Dont drink & Drive

Dont drink & Drive

Thursday, January 18, 2007

റോഡപകടങ്ങളുടെ സാധാരണ കാരണങ്ങള്‍

ഇത്‌ മിക്കവാറും എല്ലാവര്‍ക്കും നന്നായി അറിയവുന്നതാണ്‌ എങ്കിലും ഒന്നുകൂടി വിശദമാക്കട്ടെ. കണ്ടു തഴമ്പിച്ചതുകൊണ്ട്‌ നമ്മളില്‍ പലരും ഇതൊന്നും ശ്രദ്ധിക്കാറു തന്നെയില്ല. നിയമങ്ങള്‍ മണ്ടന്മാര്‍ക്കു വേണ്ടിയുള്ളതാണെന്ന വിചാരം ആണ്‌ ഇതില്‍ ഏറ്റവും പ്രധാനം.

(1) ട്രാഫിക്‌ സിഗ്നല്‍ ചുവപ്പ്‌ ആയി മാറിയാല്‍ ഉടന്‍ കാണാം നിര്‍ത്താതെ ഓടിച്ചു പോകുന്ന ചില മഹാന്മാരെ. "എനിക്കു സമയമില്ല" "ഞാന്‍ ആരാണെന്ന് അറിയാമോ" "വല്ലപ്പോഴും നിര്‍ത്താതെ പോയാലും കുഴപ്പമില്ല" തുടങ്ങി നൂറുകണക്കിന്‌ ന്യായങ്ങള്‍ ഇവന്മാര്‍ക്ക്‌ പറയാനും കാണും. മിക്കവാറും എല്ലാ ട്രാഫിക്‌ സിഗ്നലുകളും ഏതാണ്ട്‌ 20 മുതല്‍ 40 സെക്കന്റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്നവയാണ്‌. ഇത്ര കുറച്ച്‌ സമയം ലാഭിച്ചതു കൊണ്ട്‌ ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്തു തീര്‍ക്കാന്‍ പറ്റുമോ എന്ന് എനിക്ക്‌ സംശയമാണ്‌. പക്ഷെ ഒരു മാരകമായ അപകടം നടക്കാന്‍ ഇത്രയും സമയം ധാരാളം മതി എന്നുള്ളതാണ്‌ സത്യം.

(2)വണ്‍വേ എന്നോ നോ എന്റ്രി (പ്രവേശനം ഇല്ല)എന്നോ ഉള്ള ബോര്‍ഡുകള്‍ കണ്ട ഭാവം വയ്ക്കാതെ സാകൂതം കടന്നു പോകുന്ന ചിലരുണ്ട്‌. "ഞാനിതിനൊക്കെ അതീതന്‍" എന്ന മട്ടില്‍ കടന്നു പോകുമ്പോള്‍ എതിരേ വരുന്നവര്‍ക്ക്‌ ഇവര്‍ കാരണം ഉണ്ടാകാവുന്ന അപകടത്തെക്കുറിച്ച്‌ ഇവരുടെ തലയില്‍ എന്തെങ്കിലും ചിന്തയുണ്ടോ എന്നു നമുക്ക്‌ സംശയം തോന്നും.

(3)സ്പീഡ്‌ ലിമിറ്റ്‌ - ഇതു പേടിത്തൂറികള്‍ക്ക്‌ വേണ്ടിയുള്ള നിയമം ആണെന്നു വിശ്വസിക്കുന്ന ധാരാളം പേരുണ്ട്‌. ആണത്തമുള്ള (പെണ്ണത്തമുള്ള എന്നൊരു വാക്കില്ല എന്നു തോന്നുന്നു !)"ധൈര്യശാലി" കളാരും തന്നെ പതുക്കെ ഓടിക്കുകയില്ല എന്നാണ്‌ ഇവരുടെ വാദം. നമ്മുടെ നാട്ടിലെ പല റോഡുകളിലും 40 പോയിട്ട്‌ 20ല്‍ പോലും പോകാന്‍ പറ്റുകില്ല എന്നുള്ള സത്യം മറന്നു കൊണ്ട്‌ ഇവര്‍ ചവിട്ടി വിടുന്നു. ഭാഗ്യം കൊണ്ട്‌ പലപ്രാവശ്യം മരണത്തില്‍ നിന്ന് രക്ഷപെടുന്നതോടു കൂടി "ഞാന്‍ ഒരു എക്സ്പെര്‍ട്‌" (മിടുക്കന്‍) ആണെന്ന് സ്വയം തീരുമാനിക്കുന്നു. ഒരു സുപ്രഭാതത്തില്‍ ഭാഗ്യം തീരുന്നു; ഇവര്‍ മരിക്കുന്നു; അടുത്ത ദിവസത്തെ പത്രത്തില്‍ ചിരിക്കുന്ന മുഖവുമായി പ്രത്യക്ഷപ്പെടുന്നു.

