ ചവിട്ടിയാല്‍ നില്‍ക്കാന്‍ ഏതാണ്ട്‌ 28 മീറ്റര്‍ വേണം. അതായത്‌ 28 മീറ്റര്‍ അകലത്തിലുള്ളയാള്‍ രക്ഷപ്പെടും. അതേ സമയം 60 കിലോമീറ്ററില്‍ ആണെങ്കില്‍ 38 മീറ്റര്‍ നില്‍ക്കാന്‍ വേണം. ഈ വാഹനത്തിന്റെ മുന്നിലും 28 മീറ്റര്‍ അകലെ ഒരാള്‍ എടുത്തു ചാടി എന്നിരിക്കട്ടെ- അയാളെ ഈ വാഹനം 41 കിലോമീറ്റര്‍ വേഗതയിലാണ്‌ ഇടിക്കാന്‍ പോകുന്നത്‌.വെറും പത്തു കിലോമീറ്ററിന്റെ വ്യത്യാസമേ ഉള്ളു പക്ഷെ ഒരാള്‍ ജീവിച്ചിരിക്കും ഒരാള്‍ മരിക്കും.

40 തിനു താഴെ ഉണ്ടാകുന്ന ഇടികളില്‍ 80 ശതമാനം പേരും രക്ഷപ്പ്പ്പെടുമെ പക്ഷെ 40 കിലോ മീറ്ററിനു മുകളില്‍ ഉണ്ടാകുന്ന ഇടികളില്‍ പെടുന്നവരില്‍ വെരും 20 ശതമാനം മാത്രമേ ജീവനോടെ രക്ഷപ്പെടാറുള്ളു എന്നത്‌ ഒരു ദുഖ സത്യമാണ്‌

പിന്നെ, "പൈസ കൊടുത്ത്‌ ഉഗ്രന്‍ വണ്ടി വാങ്ങിയിട്ട്‌ പതുക്കെ പോകാനോ" എന്ന ചോദ്യം കൊള്ളാം. ഈ മിന്നുന്ന കാറുകളെല്ലാം ഇന്ത്യയില്‍ വരുന്നതിനു മുന്‍പു തന്നെ വികസ്വര രാജ്യങ്ങളില്‍ ഉണ്ടായിരുന്നതാണല്ലോ. അവിടെ പോയിട്ട്‌ സ്പീഡ്‌ ലിമിറ്റ്‌ തെറ്റിക്കാറില്ലല്ലോ നമ്മളാരും, കാരണം ശിക്ഷ കിട്ടും എന്നറിയാം.

നമ്മള്‍ മാത്രം expert ആയാല്‍ പോരല്ലോ എതിരെ വരുന്നവനും expert അല്ലെങ്കില്‍ എത്ര പുത്തന്‍ "പവറും, സുരക്ഷിതത്വവും" ഉള്ള വണ്ടിയായാലും അതിനകത്തിരുന്നു ചളുങ്ങുകയേ നിര്‍വാഹമുള്ളു.

ഒരു ദിവസം 10 പേരാണ്‌ കേരളത്തില്‍ മരിക്കുന്നത്‌ ഒരു വര്‍ഷം 3650 പേര്‍. അത്ര ചെറിയ സംഖ്യയല്ല. വലിയ വണ്ടി സ്പീഡിലേ ഓടിക്കൂ എന്നു പറഞ്ഞാല്‍ ചുറ്റിപ്പ്പ്പോകുകയേയുള്ളൂ.

rajesh said...

ഞാന്‍ ഇതിനെക്കുറിച്ച്‌ ഒരു പടം ഇട്ടിട്ടുണ്ട്‌ അത്‌ ബ്ലോഗ്‌ തുടങ്ങുന്നിടത്ത്‌ Drink drive ന്റെ തൊട്ടു താഴെ ഉണ്ട്‌

Haree | ഹരീ said...

ചില കാര്യങ്ങളോട് യോജിക്കുവാന്‍ വയ്യ എന്നു പറഞ്ഞ് അവസാനമെഴുതിയ കമന്റിലാണല്ലോ പിടിച്ചിരിക്കുന്നത്.
• മറ്റു രാജ്യങ്ങളില്‍(ട്രാഫിക് നിയമങ്ങള്‍ എല്ലാവരും അനുസരിക്കുന്ന, വികസിത രാജ്യങ്ങളില്‍) കൂടിയ സ്പീഡ് ലിമിറ്റ് എന്നതുപോലെ കുറഞ്ഞ സ്പീഡ് ലിമിറ്റും, വീതികൂടിയ റോഡുകളും (ഡിവൈഡര്‍ ഉണ്ടെങ്കില്‍ എതിരെ വരുന്നയാള്‍ എക്സ്പേര്‍ട്ടല്ലെങ്കിലുള്ള പ്രശ്നം ഒഴിവാകുമെന്നു തോന്നുന്നു), നിയമങ്ങള്‍ എല്ലാവരും അനുസരിക്കുന്നു എന്നുറപ്പുവരുത്തുന്ന സംവിധാനം, ഇതിനെല്ലാം ഉപരിയായി റോഡ് നിയമങ്ങള്‍ തന്താങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയുള്ളതാണെന്ന പൌരബോധം ഇവയെല്ലാം ഉണ്ടെന്നാണ് എന്റെ അറിവ്.
• അപകടമല്ല, അശ്രദ്ധയും അഹങ്കാരവുമാണ് മരണകാരണമെങ്കില്‍? വേഗത മാത്രം നിയന്ത്രിച്ചതുകൊണ്ട് കാര്യമില്ല. നടക്കുന്നവര്‍ക്കും സൈക്കിള്‍ യാത്രികര്‍ക്കും നിയമങ്ങള്‍ ബാധകമല്ല എന്ന നിലപാടാണ്.
--

rajesh said...

