ഓരോ ദിവസവും നമ്മുടെ കേരളത്തില്‍ ഏതാണ്ട് 10 പേര്‍ അപകടങ്ങളില്‍ മരിക്കുന്നുണ്ട്- ഒരു വര്‍ഷം 3650 പേര്‍ ! 2001 മുതല്‍ ഭാരതം ലോകത്തിലെ ഏറ്റവും കൂടുതല്‍ അപകടമരണങ്ങള്‍ നടക്കുന്ന രാജ്യം എന്ന "ബഹുമതി" മറ്റൊരു രാജ്യത്തിനും വിട്ടുകൊടുക്കാതെ മുന്നിട്ടു നില്‍ക്കുകയാണ്. ഇതിനു വേണ്ടി നിത്യവും പരിശ്രമിച്ച് ജീവന്‍ വെടിയുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. അവരില്‍ ആര്‍ക്കാണ് നന്ദി പറയേണ്ടതെന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക.
(1)തന്നെ തിരിഞ്ഞു നോക്കാത്ത "പ്രേമഭാജനത്തിന്റെ" കണ്ണില്‍ പെടാന്‍ വേണ്ടി ഇരുചക്ര വാഹനത്തില്‍ മരണക്കളി കളിക്കുന്ന അവശകാമുകനോടോ ?
(2) ട്രാഫിക് സിഗ്നല്‍ ചുവപ്പ് ആയിക്കഴിഞ്ഞാലും "ഇതെനിക്കു പുല്ലാണ്" എന്ന മട്ടില്‍ വാഹനം ഓടിച്ചു പോകുന്ന മിടുക്കന്മാരോടോ ?
(3)One Way ,എന്നോ No Entry എന്നോ ഉള്ള ബോര്‍ഡ് കണ്ടില്ലെന്ന മട്ടില്‍ കടന്നു പോകുന്ന വിവരദോഷികളോടോ ?
(4)തന്റെ കണ്‍മുന്‍പില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ പറ്റാതെ ഒരു നോക്കുകുത്തിയെപ്പോലെ നില്‍ക്കേണ്ടിവരുന്ന പോലീസുകാരോടോ ?
(5)നഗരത്തില്‍ സ്പീഡ് 40ല്‍ കൂടാന്‍ പാടില്ല എന്നറിയാമെങ്കിലും "ആരു ചോദിക്കാന്‍" എന്ന മട്ടില്‍ ചീറിപ്പാഞ്ഞു പോകുന്ന യുവകോമാളികളോടോ ?
(6)ഏങ്ങനെയും മുന്നിലെ വണ്ടിയെ ഓവര്‍ടേക്ക് ചെയ്യുക എന്ന ഒരൊറ്റ ലക്ഷ്യവുമായി അപകടകരമായ രീതിയില്‍ ഇടതുവശത്തുകൂടെയും വലത്തുവശതുകൂടെയും മുന്നില്‍ കേറാന്‍ ശ്രമിക്കുന്ന വായില്‍നോക്കികളോടോ ?
(7)സാരിയോ ചുരിദാറിന്റെ ഷാളോ ചുറ്റി ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് അറിയാമെങ്കിലും,"എനിയ്ക്കങ്ങനെ സംഭവിക്കില്ല" എന്ന ഉത്തമ വിശ്വാസത്തോടെ പാറിപ്പറക്കുന്ന ഷാളോടെ പാഞ്ഞുപോകുന്ന സഹോദരികളോടോ ?
(8)വണ്ടിയുടെ മുകളിലെ കറങ്ങുന്ന ചുവപ്പ്പ്പോ നീലയോ ലൈറ്റിന്റെ ബലത്തില്‍ നിയമങ്ങളെ കാറ്റില്‍ പറത്തുന്ന "വീരന്മാരോടോ" ?
(9)സ്വന്തം വീട്ടുമുറ്റത്ത് നടക്കുന്ന ലാഘവത്തോടെ കൈയും വീശി നടുറോദില്‍ ഉലാത്തുന്ന നാട്ടുകാരോടോ ?
(10)ബസിന്റെയോ ലോറിയുടെയോ ഗവണ്‍മന്റ് വണ്ടിയുടെയോ വളയം പിടിചു കഴിഞ്ഞാല്‍ ബാക്കി എല്ലാരും പുഴുക്കള്‍ എന്ന മട്ടില്‍ ഓടിക്കുന്ന "രാജാക്കന്മാരോടോ"?
(11)വലത്തോട്ടു തിരിയാനായി സിഗ്നല്‍ ഇട്ടാല്‍ ഉടന്‍ അതിന്റെ വലത്തുകൂടിയും, ഇടത്തോട്ട് സിഗ്നലിട്ടാല്‍ ഇടതുവശത്തുകൂടിയും തന്നെ ഓവര്‍ടേക് ചെയ്യാന്‍ ശ്രമിക്കുന്ന "അഭ്യസ്തവിദ്യരോടോ?
(12)മുന്‍പിലത്തെ വാഹനവുമായി തൊട്ടൂ തൊട്ടില്ല എന്ന മട്ടില്‍ യാത്ര ചെയ്യുന്ന "ധൈര്യശാലികളോടോ" ?
അതോ ഇതൊക്കെ സംഭവിച്ചിട്ടും "എനിക്കിതിലെന്തു കാര്യം" എന്ന മട്ടില്‍ നടന്നു നീങ്ങുന്ന,ഞാനും നിങ്ങളും അടങ്ങുന്ന , പ്രതികരണ ശേഷി നഷ്ടപ്പെട്ട ,ഈ സമൂഹത്തിനോടോ ??