(4)റോഡില്‍ക്കൂടി "ഉലാത്തുന്നവര്‍" - ഫൂട്‌പാത്ത്‌ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവര്‍ വീട്ടുമുറ്റത്ത്‌ നടക്കുന്നത്‌ പോലെയാണ്‌ റോഡില്‍ നടക്കുന്നത്‌. വലത്തു വശത്ത്‌ കൂടിയാണ്‌ നടക്കെണ്ടതെന്ന കാര്യം പോലും മറന്ന് രണ്ട്‌ കൈയും വീശി സൊറ പറഞ്ഞ്‌ ഇവര്‍ റോഡ്‌ കൈയ്യേറുമ്പോള്‍ മറ്റുള്ളവര്‍ക്ക്‌ ഉണ്ടാകുന്ന ബുദ്ധിമുട്ട്‌ ചില്ലറയല്ല. ഇവരെ ഇടിയ്ക്കാതിരിയ്ക്കാന്‍ വണ്ടി വെട്ടിത്തിരിച്ച്‌ മറിഞ്ഞുവീഴുന്ന ഹതഭാഗ്യരെ നോക്കി പുഞ്ചിരി തൂകിക്കൊണ്ട്‌ ("കണ്ണ് കണ്ടൂടെ" എന്നും ചോദിച്ച്‌) ഇവര്‍ മുന്നേറുമ്പോള്‍ "രണ്ട്‌ പെട കൊടുത്ത്‌ ഫൂട്‌പാത്തില്‍ കേറ്റി നടത്താന്‍ ഇവിടാരും ഇല്ലേ "എന്ന് നാം ഉറക്കെ ചോദിച്ചുപോയാല്‍ അത്ഭുതപ്പെടാനില്ല.

7 comments:

rajesh said...

റോഡ്‌ അപകടങ്ങള്‍ ഉണ്ടാവാന്‍ ഒരു പ്രധാന കാരണം നമ്മുടെ ഒക്കെ നിസ്സംഗത ആണെന്നതില്‍ ഒരു സംശയവുമില്ല

rajesh said...

റോഡ്‌ അപകടങ്ങള്‍ ഉണ്ടാവാന്‍ ഒരു പ്രധാന കാരണം നമ്മുടെ ഒക്കെ നിസ്സംഗത ആണെന്നതില്‍ ഒരു സംശയവുമില്ല

Anonymous said...

കുട്ടികളേയും കൊണ്ട് റോഡിലൂടെ നടക്കുന്നവര്‍ പലപ്പോഴും(മിക്കപ്പോഴും) കുട്ടികളെ റോഡിണ്ടെ വശത്തും അവര്‍ സുരക്ഷിതമായ വശത്തുമായാണ് കൊണ്ടു പോകാറുള്ളത്. കുട്ടികള്‍ റോഡിലേക്ക് ആയാനോ അപകടത്തില്‍ പെടാനോ ഉള്ള സാദ്ധ്യത വളരെ കൂടുതലാണ് ഈ രീതിക്ക്. കുട്ടികളെ ഫുട്‌പാത്തിണ്ടെ/മതിലിണ്ടെ വശത്ത് നടത്തിയേ റോഡിലൂടെ പോകാവൂ. സുരക്ഷിതമായ വശം നമുക്ക് കുട്ടികള്‍ക്കായി മാറ്റിവെക്കാം

rajesh said...