ഒരിടത്തും എല്ലാവരും നിയമങ്ങള്‍ അനുസരിക്കുമെന്ന് എനിക്ക്‌ തോന്നുന്നില്ല.(അല്ലെങ്കില്‍ വികസിത രാജ്യങ്ങളില്‍ അപകടമരണങ്ങള്‍ ഉണ്ടാവുകയില്ലല്ലോ) പക്ഷേ അനുസരിക്കാത്തവരുടെ എണ്ണം വളരെ കുറവാണ്‌ എന്നതാണ്‌ വ്യത്യാസം.

യാതൊരു വിധത്തിലുള്ള പരിശീലനവും കൂടാതെ നിരത്തില്‍ ഇറക്കവുന്ന വണ്ടിയാണ്‌ ബൈക്ക്‌ നമ്മുടെ നാട്ടില്‍. എന്നാല്‍ വികസിത രാജ്യങ്ങളില്‍ നോക്കൂ. കാറിനെക്കാള്‍ ബുദ്ധിമുട്ടാണ്‌ 2 വീലര്‍ ലൈസെന്‍സ്‌ കിട്ടാന്‍. വെറും സൈക്കിള്‍ ബാലന്‍സും വെച്ച്‌ പവര്‍ ഉള്ള ബൈക്കുമായി ഇറങ്ങുന്ന മീശ മുളക്കാത്ത കുബേര കുമാരനെ ആര്‍ക്കു പറഞ്ഞു മനസ്സിലാക്കാന്‍ പറ്റും? വന്റെ കണ്ണില്‍ മറ്റുള്ളവരെല്ലാം തൃണം മാത്രം. മീശ വരാത്തതിന്റെ complex തീര്‍ക്കാനും, ആണാണെന്നു കാണിക്കാനും അവന്‍ ബൈക്കില്‍ സര്‍ക്കസ്‌ കാണിക്കുന്നു. അവന്‍ ചീറിപ്പാഞ്ഞു പോകുമ്പോള്‍ അവന്റെ മനസ്സിലും ഇതു തന്നെയാണ്‌ ചിന്ത - " പൈസ കൊടുത്ത്‌ ഈ ബൈക്ക്‌ വാങ്ങിയിട്ട്‌ 40ല്‍ പോകാനോ ?" എങ്കില്‍ പിന്നെ സൈക്കിള്‍ വാങ്ങിച്ചാല്‍ പോരായിരുന്നോ ?" ഈ കുബേര കുമാരന്‍ നമ്മുടെ വീട്ടുകാരെ ഇടിച്ചു വീഴ്ത്തിയിട്ട്‌ " നിങ്ങള്‍ക്ക്‌ മാറി നടന്നുകൂടായിരുന്നോ, ഞാന്‍ സ്പീഡില്‍ പോകാനായിട്ടാണ്‌ ഈ ബൈക്ക്‌ തന്നെ വാങ്ങിച്ചത്‌" എന്നു പറഞ്ഞാല്‍ ഹരിയുടെ പ്രതികരണം എന്തായിരിക്കും എന്ന് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്‌ ;-)

അലിഫ് /alif said...

രാജേഷ്, കുറിപ്പ് നന്ന്. പക്ഷേ
അപകടങ്ങള്‍ക്ക് കാരണം വാഹനങ്ങളുടെ സ്പീഡ് മാത്രമാണെന്നൊരു ധ്വനി കുറിപ്പിലും കമന്‍റുകളീലും ഇല്ലാതില്ല. ശരിക്കും അത് മാത്രമാണോ കാരണം.ഞാന്‍ തിരുവനന്തപുരം നഗരത്തിലെ താമസക്കാരനാണ്, പരമാവധി റോഡ് നിയമങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്. പ്രധാന പാതയായ എം.ജി റോഡിന്‍റെ സെക്രട്ടരിയേറ്റിനു മുന്ഭാഗത്ത് മൂന്ന് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥപിച്ചിരിക്കുന്നു, ഒരു കിലോമീറ്ററില്‍ താഴെ വരുന്ന ദൂരത്ത്. ഈ ദൂരത്ത് , ഇത്രയും സിഗ്നലുകള്‍ക്കിടയില്‍ വാഹനങ്ങള്‍ക്ക് എത്ര സ്പീഡ് ഉണ്ടാവുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ. പക്ഷേ നഗരത്തില് വാഹന അപകടങ്ങള്‍ കൂടുതല്‍ നടക്കുന്ന സോണും ഏതാണ്ടിത് തന്നെയാണ്. അശ്രദ്ധയോടുള്ള റോഡ് ക്രോസിംഗ് ആണ് അതിനു കാരണമെന്നെനിക്ക് തോന്നിയിട്ടുള്ളത്. വണ്ടിയോടിക്കുന്നവര്‍ക്ക് വാഹനത്തിന്‍റെ സ്പീഡ് കുറയ്ക്കാനല്ലേ കഴിയൂ; ലൈസന്‍സ് വേണ്ടാത്ത കാല്‍ നട /സൈക്കില്‍ സവാരിക്കാരെ ആര്‍ക്ക് ബോധവല്‍ക്കരിക്കാന്‍ പറ്റും.
നമ്മുടെ നാട്ടിലെ റോഡുകളുടെ സ്ഥിതിയും കാല്‍നടക്കാര്‍ക്കും മറ്റും ചെയ്തിരിക്കുന്ന സൌകര്യങ്ങളും കൂടി സ്പീഡ് കൊണ്ടുള്ള അപകട മരണനിരക്ക് മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കണക്കാക്കുന്നത് നന്ന്. റോഡ് വികസനമെന്ന പേരില്‍ ഉള്ള ഫുട്ട്പാത്തിലും കൂടെ ടാര്‍ ഒഴിച്ച് വീതികൂട്ടുന്ന നാടല്ലേ നമ്മുടേത്..
പിന്നെ ഒന്ന് കൂടി, എന്‍റെ നഗരത്തില്‍ സ്പീഡ് ലിമിറ്റ് സൂചിപ്പിക്കുന്ന ധാരാളം ബോര്‍ഡുകള്‍ ഉണ്ട്, അതിലെല്ലാം ലിമിറ്റിലുമധികം പോസ്റ്ററുകളും ഒട്ടിച്ചേക്കുന്നു, എന്താ ചെയ്ക?. സ്വന്തം വാഹനമോടികാതെ 360 ഡിഗ്രിയുലുമധികമുണ്ടങ്കില്‍ അങ്ങിനെയും കറങ്ങി തിരിഞ്ഞുപോകുന്ന ‘ഓട്ടോ റിക്ഷകളില്‍‘ സവാരി പോകാം.