പറയൂ, നന്ദി ആരോടു നാം ചൊല്ലേണ്ടൂ ???
Dont drink & Drive
Subscribe to:
Post Comments (Atom)
5 comments:
രാജേഷ്,
നന്ദി ചൊല്ലേണ്ടതു ഇവരോടൊന്നുമല്ല.
ഒരു മിനിട്ടില്‍ നൂറെന്ന കണക്കിനു വാഹനങ്ങള്‍ പടച്ചുവിടുന്ന ഫാക്റ്ററികളോട്,
വാതുക്കല്‍ വന്നു “ഓഓഓയ് വണ്ടിവേണം“ എന്നു പറഞ്ഞാലുടനെ വീടിനു മുന്‍പില്‍ വണ്ടി കൊണ്ടുവന്നു ഇട്ടേച്ചു പോകുന്ന ഡീലര്‍മാരോട്,
റേഷന്‍ കാറ്ഡ് പൊക്കിക്കാണിച്ചാല്‍ ലക്ഷങ്ങള്‍ വണ്ടിവാങ്ങാന്‍ കൊടുക്കുകയും ഒടുവില്‍ ഒരു തുണ്ട് കയറ് നല്‍കി കിടപ്പാടം കൊണ്ടുപോകുന്ന ബാങ്കുകാരോട്, ഇതിനെല്ലാം ഒത്താശ ചെയ്യുന്ന നമ്മളോടു തന്നെയും!!.
അതും ശരിയാണ് നന്ദു, പക്ഷേ, വണ്ടി തരാന്‍ ആളുണ്ടെന്നു വച്ച് അത് നേരേ ചൊവ്വേ ഉപയോഗിക്കണ്ട എന്നില്ലല്ലോ. ലൈസന്‍സ് കൊടുക്കുന്നതിനു മുന്‍പ് വണ്ടി ഓടിക്കാനറിയാമോ അതിനുള്ള പ്രായം ആയോ എന്നെങ്കിലും നോക്കണ്ടെ. 9ലും 10ലും ഉള്ള കൊച്ചുകുട്ടികള്‍ക്കു പോലും റ്റുഷനു പോകാന്‍ ബൈക്ക് വാങ്ങിക്കൊടുക്കുന്ന "അഭ്യസ്തവിദ്യരുടെ" നാടാണിത്- 50 cc ബൈക്കിനു ലൈസെന്‍സ് വേണ്ട എന്ന് ഏതോ കാലത്ത് ആരോ ഉണ്ടാക്കി വച്ചെന്നു പറയപ്പെടുന്ന റൂളിന്റെ ബലത്തില്‍ അതിലും വലിയ (100 ccയോ അതിനു മുകളിലോ ഉള്ള) വാഹനം വാങ്ങിക്കൊടുക്കുന്നവര്‍ ഇവിടെ ഉണ്ട്. "കുട്ടപ്പന്റെ (അല്ലെങ്കില്‍ ജോസഫിന്റെ/ മുഹമെദിന്റെ) അച്ഛന്‍ അവനു ബൈക്ക് വാങ്ങിക്കൊടുത്തല്ലോ അതുകൊണ്ട് എനിക്കും വേണം" എന്നു പറയുന്ന 15 തികയാത്ത പുന്നാര മോന്റെ മുഖത്ത് നോക്കി "പറ്റൂല്ല" എന്നു പറയാന്‍ ഇപ്പൊള്‍ മാതാപിതാക്കള്‍ക്ക് ധൈര്യമില്ല എന്നുള്ളതാണു സത്യം. വ്വണ്ടി ഓടിക്കാന്‍ ബാലന്‍സ് മാത്രം പോരാ, റോഡ് സെന്‍സ് വേണം എന്നുള്ള കാര്യം ഇവര്‍ സൗകര്യപൂര്‍വം മറക്കുന്നു. നിയമം സൗകര്യമുണ്ടെങ്കില്‍ അനുസരിച്ചാല്‍ മതി എന്നുള്ള സന്ദെശവും ഇവര്‍ ആ കുട്ടികള്‍ക്കു നല്‍കുന്നു.
ഇതില്‍ക്കൂടുതല്‍ എന്തു പറയാന്‍.
9ലും 10ലും ഉള്ള കൊച്ചുകുട്ടികള്‍ക്കു പോലും റ്റുഷനു പോകാന്‍ ബൈക്ക് വാങ്ങിക്കൊടുക്കുന്ന "അഭ്യസ്തവിദ്യരുടെ" നാടാണിത്-
നഗരത്തില്‍ സ്പീഡ് 40ല്‍ കൂടാന്‍ പാടില്ല എന്നറിയാമെങ്കിലും "ആരു ചോദിക്കാന്‍" എന്ന മട്ടില്‍ ചീറിപ്പാഞ്ഞു പോകുന്ന യുവകോമാളികളോടോ ?
നന്ദി ആരോടു നാം ചൊല്ലേണ്ടൂ ??
ഏങ്ങനെയും മുന്നിലെ വണ്ടിയെ ഓവര്‍ടേക്ക് ചെയ്യുക എന്ന ഒരൊറ്റ ലക്ഷ്യവുമായി അപകടകരമായ രീതിയില്‍ ഇടതുവശത്തുകൂടെയും വലത്തുവശതുകൂടെയും മുന്നില്‍ കേറാന്‍ ശ്രമിക്കുന്ന വായില്‍നോക്കികളോടോ ?
Post a Comment