തീര്‍ച്ചയായും ശരി

ഞാന്‍ പലപ്പ്പ്പൊഴും പറഞ്ഞിട്ടുണ്ട്‌, "താന്‍ തന്റെ കാര്യം നോക്കിയാല്‍ മതി"എന്നു കേട്ടിട്ടുമുണ്ട്‌ ;-)

(എന്നിട്ടും നിര്‍ത്തിയിട്ടില്ല. ഇപ്പ്പ്പോഴും കണ്ടാല്‍ പറയും !)

rajesh said...

ചുമ്മാ നല്ല വണ്ടിയും വാങ്ങിക്കൊടുത്ത്‌ പിള്ളരെ രാവിലെ ഇറക്കി വിടും "മോനേ പോയി ചെത്തീട്ടു (ചത്തിട്ടു ?) വാ" എന്നും പറഞ്ഞ്‌. ഇവനൊക്കെ ലൈസെന്‍സ്‌ ഉണ്ടോ, റോഡ്‌ സെന്‍സ്‌ ഉണ്ടോ എന്നൊക്കെ നോക്കാന്‍ ഇവിടെ ആരുണ്ട്‌? അവന്‍ ചീറിപ്പാഞ്ഞ്‌ പിടിച്ചാല്‍ നില്‍ക്കാത്ത വണ്ടിയുമായി ഇറങ്ങും- നമ്മളെയൊക്കെ തട്ടിയിടാന്‍ !

rajesh said...

ചുമ്മാ നല്ല വണ്ടിയും വാങ്ങിക്കൊടുത്ത്‌ പിള്ളരെ രാവിലെ ഇറക്കി വിടും "മോനേ പോയി ചെത്തീട്ടു (ചത്തിട്ടു ?) വാ" എന്നും പറഞ്ഞ്‌. ഇവനൊക്കെ ലൈസെന്‍സ്‌ ഉണ്ടോ, റോഡ്‌ സെന്‍സ്‌ ഉണ്ടോ എന്നൊക്കെ നോക്കാന്‍ ഇവിടെ ആരുണ്ട്‌? അവന്‍ ചീറിപ്പാഞ്ഞ്‌ പിടിച്ചാല്‍ നില്‍ക്കാത്ത വണ്ടിയുമായി ഇറങ്ങും- നമ്മളെയൊക്കെ തട്ടിയിടാന്‍ !

Unknown said...

ഞാന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ (14 വയസ്സില്‍) എന്റെ കൂടെ പഠിക്കുന്ന ഒരുത്തന് ഗള്‍ഫുകാരന്‍ പിതാവ് ഒരു ബൈക്ക് വാങ്ങിക്കൊടുത്തു (വാങ്ങിത്തന്നു എന്നാണ് പറയേണ്ടത്, അത് ഞങ്ങളുടെ എല്ലാവരുടേയും ആയിരുന്നു). അന്നത്തെ ചെത്ത് ബൈക്ക് സ്പ്ലെണ്ടര്‍. നാണയ ശേഖരണ സംഘം എന്ന് ഞങ്ങള്‍ പിള്ളേര് നീട്ടി വിളിക്കുന്ന സ്കൂളിന് ഈ കേസില്‍ ചെക്കന് എന്ത് സംഭവിച്ചാലും ഉത്തരവാദിത്തമില്ല എന്ന് കത്തും കൊടുത്തു. പോരേ പൂരം.

സ്കൂള്‍ യൂണിഫോമില്‍ ഒരു കൊല്ലം പയ്യന്മാര്‍ കോട്ടക്കല്‍ പട്ടണത്തെ വിറപ്പിച്ച് തലങ്ങും വിലങ്ങും ബൈക്കില്‍ ചീറിപ്പാഞ്ഞു. അടുത്ത കൊല്ലം ബൈക്ക് മാറ്റി മാരുതി സെന്‍ കാറ് (15 വയസ്സ്, പത്താം ക്ലാസ്)കിട്ടി ഞങ്ങള്‍ക്ക്. നാല് വീലായാല്‍ അപകടം കുറയട്ടെ എന്ന് കരുതിക്കാണണം. എന്തയാ‍ലും മരണപ്പാച്ചിലും എല്ലാവരുടെ ഡ്രൈവിങ് പഠനവും ഒക്കെ കഴിഞ്ഞിട്ടും ആര്‍ക്കും ആയുസ്സിന്റെ ഫലം കൊണ്ട് ഒന്നും സംഭവിച്ചില്ല. :-)