ഹരീയുടെ ചില നിരീക്ഷണങ്ങളില്‍ യോജിക്കുന്നു.

rajesh said...

അലിഫ്‌,

സ്പീഡ്‌ ആണ്‌ പ്രധാന കാരണം എന്നു ധ്വനി ഉണ്ടെന്നു പറഞ്ഞത്‌ ശരിയാണ്‌.

സിഗ്നല്‍ പച്ച ആയാലുടന്‍ ചീറിപ്പായുന്നത്‌ കണ്ടിട്ടില്ലേ? ഇപ്പോഴത്തെ മിക്കവാറും വണ്ടികളും 0 to 60 in 5 or 10 seconds പോകാന്‍ കഴിവുള്ളവയാണ്‌ അവര്‍ ചീറിപ്പാഞ്ഞു തന്നെ പോകും. വഴിയില്‍ ഏതു ഭാഗ്യ ദോഷി ഉണ്ടെങ്കിലും അവനെ ഇടിച്ചു തെറിപ്പിച്ചു കൊണ്ട്‌- പക്ഷെ, 40ല്‍ താഴെയുള്ള ഇടിയാണെങ്കില്‍ ഈ ഭാഗ്യദോഷി ജീവിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു എന്നാണ്‌ സത്യം.

പിന്നെ, ഓരോ വണ്ടി വരുമ്പോഴും ലൈറ്റ്‌ ചുവപ്പ്‌ ആകുന്നില്ലല്ലോ. ചിലര്‍ക്ക്‌ പച്ച ലൈറ്റ്‌ തന്നെ കിട്ടും അവര്‍ നിര്‍ത്താതെ തന്നെ പോകും.

നിങ്ങള്‍ രണ്ടു പേരും പറഞ്ഞ പല കാരണങ്ങളും ഞാന്‍ നേരത്തെ തന്നെ ഈ പോസ്റ്റില്‍ പറഞ്ഞിരുന്നു http://rajeshinteblog.blogspot.com/2007/01/blog-post_6262.html- പക്ഷെ ആരും വായിക്കുന്നില്ലായിരുന്നു കാരണം എനിക്ക്‌ പിന്മൊഴികളില്‍ ഇടുന്ന വിദ്യ അറിഞ്ഞുകൂടായിരുന്നു ;-)

കാല്‍നടക്കാരേയും വെറുതെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല- എല്ലാം കൂടി ഒരുമിച്ച്‌ പറഞ്ഞാല്‍ ബോറടിക്കുമല്ലോ എന്നു വിചാരിച്ച്‌ പറഞ്ഞില്ല എന്നു മാത്രം ;-)

നമ്മുടെ നാട്ടിലെ സൗകര്യങ്ങള്‍ കുറവായതുകൊണ്ട്‌ മരണങ്ങള്‍ കുറയ്കണം എന്നു ദൈവം തമ്പുരാന്റെ അടുത്ത്‌ പറഞ്ഞാല്‍ പറ്റുമോ? ഉള്ളതു കൊണ്ട്‌ മരണനിരക്ക്‌ കുറക്കാനല്ലേ നോക്കേണ്ടത്‌? അതില്‍ ഏറ്റവും എളുപ്പം സ്പീഡ്‌ കുറച്ച്‌ ഇടി നടന്നാലും,ആളു ചാവാതെ നോക്കുന്നതല്ലേ? 40നു താഴയുള്ള ഇടിയില്‍ 80% ആള്‍ക്കാരും രക്ഷപ്പെടും എന്നുണ്ടെങ്കില്‍, ബാക്കിയുള്ള കാര്യങ്ങള്‍ ശരിയാവുമ്പോഴത്തേക്ക്‌ (ചത്ത കാക്ക മലര്‍ന്നു പറക്കുന്ന ഒരു സമയം ഉണ്ടാവുമല്ലോ) ഇടിയുടെ ആഘാതം കുറക്കുന്നതല്ലേ ഒരു വഴി എന്നാണ്‌ എന്റെ ചോദ്യം.

