Dont drink & Drive

Dont drink & Drive

Thursday, January 25, 2007

റോഡ്‌ അപകടങ്ങള്‍ എപ്പോഴും മറ്റുള്ളവര്‍ക്കേ പറ്റാറുള്ളു .

ഇതാണെന്നു തോന്നും മിക്കവാറും മലയാളികളുടെയും ചിന്ത.നമുക്കോ നമ്മുടെ വേണ്ടപ്പെട്ടവര്‍ക്ക്ക്കോ അപകടം പറ്റുന്നതു വരെ നാം ഇതില്‍ ശ്രദ്ധി ക്കാറേ ഇല്ല എന്നുള്ളതാണ്‌ സത്യം.

ബസില്‍ കേറിയിരുന്ന് സ്പീഡില്‍ പോകുന്ന ഡ്രൈവറിനെ നോക്കി "എന്തൊരു മിടുക്കന്‍ " എന്നു പറയുന്ന ആള്‍ക്കാര്‍ തന്നെ എന്തെങ്കിലും അപകടം സംഭവിച്ചു കഴിഞ്ഞാല്‍ ഇതെ ഡ്രൈവറിന്റെ സ്പീഡിനെ കുറ്റം പറയും.വാഹനത്തില്‍ പോകുമ്പോള്‍ കാല്‍നടക്കാര്‍ എല്ലാം ക്രിമികള്‍ ആണെന്നു ചിന്തിച്ച്‌ വണ്ടി ഓടിക്കുന്നവന്‍ നടക്കേണ്ടി വരുമ്പൊള്‍ വണ്ടിക്കാരെ കുറ്റം പറയുന്നു.റോഡ്‌ ക്രൊസ്‌ ചെയ്യുന്നവരുടെ ഇടയില്‍ക്കൂടി ബൈക്കില്‍ ചീറിപ്പായുന്നവന്‍ ,തന്നത്താനെ നടക്കേണ്ടി വരുമ്പോള്‍ മറ്റു വാഹനങ്ങളെ മുഴുവന്‍ കുറ്റം പറയുന്നു.ഞാന്‍ കൂവിയില്ലെങ്കില്‍ സൂര്യന്‍ ഉദിക്കില്ല എന്നു പണ്ട്‌ പൂവന്‍ കോഴി പറഞ്ഞതു പോലെ "ഞാന്‍ ഇല്ലെങ്കില്‍ ഒന്നും നടക്കില്ല എന്ന ഭാവം കാരണം റോഡില്‍ സകല നിയമങ്ങളെയും തെറ്റിക്കുന്ന ഒരു കൂട്ടം ജനം നമ്മുടെ ഇടയില്‍ ഉണ്ട്‌.

3 comments:

rajesh said...

റോഡപകടങ്ങള്‍ എപ്പ്പ്പോഴും മറ്റുള്ളവര്‍ക്കേ പറ്റാറുള്ളു ! പിന്നല്ലാതെ !

rajesh said...

റോഡപകടങ്ങള്‍ എപ്പ്പ്പോഴും മറ്റുള്ളവര്‍ക്കേ പറ്റാറുള്ളു ! പിന്നല്ലാതെ !

rajesh said...

ബസില്‍ കേറിയിരുന്ന് സ്പീഡില്‍ പോകുന്ന ഡ്രൈവറിനെ നോക്കി "എന്തൊരു മിടുക്കന്‍ " എന്നു പറയുന്ന ആള്‍ക്കാര്‍ തന്നെ എന്തെങ്കിലും അപകടം സംഭവിച്ചു കഴിഞ്ഞാല്‍ ഇതെ ഡ്രൈവറിന്റെ സ്പീഡിനെ കുറ്റം പറയും.