ഫുട്‌പാത്ത്‌ ഉണ്ടായാല്‍ പോലും പലരും രോഡില്‍ക്കൂടിയെ നടക്കൂ.ചിലടത്തൊക്കെ ഫുട്‌പാത്ത്‌ സാധനങ്ങള്‍ വില്‍ക്കാനുള്ള ചന്തയുടെ ഭാഗമാണ്‌ ഇവരെയൊക്കെ പറഞ്ഞു മനസ്സിലാക്കാന്‍ നമ്മളില്‍ ഓരോരുത്തരും എന്തും മാത്രം ശ്രമിക്കുന്നുണ്ട്‌? ഞാനോ, ഹരിയോ, ആലിഫോ മാത്രം ശ്രമിച്ചാല്‍ പോരായിരിക്കും, പക്ഷെ നമ്മളെങ്കിലും ശ്രമിക്കണ്ടെ. നമ്മള്‍ ഓരോരുത്തരും ഒരു ദിവസം ഒരാളിനു ഇതെല്ലാം പറഞ്ഞുകൊടുക്കാന്‍ സമയം ചിലവഴിച്ചാല്‍ പോരേ. ഓഫീസിലിരുന്നു സൊറ പറയുമ്പോള്‍ ഒരു കാര്യം (സ്പീഡ്‌ ലിമിറ്റ്‌ , one-way തെറ്റിച്കു പോകരുത്‌ എന്നുള്ള കാര്യം, സീറ്റ്‌ ബെല്‍റ്റ്‌ ഇടണം എന്നുള്ളത്‌) ചര്‍ച്ച ചെയ്താല്‍ ചിലപ്പ്പ്പോള്‍ ഒരു കുടുംബം ആയിരിക്കും രക്ഷപ്പെടുന്നത്‌. ചിന്തിക്കുക- നമുക്കോരോരുത്തര്‍ക്കും ചെയ്യാവുന്നതെ ഉള്ളു, എല്ലാം ഗവണ്‍മന്റ്‌ ചെയ്തു തരണം എന്നു പറഞ്ഞാണ്‌ മിക്കവരും ഇരിക്കുന്നത്‌ ,അതാണ്‌ കേരളത്തില്‍ പലതും നടക്കാതെ വരുന്നത്‌.

rajesh said...

സ്പീഡ്‌ കൂടുന്തോറും ചാവാനുള്ള സാധ്യത കൂടുന്നു എന്നു വേണമെങ്കില്‍ നമുക്കു പറയാം. മരിക്കാനുള്ള സാധ്യത എന്നു പറഞ്ഞാല്‍ അതിനു ഗ്ലാമര്‍ കൂടിപ്പോകും !

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

രാജേഷേ.. അഭിനന്ദനങള്‍..
U've made it

Anonymous said...

ഗള്‍ഫ് രാജ്യങ്ങളില്‍ റൊഡ് ക്രോസ് ചെയ്യുംബൊള്‍ വണ്ടിയിടിച്ച് മരിക്കുന്നതിലധികവും ഇന്ത്യക്കാര്‍ ആണ്. പണ്ട് ഇവിടെ വന്ന സമയം കഫീലിന്റെ കൂടെ ഇന്ത്യക്കാരുള്ള ഏരിയയില്‍ പോവുംബൊള്‍ അയാള്‍ ചോദിക്കും എന്താ ഹിന്ദികള്‍ മാത്രമിങ്ങനെ നടു റോഡില്‍ നിന്നു വര്‍താനം പരയുന്നത്, ഇന്ത്യയിലെ പശുക്കളെപ്പൊലെ എന്ന്.. എതിര്‍വാദത്തിനു നിiല്‍ക്കാറില്ല കാരണം കണ്ണടച്ചിരുട്ടാക്കുന്നതെന്തിന്..എന്നു ചിന്ത കൊണ്ട്.ഇപ്പൊഴാണെങ്കില്‍ ബംഗ്ലാദേശികളെയും കൂടെക്കാണിക്കാമായിരുന്നു.
conclusion:മംഗലശ്ശേരി നീലകണ്ടന്‍ പറഞ്ഞ പൊലെ..നമ്മുടെ നാട്ടുകാറ് ഇങ്ങനെയെ ആവൂ..വണ്ടിയോടിക്കുന്നതും, നിയമം പാലിക്കുന്നുണ്ടൊ എന്നു നൊക്കെണ്ടതും അശ്രദ്ധമായ്യീ റൊഡ് ക്രോസ് ചെയ്യുന്നതും എല്ലാം ഞങ്ങള്‍ തന്നെ..അപ്പൊ സമൂഹത്തിന്റെ പൊതു സ്വഭാവമാണ് എല്ലാത്തിലും കാണുന്നത്. റോഡിലും..
20ശതമാനം ആളുകള്‍ നന്നായിരിക്കാം. ബാക്കി 80ല്‍
അഹങ്കാരം, അറിവില്ലായ്മ,അതുകൊണ്ടുള്ള ബോധമില്ലായ്മ തുടങ്ങിയവയാണ്. ചില കാര്യങ്ങലിലെങ്കിലും നമ്മള്‍ ആഫ്രിക്കക്കാര്‍ക്കു തുല്യര്‍ തന്നെ.
എനിക്കറിയാവുന്ന ഒരു സംഭവതില്‍ ബൈക്കിനു പുറകില്‍ കാറിടിച്ച് ബൈക്ക് യാതികന്‍ മരിച്ചു..കാറോടിച്ചിരുന്നത് ഒരു ഡോക്ടര്‍ തരുണിയായിരുന്നു.. സൌദിയില്‍ ആയിരുന്നെകില്‍ വേരെ ചോദ്യമില്ല കാരണം മുന്നില്‍ പോവുന്നവന്റെ പുറകില്‍ ക്ര്ത്യമായ അകലം പാലിക്കെണ്ടത് പുറകിലൌള്ളവന്റെ കടമയായതിനാല്‍ പുറകിലുള്ളവന്‍ തെന്നെ കുറ്റക്കാരന്‍, ഇനി മുന്നിലുള്ളവന്‍ സഡന്‍ ബ്രെക്കിട്ടൂന്ന് പരഞ്ഞ്ഞ്ഞാലും,
മുന്നിലെ വണ്ടി ശ്രധിക്കെണ്ടത് പിറകില്‍ വറുന്നവണാണ്. പക്ഷെ, നാട്ടില്‍ ഡൊക്റ്ററുടെ പണക്കൊഴുപ്പില്‍ ആ പാവം പയ്യന് ജീവിതം തീര്‍ന്നെന്ന് മാത്രം.സാവധാനം പൊയ്ക്കൊണ്ടിരിന്ന അവന്റെ പുറകില്‍ ഓവെര്‍സ്പീഡില്‍ വന്ന ഡോക്റ്റര്‍ കാരിടിച്ചത് കണ്ട ദ്രിക്സാക്ഷികളെ പ്പോലും വിലക്കെടുത് പയ്യന്‍ സഡന്‍ ബ്രൈക് ചെയ്യുകയാണെന്ന് പിന്നെ മാറ്റിപ്പരയിച്ചു. എന്നാല്‍ പ്പൊലും നിങ്ങള്‍ നോക്കെന്ടിയിരുന്നില്ലെന്ന് കോടതിയോ,പോലീസോ ചൊദിചില്ല. വണ്‍സ് എഗൈന്‍, മം.നീ: ഇന്ത്യന്‍ സബ്കോണ്ടിനെന്റ് ഇങ്ങ്നെയാണ്‍, ഇങ്ങ്നേയെ ആവൂ, നന്നായാല്‍ അതിന്റെ പേരു തന്നെ മറ്റേണ്ടി വന്നേക്കും.

rajesh said...

ഇന്നു രാവിലത്തെ മനോരമയില്‍ - 3 അപകടങ്ങള്‍, 5 മരണങ്ങള്‍. അതിലൊന്ന് ഭര്‍ത്താവിനെ ഗള്‍ഫിലേക്ക്‌ വിമാനം കയറ്റിവിട്ടിട്ട്‌ തിരിച്ചു പോകുകയായിരുന്ന ഒരു യുവതിയും. കഷ്ടം !!

എന്നാണ്‌ നമ്മള്‍ ഇതൊക്കെ ഒന്നു പഠിക്കുന്നത്‌?

ബാര്‍ബറെ തിരഞ്ഞെടുക്കുന്നതിനു പോലും വളരെയധികം ശ്രദ്ധിക്കുന്ന മലയാളി വണ്ടി ഓടിക്കാന്‍ തിരഞ്ഞെടുക്കുന്നതോ ഏറ്റവും സ്പീഡില്‍ ചീറിപ്പാഞ്ഞ്‌ ഏതു തിരക്കിനിടയിലും നുഴഞ്ഞു കയറി "മറ്റുള്ളവനെന്തു പറ്റിയാലും സാരമില്ല എനിക്ക്‌ എറണാകുളത്തു നിന്ന് 3 മണിക്കൂര്‍ കൊണ്ട്‌ തിരോന്തരത്ത്‌ എത്തണം" എന്ന മട്ടില്‍ ഓടിക്കുന്നവന്മാരെയാണ്‌.

കഴിഞ്ഞവര്‍ഷം 3650 പേരാണ്‌ നമ്മുടെ റോഡുകളില്‍ ചതഞ്ഞ്‌ മരിച്ചത്‌.അതില്‍ 1750 പേര്‍ ഹെല്‍മെറ്റില്ലാത്ത ബൈക്ക്‌ യാത്രക്കാരായിരുന്നു.

നമുക്ക്‌ ഇനിയും സ്പീഡില്‍ പോകാം.

"ഒരാവശ്യത്തിനു പോകുമ്പോള്‍ അല്‍പം സ്പീഡില്‍ പോയാലെന്താ കുഴപ്പം" എന്നു ചോദിക്കുന്ന നാട്ടില്‍ ഇത്രയും പേരേ മരിച്ചുള്ളുവല്ലോ എന്നാണ്‌ എനിക്കാശ്വാസം !

...പാപ്പരാസി... said...

പ്രിയ രാജേഷ്‌,
ഇന്നലെ മുഴുവനും എന്റെ മനസ്സില്‍ 2 ദിവസം മുന്‍പേ നടന്ന ആക്സിഡന്റില്‍ മരിച്ച ആളെകുറിച്ചായിരുന്നു,എനിക്ക്‌ തീര്‍ത്തും അപരിചിതനായിട്ടുകൂടി അയാളെന്റെ ദിവസം മുഴുവനെടുത്തു...ഇത്‌ വായിച്ചപ്പോ അതിനു ചേരുന്ന ഒരു പടം ഞാന്‍ ഇന്നലെ പോസ്റ്റിയതിന്റെ ലിങ്ക്‌ ഞാന്‍ ഇവിടെ ഇടുന്നു....എന്തിനാണ്‌ എല്ലാവരും ഇത്ര കാണിക്കുന്നത്‌,മറ്റുള്ളവര്‍ക്ക്‌ വേദന സമ്മാനിക്കാനോ?http://jaalagam.blogspot.com/2007/06/blog-post.html

rajesh said...

സ്പീഡ്‌ ലിമിറ്റ്‌ പേടിത്തൊണ്ടന്മാര്‍ക്കു വേണ്ടി മാത്രം

ഉണ്ണിക്കുട്ടന്‍ said...

ലേഖനത്തോട് ഒരു പരിധി വരെ യോജിക്കുന്നു. 40 ഇല്‍ പോകുന്നതാണ്‌ എല്ലാവര്‍ക്കും സുരക്ഷിതം ശരിയാണ്‌ പക്ഷെ ഇതെത്രത്തോളം പ്രയോഗികമാണ്‌ ..? ഒരാള്‍ 20 കിമി/മണിക്കൂറില്‍ പോയാലും അതു നിര്‍ത്താന്‍ 2 സെക്കന്റ് എടുക്കുമെങ്കില്‍ 11 മീറ്റര്‍ മുന്നോട്ടു പോകും അപ്പോ കുട്ടി നില്‍ക്കുന്നത് 10 മീറ്റര്‍ മുന്‍പില്‍ ആണെങ്കിലോ (കണ്‍ഫ്യൂഷനയോ..?) അപ്പോ എല്ലാവരും ശ്രദ്ധിക്കണം വാഹനം ഓടിക്കുന്നവരും വഴിയിലൂടെ നടക്കുന്നവരും റോഡ് മുറിച്ചു കടക്കുന്നവരും എല്ലാം . അല്ലാതെ വേഗത കുറച്ചതു കൊണ്ടു മാത്രം അപകടങ്ങള്‍ കുറയണമെന്നില്ല.

[ഞാന്‍ 60+ ഇല്‍ പോകുമ്പോള്‍ പലപ്പോഴും ആളുകള്‍ വട്ടം ചാടിയിട്ടുണ്ട്. പക്ഷെ. പക്ഷെ 32 മീറ്ററൊന്നും മുന്നോട്ടു പോകതെ ഞാന്‍ വണ്ടി നിര്‍ത്തീട്ടുണ്ടെന്നാണ്‌ എന്റെ ഓര്‍മ്മ.. ]

rajesh said...

Thanks

എല്ലാവരും നന്നായി വണ്ടി ഓടിക്കാന്‍ അറിയാവുന്നവരും, ഒരേ directionല്‍ പോകുന്നവരും ആണെങ്കില്‍ എത്ര സ്പീഡ്‌ ആയാലും കുഴപ്പമില്ല.(അല്ലെങ്കില്‍ ഈ formula 1 racing എന്തു ബോര്‍ ആയിരുന്നേനേ !)

ഉണ്ണിക്കുട്ടന്‍ 32 മീറ്റര്‍ പോകാതെ വണ്ടി നിര്‍ത്തിയെങ്കില്‍ അത്‌ കൊള്ളാം കാരണം അത്രയ്ക്ക്‌ ഭയങ്കര reflex ഉള്ളത്‌ എപ്പോഴും നല്ലതാണ്‌. വളരെയധികം പഠനങ്ങള്‍ തെളിയിക്കുന്നത്‌ മിക്കവര്‍ക്കും minimum 1 സെക്കന്റെങ്കിലും thinking distanceഉം 1 സെക്കന്റ്‌ braking distanceഉം വേണമെന്നാണ്‌ (നമ്മള്‍ "അപകടം" എന്ന് ചിന്തിക്കുന്ന സമയം വണ്ടി മുന്നോട്ട്‌ പോകുന്ന ദൂരമാണ്‌ "thinking distance" അതുപോലെ ബ്രേക്ക്‌ ചെയ്തു കഴിഞ്ഞിട്ടും വണ്ടിയുടെ momentum കാരണം മുന്നോട്ട്‌ പോകുന്ന ദൂരമാണ്‌ "braking distance").

അങ്ങനെയുള്ളപ്പോള്‍ ഈ "അപകടം " എന്നു ചിന്തിക്കാനെടുക്കുന്ന ഒരു സെക്കന്റില്‍ 11 മീറ്റര്‍ പോകുന്നതാണോ അതോ 22 മീറ്റര്‍ (80km/hr)പോകുന്നതാണോ നല്ലതെന്ന് നാം ചിന്തിക്കണം. ആ സമയത്ത്‌ നമ്മള്‍ ഫോണില്‍ സംസാരിക്കുകയാണെങ്കില്‍ നമ്മുടെ reaction time ഒരു സെക്കന്റൊന്നുമല്ല 4ഉം 5ഉം സെക്കന്റായി മാറുന്നു എന്ന് പല പഠനങ്ങളും തെളിയിക്കുന്നു. അപ്പോള്‍ ആ 4 സെക്കന്റുകൊണ്ട്‌(brake ചവിട്ടുന്നതിനു മുന്‍പേ തന്നെ) നാം 44 മീറ്റര്‍ പോകുന്നതാണോ അതോ 88 മീറ്റര്‍ പോകുന്നതാണോ നല്ലത്‌?

ഒരു തവണ രക്ഷപ്പെട്ടു കഴിയുമ്പോള്‍ " ആഹാ, ഇതു കൊള്ളാം എനിക്കു ഇടിക്കാതെ ചവിട്ടി നിര്‍ത്താന്‍ പറ്റി,അപ്പോ ഞാന്‍ ഒരു മിടുക്കന്‍ ഡ്രൈവര്‍ തന്നെ" എന്നു ചിന്തിക്കുന്നതാണ്‌ ഏറ്റവും വലിയ അപകടം. ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു എന്നു വിചാരിക്കുകയാണെങ്കില്‍ ഒരിക്കല്‍ we will run out of luck എന്ന് നമുക്ക്‌ തന്നെ മനസ്സിലാകും. അല്ലാതെ ഞാന്‍ മിടുക്കന്‍ എന്നു വിചാരിച്ചാല്‍ നാം വീണ്ടും അതു തന്നെ ചെയ്യും കാരണം വീണ്ടും വീണ്ടും ചെയ്യുമ്പോളാണല്ലോ നമ്മുടെ experienceഉം മിടുക്കും ഒക്കെ വര്‍ദ്ധിക്കുന്നത്‌. ഞാന്‍ ഇതു വരെ 120,000 miles englandലും ഏതാണ്ട്‌ അത്രയും തന്നെ kilometres ഇന്ത്യയിലും ഓടിച്ചിട്ടുണ്ട്‌. ഞാന്‍ സിറ്റിക്കകത്ത്‌ 40 നു മുകളില്‍ പോകാറില്ല, ഹൈവേ യില്‍ 60/70നു മുകളില്‍ (ഏതാണ്‌ എഴുതിവച്ചിരിക്കുന്നത്‌ എന്നനുസരിച്ച്‌)വിവരം വച്ചതിനു ശേഷം (englandല്‍ നിന്നു തിരിച്ച്‌ വന്നതിനു ശേഷം ;-)]ഓടിക്കാറില്ല. ഇന്ത്യന്‍ ലൈസെന്‍സ്‌ എടുത്തിട്ട്‌ 18 വര്‍ഷവും ബ്രിട്ടിഷ്‌ ലൈസെന്‍സ്‌ എടുത്തിട്ട്‌ 11 വര്‍ഷവും ആയി. എന്റെ ചുറ്റും ഞാന്‍ ദിവസവും കാണുന്ന 99.5% ആള്‍ക്കാരെക്കാലും എനിക്ക്‌ experience ഉണ്ട്‌. എന്നു വച്ച്‌ ഞാന്‍ 60തില്‍ സിറ്റിക്കകത്ത്‌ ചീറിപ്പായുന്നതില്‍ അര്‍ഥമുണ്ടോ? ഒരു ദിവസത്തെ experience ഉള്ള ഒരുവന്‍ പോരെ എന്നെ അപകടത്തില്‍പ്പെടുത്താന്‍?

സ്പീഡ്‌ കുറച്ചാല്‍ അപകടങ്ങളുടെ എണ്ണം കുറയും എന്നതിന്‌ ഒരു സംശയവും വേണ്ട. കാരണം സ്പീഡ്‌ കുറയുന്തോറും നമുക്ക്‌ react ചെയ്യാന്‍ വേണ്ട സമയം കൂടുതല്‍ കിട്ടുന്നു, വണ്ടിയുടെ momentum കുറവായതിനാല്‍ അത്‌ നില്‍ക്കാന്‍ വേണ്ട സമയവും കുറയുന്നു.

അപകടമുണ്ടായാല്‍ത്തന്നെ അതിന്റെ impact സ്പീഡ്‌ അനുസരിച്ചാണ്‌ കൂടുന്നത്‌. impact എന്നു പറയുന്നത്‌ വാഹനത്തിന്റെ സ്പീഡിന്റെയും ഭാരത്തിന്റെയും ഗുണനതിന്റെ result ആണ്‌ . കാറിന്‌ 1000കിലോ ഉണ്ടെന്നിരിക്കട്ടെ. 40ല്‍ (11m/s) പോകുമ്പോള്‍ അതിന്റെ ഇമ്പാക്റ്റ്‌ 1000x11 = 11000 newtons ആണ്‌ അതേ കാര്‍ 60ല്‍ (16m/s) പോകുമ്പോള്‍ ഇത്‌ 1000x 16= 16000 newtons ആയും 80ല്‍ പോകുമ്പോള്‍ 22000 newtons ആയും മാറുന്നു. mohammed ali ആള്‍ക്കാരെ ഇടിച്ചിട്ടിരുന്നത്‌ വെറും 3300 newtons കൊണ്ടാണ്‌ അതിന്റെ എത്രയോ ഇരട്ടിയാണ്‌ ഇത്‌

കാറിനകത്തിരിക്കുമ്പോള്‍ 40 കിലോമീറ്റര്‍ കുറവാണെന്ന് നമുക്കു തോന്നും. അതേ സമയം നമ്മുടെ നേരെ ചീറിപ്പാഞ്ഞു വരുമ്പോഴെ അതിന്റെ ഭീകരത നമുക്ക്‌ മനസ്സിലാവൂ.

മൂര്‍ത്തി said...

സ്പീഡ് കൂടുന്നത് എന്തായാലും നമ്മുടെ നാട്ടിലെ റോഡുകളില്‍ അപകടം വര്‍ദ്ധിപ്പിക്കും എന്നതില്‍ തര്‍ക്കിക്കേണ്ട കാര്യമില്ലെന്നു തോന്നുന്നു. ഉള്ള infrastructure വെച്ച് എങ്ങനെ അപകടം കുറയ്ക്കാം എന്നു നമുക്ക് ചിന്തിക്കാം. എല്ലാവരും സഹകരിക്കണം എന്നു മാത്രം.
എന്റെ ഒരു സുഹൃത്ത് പറഞ്ഞ ഒരു ഡ്രൈവിംഗ് പാഠം ഉണ്ട്.
“നമ്മള്‍ ഒഴിച്ച് റോഡില്‍ കാണുന്ന എല്ലാവര്‍ക്കും വട്ടാണെന്നു കരുതിയെ വണ്ടി ഓടിക്കാവൂ..അവര്‍‍ എപ്പോള്‍ വേണമെങ്കിലും നമ്മുടെ നെഞ്ചിലേക്ക് വരും. അത്ര ശ്രദ്ധ വേണം” :)പിന്നെ റോഡ് കാണുന്നില്ലെങ്കില്‍ ആക്സിലറേറ്റര്‍ കൊടുക്കരുത്. വളവില്‍ ഇത് വളരെ പ്രധാനമാണ്.

പിള്ളാരു വണ്ടി എടുത്ത് ചെത്തുന്ന കാര്യം വായിച്ചപ്പോഴാണ്‍ ഈ സ്ലോഗന്‍ ഓര്‍മ്മ വന്നത്..
Don't Let Your Kids Drive If They are Not Old Enough Or Else They Will Never Be.

rajesh said...

മൂര്‍ത്തി പറഞ്ഞത്‌ കറക്റ്റ്‌.

പലരും ഒരു വളവു വരാന്‍ കാത്തിരിക്കുന്നതുപോലെ തോന്നും. അപ്പ്പ്പോഴാണല്ലോ മുന്‍പിലത്തെ വണ്ടി slow ചെയ്യാന്‍ സാധ്യത ഉള്ളത്‌. ഉടനേ ആ വളവില്‍ക്കൂടി നല്ല സ്പീഡില്‍ മുന്നില്‍ക്കേറാന്‍ ഒരു ശ്രമം. പലപ്പോഴും രക്ഷപ്പെട്ടു കഴിയുമ്പോള്‍ ഇതു കൊള്ളാം എന്നൊരു തോന്നല്‍. ഒരു ദിവസം വളവില്‍ എതിരേ ഇതേ ചിന്തയുമായി വരുന്ന വേറൊരു വായില്‍നോക്കിയുമായി കൂട്ടിമുട്ടുന്നു, കഥ കഴിയുന്നു. കഥ കഴിഞ്ഞില്ലെങ്കില്‍ ചിലപ്പോള്‍ പഠിക്കുമായിരിക്കും.

ഈയിടെ എന്റെ പരിചയത്തില്‍ ഒരാള്‍ക്ക്‌ ഒരപകടം.കാര്‍ കരണം മറിഞ്ഞു. അദ്ദേഹത്തിന്റെ മകളുടെ കയ്യൊടിഞ്ഞു. അദ്ദേഹത്തിനൊന്നും പറ്റിയില്ല. അന്വേഷിച്ചപ്പോള്‍ "ഞാന്‍ ഉറങ്ങിപ്പോയി" എന്ന് ഒരു നാണവും ഇല്ലാതെ ആ engineer പറയുന്നു. സീറ്റ്ബെല്‍റ്റ്‌ ഇട്ടിട്ടില്ലായിരുന്നു. രാവിലെ മൂന്നു മണിക്ക്‌ ഡ്രൈവ്‌ ചെയ്യുമ്പോള്‍ ഇടക്കൊന്നു നിര്‍ത്തി വല്ല ചായയോ മറ്റോ കുടിക്കണ്ടെ? നിര്‍ത്താതെ ഓടിച്ച്‌ 6 മണിക്കാണ്‌ ഈ അപകടം.

അദ്ദേഹത്തിന്റെ ഏക ദുഖം - ആഗസ്റ്റ്‌ ഒന്നു മുതല്‍ സീറ്റ്ബെല്‍റ്റ്‌ compulsory ആക്കുന്നതുകൊണ്ട്‌ അതിടാതെ പോകാന്‍ ഒക്കുകയില്ലല്ലോ എന്നുള്ളതാണ്‌.

എല്ലാരും മരിച്ചിരുന്നെങ്കില്‍ ഇതില്‍ നിന്നു വല്ലതും പഠിക്കുമായിരുന്നോ എന്ന് ഞാന്‍ അദ്ദേഹത്തിനോട്‌ ചോദിച്ചു. (ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല എന്നുള്ളതാണ്‌ സത്യം ).

അങ്ങനെ ഒരു പരിചയക്കാരനെക്കൂടി നഷ്ടമായി !